ആദ്യ ബാച്ച് കൊവിഡ് വാക്‌സിന്‍ കൊച്ചിയിലെത്തി; വൈകിട്ടോടെ തിരുവനന്തപുരത്ത്timely news image

കൊച്ചി: കേരളത്തിൽ ആദ്യ ബാച്ച് കൊവിഡ് വാക്‌സിന്‍ ‌എത്തി. നെടുമ്പാശേരിയിലാണ് ഗോ എയറിന്റെ വിമാനം വാക്‌സിനുമായി ‌എത്തിയത്. 1,33,500 ഡോസ് കോവിഷീൽഡ് വാക്‌സിനാണ് നെടുമ്പാശ്ശേരിയിൽ എത്തിച്ചത്. വാക്‌സിന്‍ വൈകിട്ടോടെ തിരുവനന്തപുരത്തെത്തും എന്നാണ് കരുതപ്പെടുന്നത്. ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘമാകും വാക്‌സിന്‍ ജില്ലാ സംഭരണ കേന്ദ്രങ്ങളിലേക്ക് മാറ്റുന്നത് . ആദ്യബാച്ചില്‍ 25 ബോക്‌സുകളായിരിക്കും. ഇതില്‍ 15 ബോക്‌സുകള്‍ എറണാകുളത്തേക്ക് പത്തു ബോക്‌സുകള്‍ കോഴിക്കോട്ടേക്കും ആണ്. കോഴിക്കോട് നിന്ന് 1100 വാക്സിന്‍ മാഹിയിലും വിതരണം ചെയ്യും. സംസ്ഥാനത്ത് സര്‍ക്കാര്‍ സ്വകാര്യ മേഖലയില്‍ ഇതുവരെ 3,62,870 പേരാണ് കോവിഡ് വാക്‌സിനേഷനായി രജിസ്റ്റര്‍ ചെയ്തത്. കോവിഡ് മുന്‍നിര പോരാളികളായ ആരോഗ്യപ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ വാക്സിന്‍ നല്‍കുക. രാജ്യത്ത് ആദ്യ ഘട്ടത്തില്‍ മൂന്ന് കോടി പേര്‍ക്കുള്ള വാക്സിന്‍ ചെലവ് കേന്ദ്ര സര്‍ക്കാര്‍ വഹിക്കുമെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി അറിയിച്ചിരുന്നു. എത്ര വാക്സിന്‍ ലഭിച്ചാലും അത് സംസ്ഥാനത്ത് സൗജന്യമായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കിയിരുന്നു.Kerala

Gulf

  • ദുബായിൽ നിര്യാതനായി


      അടിമാലി: ദുബായിൽ മഞ്ഞപ്പിത്തം ബാധിച്ച് യുവ ഐ.ടി ഉദ്യോഗസ്ഥൻ നിര്യാതനായി. ആയിര മേക്കർ അനു വിഹാർ, റിട്ടേയേർഡ് ഹെഡ്മാസ്റ്റർമാരായ കെ.എ.കൃഷ്ണൻകുട്ടി


National

International