പെരിയ കേസില്‍ മൊഴി എങ്ങനെ പറയണം; പ്രതികളെ അഭിഭാഷകര്‍ ജയിലിലെത്തി സന്ദര്‍ശിക്കും; സംഘത്തില്‍ സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുംtimely news image

പെരിയ ഇരട്ടകൊലപാതക കേസില്‍ സിബിഐ അന്വേഷണം ആരംഭിച്ചതോടെ ജയിലില്‍ കഴിയുന്ന പ്രതികളുടെ മൊഴി വ്യത്യസ്തമാവാതിരിക്കാന്‍ നീക്കം ആരംഭിച്ച് സിപിഐഎം. നാല് അഭിഭാഷകരെ ജയിലില്‍ എത്തി പ്രതികളുമായി കൂടികാഴ്ച്ച നടത്താന്‍ ചുമതലപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. സിപിഐഎം ആഭിമുഖ്യമുള്ള ലോയേഴ്‌സ് യൂണിയന്റെ യോഗം കാഞ്ഞങ്ങാട് വിളിച്ചു ചേര്‍ത്താണ് നാല് അഭിഭാഷകരെ ചുമതലപ്പെടുത്തിയത്. ഇവര്‍ ജലിലിലുള്ള പ്രതികളെ സന്ദര്‍ശിക്കും. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും ജില്ലാ കമ്മിറ്റി അംഗവും അടുത്ത കാലത്ത് പ്രത്യേകം ചുമതലയില്‍ നിയമനം ലഭിച്ച വനിതാ അഭിഭാഷകയും സംഘത്തിലുണ്ട്. സിബിഐ സുപ്രണ്ട് നന്ദകുമാരന്‍ നായരുടെ മേല്‍നോട്ടത്തിലുള്ള ഡിവൈഎസ്പി അനന്തകൃഷ്ണന്റെ സംഘമാണ് പെരിയ കേസ് അന്വേഷിക്കുന്നത്. കാസര്‍ഗോഡ് ഗവഗസ്റ്റ് ഹൗസില്‍ ഇതിനായി ക്യാംപ് ഓഫീസ് തുറന്നിട്ടുണ്ട്. കേസന്വേഷണത്തിന്റെ ഡമ്മി പരീക്ഷണം നടത്തിയ സംഘം രണ്ടാം ഘട്ട അന്വേഷണം അടുത്ത ദിവസം തന്നെ തുടങ്ങും. പെരിയ ഇരട്ടക്കൊലക്കേസിന്റെ അന്വേഷണം കേന്ദ്ര ഏജന്‍സിയായ സിബിഐയ്ക്ക് വിടാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പൊതുഖജനാവില്‍ നിന്ന് 88 ലക്ഷം രൂപയാണ് ചെലവാക്കിയത്. കേസ് സിബിഐയ്ക്ക് വിട്ടുകൊണ്ടുള്ള ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ വിധി മറികടക്കാന്‍ വേണ്ടിയുള്ള നിയമനടപടികള്‍ക്കാണ് പൊതുഖജനാവില്‍ നിന്ന് ഭീമമായ നികുതിപ്പണം സര്‍ക്കാര്‍ ചെലവാക്കിയത്. സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ ഡിവിഷന്‍ ബെഞ്ചില്‍ വാദിക്കാന്‍ സര്‍ക്കാര്‍ ഡല്‍ഹിയില്‍ നിന്ന് അഭിഭാഷകരെ ഇറക്കുകയായിരുന്നു. 2019 ഒക്ടോബറില്‍ 25 ലക്ഷവും, നവംബറില്‍ 21 ലക്ഷവും, ഡിസംബറില്‍ 42 ലക്ഷവുമാണ് അഭിഭാഷകര്‍ക്കും അവരുടെ സഹായികള്‍ക്കുമായി സര്‍ക്കാര്‍ നല്‍കിയത്.Kerala

Gulf

  • ദുബായിൽ നിര്യാതനായി


      അടിമാലി: ദുബായിൽ മഞ്ഞപ്പിത്തം ബാധിച്ച് യുവ ഐ.ടി ഉദ്യോഗസ്ഥൻ നിര്യാതനായി. ആയിര മേക്കർ അനു വിഹാർ, റിട്ടേയേർഡ് ഹെഡ്മാസ്റ്റർമാരായ കെ.എ.കൃഷ്ണൻകുട്ടി


National

International