വാക്സിൻ ശനിയാഴ്ച മുതൽ; ആദ്യഘട്ട ചെലവ് കേന്ദ്രം വഹിക്കും, സുരക്ഷിതമെന്നും പ്രധാനമന്ത്രിtimely news image

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കൊവി​ഡ് വാ​ക്സിൻ വി​ത​ര​ണം ശ​നി​യാ​ഴ്ച ആരംഭിക്കുമെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. രാ​ജ്യ​ത്തി​ന് ഇ​ത് അ​ഭി​മാ​ന​ നി​മി​ഷ​മാ​ണെ​ന്നും അദ്ദേഹം പ​റ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി​മാ​രു​ടെ യോ​ഗ​ത്തി​ലാ​ണ് പ്ര​ധാ​ന​മ​ന്ത്രി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ര​ണ്ട് വാ​ക്സി​നു​ക​ൾ​ക്ക് ശാ​സ്ത്രീ​യാ​നു​മ​തി കി​ട്ടി. ര​ണ്ടും ലോ​ക​ത്തി​ൽ ഏ​റ്റ​വും വി​ല കു​റ​ഞ്ഞ​താ​ണ്. നാ​ലി​ൽ കൂ​ടു​ത​ൽ വാ​ക്സിനു​ക​ൾ പ​രീ​ക്ഷ​ണ​ഘ​ട്ട​ത്തി​ലു​ണ്ടെ​ന്നും വാ​ക്സി​ൻ വി​ത​ര​ണം ഫെ​ഡ​റ​ൽ സം​വി​ധാ​ന​ത്തി​ന്‍റെ മ​ഹ​നീ​യ മാ​തൃ​ക​യാ​കു​മെ​ന്നും മോ​ദി പ​റ​ഞ്ഞു. മൂ​ന്ന് കോ​ടി കൊവി​ഡ് മു​ന്ന​ണി പോ​രാ​ളി​ക​ൾ​ക്ക് ആ​ദ്യ​ഘ​ട്ട​ത്തി​ൽ വാ​ക്സിൻ ന​ൽ​കും. കൊവി​ഡ് വാ​ക്സി​നു​ക​ൾ മ​രു​ന്ന് കമ്പ​നി​ക​ളി​ൽ നി​ന്ന് കേ​ന്ദ്രം വാ​ങ്ങി ന​ൽ​കും. ആ​ദ്യ​ഘ​ട്ട​ത്തി​ലെ ചെ​ല​വ് കേ​ന്ദ്ര​സ​ർ​ക്കാ​ർ വ​ഹി​ക്കു​മെ​ന്നും മോ​ദി വ്യ​ക്ത​മാ​ക്കി. അ​ൻ​പ​ത് വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​ർ​ക്ക് ര​ണ്ടാം ഘ​ട്ടം വാ​ക്സി​ൻ ന​ൽ​കു​മെ​ന്നും മോ​ദി കൂ​ട്ടി​ച്ചേ​ർ​ത്തു. വാക്നെതിരായ തെറ്റായ പ്രചാരണങ്ങൾ സംസ്ഥാനങ്ങൾ തടയണമെന്നും പ്രധാനമന്ത്രി പറഞ്ഞു. മതസംഘടനകളെയും സന്നദ്ധ സംഘടനകളെയും വാക്സിൻ പ്രചാരണത്തിന്‍റെ ഭാഗമാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. കൊവിഡിനെതിരെ വികസിപ്പിച്ച ഓക്സ്ഫഡ് വാക്സിൻ വാങ്ങുന്നതിന് കേന്ദ്രസർക്കാർ ഓർഡർ നൽകിയതായി പ്രമുഖ മരുന്ന് കമ്പനിയായ സിറം ഇൻസ്റ്റിറ്റിറ്റ്യൂട്ട് അറിയിച്ചു. ഡോസിന് 200 രൂപ നിരക്കിലാണ് സർക്കാർ വാക്സിൻ വാങ്ങുന്നതെന്നും കമ്പനി അറിയിച്ചു.Kerala

Gulf

  • ദുബായിൽ നിര്യാതനായി


      അടിമാലി: ദുബായിൽ മഞ്ഞപ്പിത്തം ബാധിച്ച് യുവ ഐ.ടി ഉദ്യോഗസ്ഥൻ നിര്യാതനായി. ആയിര മേക്കർ അനു വിഹാർ, റിട്ടേയേർഡ് ഹെഡ്മാസ്റ്റർമാരായ കെ.എ.കൃഷ്ണൻകുട്ടി


National

International