ചെന്നിത്തലയുടെ കേരള യാത്ര ഫെബ്രുവരി ഒന്നു മുതൽ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ നടത്തുന്ന കേരള യാത്ര ഫെബ്രുവരി ഒന്നിന് തുടങ്ങും. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള യാത്ര 22 ദിവസം കൊണ്ട് കേരളത്തിലെ 140 നിയമസഭ മണ്ഡലങ്ങളിലും പര്യടനം നടത്തും. വി.ഡി. സതീശൻ ആയിരിക്കും ജാഥ കൺവീനർ. തിരുവനന്തപുരത്ത് ചേർന്ന മുന്നണി യോഗത്തിന്റേതാണ് തീരുമാനം. പി.സി. ജോർജിന്റെ മുന്നണി പ്രവേശനവും യുഡിഎഫ് യോഗം ചർച്ച ചെയ്തില്ല. ജോർജിനെ മുന്നണിയിലെടുക്കുന്നതിനോട് പി.ജെ. ജോസഫ് വിഭാഗത്തിന് എതിർപ്പാണ് ഉള്ളത്. ജോർജിനെ സ്വതന്ത്രനായി മത്സരിപ്പിക്കാം എന്നാണ് ജോസഫ് വിഭാഗത്തിന്റെ നിലപാട്. മത വിഭാഗങ്ങളുടെയും സാമുദായിക നേതാക്കളുടെയും ആശങ്ക പരിഹരിക്കും. അതിനായി ക്രമീകരണം ഉണ്ടാക്കും. സീറ്റ് വിഭജന ചർച്ച ഉടൻ തുടങ്ങും. ഭരണ തുടർച്ച ഉണ്ടാകില്ലെന്നും യുഡിഎഫ് നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
Kerala
-
പതിനേഴുകാരന് സുഹൃത്തുക്കളുടെ ക്രൂരമര്‍ദ്ദനം; ഏഴു പേര്‍ക്കെതിരെ
കളമശ്ശേരിയില്‍ പതിനേഴുകാരനെ ക്രൂരമായി മര്‍ദ്ദിച്ച് ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച സംഭവത്തില്‍ ഏഴുപേര്‍ക്കെതിരെ
Gulf
-
ദുബായിൽ നിര്യാതനായി
അടിമാലി: ദുബായിൽ മഞ്ഞപ്പിത്തം ബാധിച്ച് യുവ ഐ.ടി ഉദ്യോഗസ്ഥൻ നിര്യാതനായി. ആയിര മേക്കർ അനു വിഹാർ, റിട്ടേയേർഡ് ഹെഡ്മാസ്റ്റർമാരായ കെ.എ.കൃഷ്ണൻകുട്ടി
National
-
മുത്തൂറ്റിലെ സ്വർണ കവർച്ച; നാല് പേർ പിടിയിൽ
ചെന്നൈ: മുത്തൂറ്റ് ഫിനാൻസിന്റെ ഹൊസൂരിലെ ശാഖയിൽ നിന്ന് ഏഴു കോടി രൂപയുടെ സ്വർണം കൊള്ളയടിച്ച കേസിൽ നാല് പേർ
International
-
ട്രംപിന്റെ നയങ്ങൾ തിരുത്തി ബൈഡന്റെ ഉത്തരവുകൾ
വാഷിങ്ടൺ: മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നയങ്ങൾ തിരുത്തിക്കുറിക്കുന്ന 15 എക്സിക്യൂട്ടിവ് ഉത്തരവുകളിലും രണ്ടു നിർദേശങ്ങളിലും ഒപ്പുവച്ച്