കിന്‍ഫ്രയില്‍ സി പി എം നേതാക്കളുടെ മക്കള്‍ക്കും ബന്ധുക്കള്‍ക്കും നിയമനം നല്കിയ രേഖകളുമായി പ്രതിപക്ഷനേതാവ്

തിരുവനന്തപുരം: കിന്‍ഫ്രയില്‍ പാര്‍ട്ടിക്കാര്‍ക്കും ബന്ധുക്കള്‍ക്കും സി പി എം നേതാക്കള്‍ ഉന്നത തസ്തികകളില്‍ നിയമനം നല്‍കിയതിന്റെ വിവരങ്ങള്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തര നിയമസഭയില്‍ വെളിപ്പെടുത്തി. ഇത്തരത്തില്‍ കിന്‍ഫ്ര ജൂനിയര്‍ മാനേജര്‍ കോര്‍ഡിനേഷന്‍ തസ്തികയില്‍ പി കെ ശശി എംഎല്‍എയുടെ മകന് രാഖിലിന് നിയമനം ലഭിച്ചത് ആവശ്യമായ പ്രവൃത്തിപരിചയം പോലുമില്ലാതെയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അസിസ്റ്റ്ന്റ് മാനേജര്‍ (കോ-ഓര്‍ഡിനേഷന്‍) തസ്തികയില്‍ മന്ത്രി ഇ.പി. ജയരാജന്റെ അടുപ്പക്കാരനും ആന്തൂര്‍ മുനിസിപ്പാലിറ്റിയിലെ കൗണ്‍സിലറുമായിരുന്ന എ. കണ്ണന്റെ മകന് നിഖിലിനാണ് നിയമനം ലഭിച്ചത്. ഡിവൈഎഫ്ഐ തളിപ്പറമ്പ് ബ്ലോക്ക് സെക്രട്ടറിയായിരുന്നു നിഖില്‍. നിഖിലിനും വേണ്ടത്ര യോഗ്യതയില്ല. അസിസ്റ്റന്റ് മാനേജര്‍ (ടെക്നിക്കല്‍ സര്‍വ്വീസ്) തസ്തികയില്‍ അപര്‍ണ്ണയെയാണ് നിയമിച്ചത്. ഇടതുപക്ഷക്കാരനും എകെജിസിടി മുന്‍ സംസ്ഥാന നേതാവുമായിരുന്ന പ്രൊഫ. വി. കാര്‍ത്തികേയന്‍നായരുടെ മകളാണ്. ഡെപ്യൂട്ടി മാനേജര്‍ (പഴ്സനല്‍ ആന്റ് അഡ്മിനിസ്ട്രേഷന്) തസ്തികയില്‍ യു.എസ്.രാഹുല്‍ എന്നയാള്‍ക്കാണ് നിയമനം ലഭിച്ചത്. റിയാബിന്റെ ചെയര്‍മാനും സിപിഎമ്മുകാരനുമായ എന്‍. ശശിധരന് നായരുടെ മകളുടെ ഭര്‍ത്താവാണ് രാഹുല്‍. പിണറായി വിജയന് വൈദ്യുതി മന്ത്രിയായിരുന്നപ്പോള്‍ അഡിഷനല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു ശശിധരന് നായര്‍. ഈ തസ്തികയിലേക്ക് 2019 ലാണ് ആദ്യം നോട്ടിഫിക്കേഷന്‍ നല്‍കിയത്. അന്ന് രാഹുല്‍ അപേക്ഷിച്ചിരുന്നില്ല. അതുകാരണം അഭിമുഖം മരവിപ്പിച്ചു. വീണ്ടും 2020 മേയ് മാസത്തില്‍ അപേക്ഷ ക്ഷണിച്ചു. ആദ്യ നോട്ടിഫിക്കേഷന്നില് എച്ച്ആര്‍എമ്മില്‍ മിനിമം 10 വര്‍ഷം അനുഭവപരിചയം എന്നാണ് നിഷ്കര്‍ഷിച്ചിരുന്നത്. പക്ഷേ, രാഹുലിന് ആ യോഗ്യത ഇല്ലാത്തതിനാല്‍ രണ്ടാമത്തെ നോട്ടിഫിക്കേഷനില്‍ യോഗ്യത തിരുത്തി രാഹുലിനെ നിയമിക്കുകയായിരുന്നെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
Kerala
-
പതിനേഴുകാരന് സുഹൃത്തുക്കളുടെ ക്രൂരമര്‍ദ്ദനം; ഏഴു പേര്‍ക്കെതിരെ
കളമശ്ശേരിയില്‍ പതിനേഴുകാരനെ ക്രൂരമായി മര്‍ദ്ദിച്ച് ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച സംഭവത്തില്‍ ഏഴുപേര്‍ക്കെതിരെ
Gulf
-
ദുബായിൽ നിര്യാതനായി
അടിമാലി: ദുബായിൽ മഞ്ഞപ്പിത്തം ബാധിച്ച് യുവ ഐ.ടി ഉദ്യോഗസ്ഥൻ നിര്യാതനായി. ആയിര മേക്കർ അനു വിഹാർ, റിട്ടേയേർഡ് ഹെഡ്മാസ്റ്റർമാരായ കെ.എ.കൃഷ്ണൻകുട്ടി
National
-
മുത്തൂറ്റിലെ സ്വർണ കവർച്ച; നാല് പേർ പിടിയിൽ
ചെന്നൈ: മുത്തൂറ്റ് ഫിനാൻസിന്റെ ഹൊസൂരിലെ ശാഖയിൽ നിന്ന് ഏഴു കോടി രൂപയുടെ സ്വർണം കൊള്ളയടിച്ച കേസിൽ നാല് പേർ
International
-
ട്രംപിന്റെ നയങ്ങൾ തിരുത്തി ബൈഡന്റെ ഉത്തരവുകൾ
വാഷിങ്ടൺ: മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നയങ്ങൾ തിരുത്തിക്കുറിക്കുന്ന 15 എക്സിക്യൂട്ടിവ് ഉത്തരവുകളിലും രണ്ടു നിർദേശങ്ങളിലും ഒപ്പുവച്ച്