സർവീസിൽ നിന്നും വിരമിച്ചിട്ടും കൃഷിയെയും കർഷകരെയും സ്നേഹിച്ച ജോർജ് സാർ ഓർമ്മയായിtimely news image

    .          സർവീസിൽ നിന്നും വിരമിച്ചിട്ടും  കൃഷിയെയും കർഷകരെയും  സ്നേഹിച്ച  ജോർജ് സാർ ഓർമ്മയായി .കഴിഞ്ഞ ദിവസം  നിര്യാതനായ  റിട്ട .കൃഷി ഡെപ്പ്യൂട്ടി ഡയറക്ടർ  തൊടുപുഴ വലിയപരയ്ക്കാട്ട് തങ്കച്ചൻ  എന്ന് വിളിക്കുന്ന വി.ജെ.ജോർജ്  ഇടുക്കി ജില്ലയിലെ കർഷകർക്ക് സുപരിചിതനാണ് .എണ്പത്തിനാലാം  വയസിൽ  മരിക്കുമ്പോഴും  കർഷകർക്ക്  തേൻകൃഷിയെക്കുറിച്ചു ക്ലാസ്സ് എടുക്കുന്നതിനുള്ള പ്രവർത്തനത്തിലായിരുന്നു .  സർക്കാർ സർവ്വീസിൽ നിന്നും വിരമിച്ച ശേഷവും കാർഷിക മേഖലയുടെ  വളർച്ചയ്ക്കായി  ഇദ്ദേഹം പ്രവർത്തിച്ചു വരികയായിരുന്നു   തന്റെ ഔദ്യോഗിക ജീവിത കാലഘട്ടത്തില്‍ തന്നെ സമീപിക്കുന്ന കര്‍ഷകര്‍ക്ക് എന്നും ഒരു ആശ്വാസമായിരുന്നു ജോര്‍ജ് സാര്‍. തന്റെ അറിവിന്റെ പരിമിതികള്‍ക്കുള്ളില്‍ നിന്ന് തന്നെ സമീപിക്കുന്ന കൃഷിക്കാര്‍ക്ക് ആവശ്യമായ ഉപദേശങ്ങള്‍ നല്‍കുന്നതിനൊപ്പം അവരുടെ കൃഷിയിടങ്ങള്‍ സന്ദര്‍ശിച്ച് അവര്‍ക്ക് ഉപദേശം നല്‍കുന്നതില്‍ ജോര്‍ജ് സാര്‍ പ്രത്യേകം താല്‍പര്യം കാണിച്ചിരുന്നു.ഏകകൃഷി സമ്പ്രദായത്തേക്കാള്‍ എപ്പോഴും ബഹുവിള കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിലായിരുന്നു അദ്ദേഹത്തിന് ഏറെ താല്‍പര്യം. അതിനു കാരണമായി ജോര്‍ജ് സാര്‍ പറയുന്നത് ചിലവിളകള്‍ക്ക് വില കുറഞ്ഞാലും മറ്റ് വിളകള്‍ക്ക് വില ഉണ്ടാകും. അങ്ങനെ വരുമ്പോള്‍ കൃഷി ഒരിക്കലും നഷ്ടമാകുകയില്ല എന്നതാണ് അതിന്റെ ഗുണം.ഔദ്യോഗിക ജീവിതത്തിനു ശേഷം തൊടുപുഴയിലെ ഗാന്ധിജി സ്റ്റഡി സെന്ററി ല്‍ 16 വര്‍ഷക്കാലം സേവനമനുഷ്ഠിച്ചിരുന്നു. ഈ കാലയളവില്‍ സ്റ്റഡി സെന്ററിന്റെ  പ്രവര്‍ത്തനങ്ങളുമായി സഹകരിച്ച് വിവിധ കാര്‍ഷിക വിഷയങ്ങളില്‍ സെമിനാറുകള്‍ സംഘടിപ്പിച്ച് കര്‍ഷകരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ചു. ജൈവഗ്രാമം, തെങ്ങു കയറ്റ പരിശീലന പരിപാടി, തേനീച്ച വളര്‍ത്തല്‍, മത്സ്യ കൃഷി, നാളികേര സ്വാശ്രയ സംഘങ്ങള്‍ രൂപീകരിക്കല്‍ എന്നീ മേഖലകളില്‍ വളരെയേറെ ശ്രദ്ധ പതിപ്പിച്ചു.     .തൊടുപുഴ കാഡ്‌സിന്റെ തുടക്കത്തിൽ  ജില്ലയിലെ  വിവിധ കേന്ദ്രങ്ങളിൽ  ജൈവ കൃഷിയെക്കുറിച്ചു  ജോർജ് സാറിന്റെ നേതൃത്വത്തിൽ ക്‌ളാസ്സുകൾ എടുത്തിരുന്നു .കാഡ്‌സ് അഗ്രോ ക്ലിനിക്കിന്റെ  ചുമതല വഹിച്ചിരുന്നു .സർക്കാർ സർവ്വീസിലിരിക്കുമ്പോൾ ഒരു പരാതി ലഭിച്ചാൽ  പരാതിക്കടിസ്ഥാനമായ  സ്ഥലത്തു നേരിട്ടെത്തി നടപടി സ്വീകരിക്കുന്നതായിരുന്നു പതിവ് . .വീടും പരിസരവും  നല്ലൊരു കൃഷി ഭൂമിയാക്കിയിട്ടാണ്  മറ്റുള്ളവർക്ക് കൃഷി ഉപദേശം നൽകുന്ന പ്രവർത്തനവും  നടത്തിയിരുന്നത് .അങ്ങനെ കൃഷിയെ നെഞ്ചിലേറ്റി ജീവിച്ച  ഒരു നല്ല കര്ഷകനെയും  നല്ല ഒരു കൃഷി വിദക്തനെയുമാണ് നഷ്ടമായത് . എന്നും കര്‍ഷകരുടെ ക്ഷേമത്തിനായി തന്റെ ജീവിതകാലം മുഴുവന്‍ മാറ്റിവച്ച ആ കര്‍ഷക സ്‌നേഹി തന്റെ അവസാന നിമിഷവും കര്‍ത്തവ്യ നിരദനായി തേനീച്ച കര്‍ഷകര്‍ക്കായുള്ള സെമിനാറിനിടയില്‍ ആണ് അദ്ദേഹത്തിന്റെ വേര്‍പാട് എന്നത് നമ്മെ ഏറെ വേദനിപ്പിക്കുന്ന ഒരു ഓര്‍മ്മയായിരിക്കും എന്നതില്‍ സംശയമില്ല. സംസ്ക്കാരം  തൊടുപുഴ തെനംകുന്നു പള്ളി സെമിത്തേരിയിൽ നടന്നു . . ഭാര്യ:  ലീലാമ്മ പിണ്ണാക്കനാട്  വെള്ളുകുന്നേൽ  (ഊർപ്പനോലിൽ)കുടുംബാംഗമാണ്.:അഡ്വക്കേറ്റ് ജോസഫ് ജോർജ് (റെജി, തൊടുപുഴ), റീന ലാൽ തോപ്പിൽ കാളിയാർ,സജി ജോർജ് (കുന്നോന്നി), ജീമോൾ ബിജോ (ചിറയാത്ത് കദളിക്കാട് )എന്നിവർ മക്കളാണ് . ആൻസി അഗസ്റ്റിൻ (തെങ്ങംപിള്ളിൽ,കുര്യനാട് ),ലാൽ ടി ജോർജ് ( തോപ്പിൽ. കാളിയാർ, ജോയിൻറ് ഡയറക്ടർ അഗ്രികൾച്ചർ തിരുവനന്തപുരം).ദീപ മാത്യൂ (മാതേക്കൽ ആരക്കുഴ).ബിജോ (ചിറയാത്ത് കദളിക്കാട്  മാനേജർ ടെറാകോൺ കരിങ്കുന്നം).എന്നിവർ മരുമക്കളുമാണ് .Kerala

Gulf

  • ദുബായിൽ നിര്യാതനായി


      അടിമാലി: ദുബായിൽ മഞ്ഞപ്പിത്തം ബാധിച്ച് യുവ ഐ.ടി ഉദ്യോഗസ്ഥൻ നിര്യാതനായി. ആയിര മേക്കർ അനു വിഹാർ, റിട്ടേയേർഡ് ഹെഡ്മാസ്റ്റർമാരായ കെ.എ.കൃഷ്ണൻകുട്ടി


National

International