വാളയാര്‍ കേസ് സിബിഐ അന്വേഷിക്കും; കേന്ദ്ര ഏജന്‍സിയ്ക്ക് കൈമാറാന്‍ തീരുമാനിച്ചത് മുഖ്യമന്ത്രിtimely news image

വാളയാറില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവം സിബിഐ അന്വേഷിക്കും. കേസ് കേന്ദ്ര ഏജന്‍സിയ്ക്ക് കൈമാറാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കേസ് സിബിഐ അന്വേഷിക്കണമെന്ന രക്ഷിതാക്കളുടെ ആവശ്യം പരിഗണിച്ച് മുഖ്യമന്ത്രിയാണ് തീരുമാനമെടുത്തത്. വാളയാര്‍ കേസില്‍ പ്രതികളെ വെറുതെ വിട്ട ഉത്തരവ് ജനുവരി ആറിന് ഹൈക്കോടതി റദ്ദാക്കിയിരുന്നു. വിചാരണക്കോടതി ഉത്തരവാണ് റദ്ദാക്കിയത്. കുട്ടികളുടെ അമ്മയുടേയും സര്‍ക്കാരിന്റേയും അപ്പീല്‍ അംഗീകരിച്ചുകൊണ്ടാണ് വിധി റദ്ദാക്കിയത്. വാളയാര്‍ കേസില്‍ പുനര്‍വിചാരണയാണ് ഹൈക്കോടതി നിര്‍ദേശിച്ചത്. പ്രതികള്‍ ജനുവരി 20ന് വിചാരണ കോടതിയില്‍ ഹാജരാതണം. പുനര്‍വിചാരണയുടെ ഭാഗമായി പ്രോസിക്യൂഷന് കൂടുതല്‍ സാക്ഷികളെ വിസ്തരിക്കാം. കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരുടേയും പ്രോസിക്യൂഷന്റേയും വിചാരണ കോടതിയുടേയും വീഴ്ചകള്‍ കോടതി തുറന്നുകാട്ടി. പോക്‌സോ കേസിലെ ജഡ്ജിമാര്‍ക്ക് പ്രത്യേകം പരിശീലനം നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശം നല്‍കി. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ കേസില്‍ തുടരന്വേഷണത്തിനും സാഹചര്യമൊരുക്കി. വിചാരണ കോടതിയെ സമീപിക്കുകയും തുടരന്വേഷണത്തിന് അനുമതി ലഭിക്കുകയും ചെയ്താല്‍ കേസില്‍ പുനഃരന്വേഷണം നടത്താം.Kerala

Gulf

  • ദുബായിൽ നിര്യാതനായി


      അടിമാലി: ദുബായിൽ മഞ്ഞപ്പിത്തം ബാധിച്ച് യുവ ഐ.ടി ഉദ്യോഗസ്ഥൻ നിര്യാതനായി. ആയിര മേക്കർ അനു വിഹാർ, റിട്ടേയേർഡ് ഹെഡ്മാസ്റ്റർമാരായ കെ.എ.കൃഷ്ണൻകുട്ടി


National

International