പി സി ജോർജിനെതിരെ പൂഞ്ഞാർ നിയോജക മണ്ഡലം കമ്മറ്റി പ്രതിക്ഷേധ പ്രകടനം നടത്തുന്നു.

ഈരാറ്റുപേട്ട : കടുത്ത വര്‍ഗീയ പരാമര്‍ശം നടത്തുന്ന പി സി ജോര്‍ജിനെ യുഡിഫില്‍ എടുക്കാനുള്ള നീക്കത്തില്‍ എതിര്‍പ്പുമായി പൂഞ്ഞാറിലെ കോണ്‍ഗ്രസ്, ലീഗ് പ്രാദേശിക നേതൃത്വങ്ങള്‍ രംഗത്ത്. ജോര്‍ജിനെ യുഡിഎഫില്‍ എടുക്കരുതെന്ന് യുഡിഎഫ് മണ്ഡലം കമ്മിറ്റിപ്രമേയം പാസാക്കി. യോഗത്തില്‍ യുഡിഎഫ് മണ്ഡലം കമ്മിറ്റി ചെയര്മാന് പി എച്ച് നൗഷാദ് അധ്യക്ഷത വഹിച്ചു. ജോര്‍ജിനെ മുന്നണിയില്‍ പ്രവേശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് പ്രവര്‍ത്തകര്‍ ഞായറാഴ്ച വൈകിട്ട് ഈരാറ്റുപേട്ടയില പ്രതിഷേധ പ്രകടനം നടത്തി. പ്രകടനത്തില്‍ നഗരസഭാ കൗണ്സിലന്മാരും ത്രിതല പഞ്ചായത്ത് അംഗങ്ങളും പങ്കെടുത്തു. അഡ്വ.മുഹമ്മദ് ഇല്ല്യാസ്, കെ സി ജയിംസ്, ചാള്‍സ് ആന്റണി, പി എച്ച് നൗഷാദ്, എം പി സലീം, ലത്തീഫ് വെള്ളൂപ്പറമ്പില്‍, റസീം മുതുകാട്ടില്‍, സിറാജ് കണ്ടത്തില്‍, അമീന്‍പിട്ടയില്‍, റിയാസ് പ്ലാമൂട്ടില്‍, ഓ ബി യാഹ്യ, അഡ്വ.പീര്‍ മുഹമ്മദ് ഖാന് എന്നിവര്‍ നേതൃത്വം നല്കി. രാഷ്ട്രീയത്തില്‍ യാതൊരു വിധ ധാര്‍മ്മികതയും പുലര്‍ത്താത്ത പി സി ജോര്‍ജിനെ യുഡിഎഫില്‍ എടുക്കേണ്ടതില്ലെന്നും എടുത്താല്‍ പൂഞ്ഞാറിലെ കോണ്‍ഗ്രസ് നേതാക്കളും ,പ്രവര്‍ത്തരും കോണ്‍ഗ്രസില്‍ നിന്നും രാജിവെക്കുമെന്ന് കോണ്‍ഗ്രസ് പൂഞ്ഞാര്‍ ബ്ലോക്ക് വൈസ് പ്രസിഡന്റും മുന്‍ ഈരാറ്റുപേട്ട മുന്‍സിപ്പല്‍ ചെയര്‍മാനുമായ നിസാര്‍ കുര്‍ബാനി പറഞ്ഞു. ഈരാറ്റുപേട്ടയിലെ മറ്റു കോണ്‍ഗ്രസ് നേതാക്കളും പാര്‍ട്ടി വിടുമെന്നും അറിയിച്ചിട്ടുണ്ട്. എല്ലാവരും പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവെക്കും. പ്രാദേശികമായുള്ള കടുത്ത എതിര്‍പ്പുകള്‍ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഈരാറ്റുപേട്ടയിലെ യുഡിഫ് നേതാക്കള്‍ ഉമ്മന്‍ ചാണ്ടി, രമേഷ് ചെന്നിത്തല, പണക്കാട് തങ്ങള്‍ എന്നിവരെ കണ്ടു. ഈരാറ്റുപേട്ടയിലെ പൗര പ്രമുഖരുടെ എതിര്‍പ്പ് പ്രകടിപ്പിച്ചുള്ള കത്തും നല്കി. നേരത്തെ പൂഞ്ഞാറിലെ കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റികള്‍ പി സി ജോര്‍ജിന്റെ മുന്നണി പ്രവേശനത്തിന് എതിരെ രംഗത്തുവന്നിരുന്നു.
Kerala
-
ആക്രിക്കടയിലെ ആധാര്‍ കാര്‍ഡുകള്‍ അട്ടിമറിയല്ല; തപാല്‍
തിരുവനന്തപുരം ആക്രിക്കടയില്‍ ആധാര്‍ കാര്‍ഡുകളുടെ കെട്ട് എത്തിയതിന് പിന്നിലെ ചുരുളഴിഞ്ഞു. ആധാര്‍ കാര്‍ഡുകളും, ബാങ്ക് പാസ്ബുക്കുകളും, ബാങ്ക്
Gulf
-
ദുബായിൽ നിര്യാതനായി
അടിമാലി: ദുബായിൽ മഞ്ഞപ്പിത്തം ബാധിച്ച് യുവ ഐ.ടി ഉദ്യോഗസ്ഥൻ നിര്യാതനായി. ആയിര മേക്കർ അനു വിഹാർ, റിട്ടേയേർഡ് ഹെഡ്മാസ്റ്റർമാരായ കെ.എ.കൃഷ്ണൻകുട്ടി
National
-
മുത്തൂറ്റിലെ സ്വർണ കവർച്ച; നാല് പേർ പിടിയിൽ
ചെന്നൈ: മുത്തൂറ്റ് ഫിനാൻസിന്റെ ഹൊസൂരിലെ ശാഖയിൽ നിന്ന് ഏഴു കോടി രൂപയുടെ സ്വർണം കൊള്ളയടിച്ച കേസിൽ നാല് പേർ
International
-
ട്രംപിന്റെ നയങ്ങൾ തിരുത്തി ബൈഡന്റെ ഉത്തരവുകൾ
വാഷിങ്ടൺ: മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നയങ്ങൾ തിരുത്തിക്കുറിക്കുന്ന 15 എക്സിക്യൂട്ടിവ് ഉത്തരവുകളിലും രണ്ടു നിർദേശങ്ങളിലും ഒപ്പുവച്ച്