ദേശീയ യുവജനദിനത്തിൽ കെ.എസ്.യു പ്രതിഷേധ ചായക്കടtimely news image

തൊടുപുഴ: സ്വാമി വിവേകാനന്ദൻ്റെ ജന്മദിനം ദേശിയ യുവജന ദിനത്തിൽ മോഡി - പിണറായി സർക്കാരുകളുകളുടെ യുവജന വിരുദ്ധ നയങ്ങൾക്കെതിരെയും ദിനംപ്രതി പെരുകുന്ന തൊഴിലില്ലായ്മക്കെതിരെയും കെ.എസ്.യു ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ചായക്കട നടത്തി. ഒരു വർഷത്തേക്ക് രണ്ടു കോടി തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്ത നരേന്ദ്രമോദിയും അഞ്ച് ലക്ഷം തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്ത പിണറായി വിജയനും ഭരണഘടനാ സ്ഥാപനങ്ങളെ നോക്കുകുത്തിയാക്കിയും പി.എസ്.സിയുടെ വിശ്വാസ്യതയെ പോലും തകർക്കുന്ന നടപടികൾക്ക് നേതൃത്വം കൊടുക്കുന്നതിലും പ്രതിഷേധിച്ചാണ് സ്വാമി വിവേകാനന്ദൻ്റെ ജന്മദിനം - ദേശീയ യുവജനദിനത്തിൽ തൊടുപുഴയിൽ കെ.എസ്.യു പ്രതിഷേധ ചായക്കട നടത്തിയത്.പ്രതിഷേധ യോഗത്തിന് കെ.എസ്‌.യു ജില്ലാ പ്രസിഡൻ്റ് ടോണി തോമസ് അദ്ധ്യക്ഷത വഹിച്ചു.കെ.പി.സി.സി ജനറൽ സെക്രട്ടറി റോയി കെ പൗലോസ് ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡൻ്റ് അഡ്വ:ഇബ്രാഹിംകുട്ടി കല്ലാർ മുഖ്യപ്രഭാഷണം നടത്തി. എ.ഐ.സി.സി അംഗം അഡ്വ: ഇ.എം ആഗസ്തി, യു.ഡി.എഫ് ജില്ലാ ചെയർമാൻ അഡ്വ: എസ് അശോകൻ എന്നിവർ മുഖ്യാതിഥിയായി.കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടിമാരായ അനൂപ് ഇട്ടൻ, ജോബി സി ജോയി, ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മാത്യു കെ ജോൺ, ഡി.സി.സി ജനറൽ സെക്രട്ടറി ജിയോ മാത്യു, ബ്ലോക്ക് പ്രസസൻ്റ് ജാഫർഖാൻ മുഹമ്മദ്, കെ.എം ഷാജഹാൻ, ജോൺസൺ വെള്ളാപ്പുഴ എന്നിവർ പ്രസംഗിച്ചു. ബിലാൽ സമദ്, സിബി ജോസഫ്, വി.എസ് വിഷ്ണുദേവ്, ജോസ്കുട്ടി, ബിജു ജോസഫ് എന്നിവർ നേതൃത്വം നൽകി.Kerala

Gulf

  • ദുബായിൽ നിര്യാതനായി


      അടിമാലി: ദുബായിൽ മഞ്ഞപ്പിത്തം ബാധിച്ച് യുവ ഐ.ടി ഉദ്യോഗസ്ഥൻ നിര്യാതനായി. ആയിര മേക്കർ അനു വിഹാർ, റിട്ടേയേർഡ് ഹെഡ്മാസ്റ്റർമാരായ കെ.എ.കൃഷ്ണൻകുട്ടി


National

International