ഉറവപ്പാറയില്‍ നിന്ന് കഞ്ചാവ് പിടികൂടിtimely news image

തൊടുപുഴ: ഉറവപ്പാറ ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന് പരിസരത്ത് നിന്ന് 110 ഗ്രാം കഞ്ചാവും കടത്താനുപയോഗിച്ച ബൈക്കും പിടികൂടി. കഞ്ചാവ് വലിച്ചതിന് 17 വയസില്‍ താഴെയുള്ള അഞ്ച് വിദ്യാര്‍ത്ഥികള്‍ പിടിയില്‍. ബൈക്കിലെത്തിയ രണ്ടംഗ സംഘം ഓടി രക്ഷപ്പെട്ടു. എക്‌സൈസ് റേഞ്ച് സംഘം നടത്തിയ പരിശോധനയില്‍ കഴിഞ്ഞ ദിവസം വൈകിട്ടാണ് കേസ് പിടികൂടിയത്. സ്ഥലത്ത് കഞ്ചാവ് ഉപയോഗം വ്യാപകമാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സുധീപ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. 15-17 വയസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ സ്ഥലത്ത് കഞ്ചാവ് വലിക്കുന്നതാണ് ആദ്യം പിടികൂടിയത്. ഇവിടെ ഉണ്ടായിരുന്ന 8 പേരില്‍ മൂന്ന് പേര്‍ ഓടി രക്ഷപ്പെട്ടു. ഈ സമയം സ്ഥലത്ത് ബൈക്കിലെത്തിയവര്‍ എക്‌സൈസിനെ കണ്ട് വാഹനവുമായി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതിനാകാതെ വന്നതോടെ ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. വിലകൂടിയ ബൈക്കില്‍ നിന്നാണ് കഞ്ചാവ് ലഭിച്ചത്. വിദ്യാര്‍ത്ഥികളെ ഓഫീസിലെത്തിച്ച ശേഷം രക്ഷിതാക്കളെ വിളിച്ച് വരുത്തി താക്കീത് നല്‍കി വിട്ടയച്ചു. പരിശോധനയില്‍ ഉദ്യോഗസ്ഥരായ പ്രകാശ്, സെബാസ്റ്റ്യന്‍, സുബൈര്‍, അബി, ജോര്‍ജ്, അജയന്‍, വിനോദ് എന്നിവരും പങ്കെടുത്തു. കഞ്ചാവ് എത്തിച്ച പ്രതിക്കായി വാഹന ഉടമയെ കണ്ടത്തി തുടര്‍ പരിശോധന നടത്തുമെന്ന് റേഞ്ച് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. സ്ഥലത്ത് മയക്ക് മരുന്നിന്റെ ഉപയോഗം വ്യാപകമാണെന്ന് കാട്ടി ഉറവപ്പാറ ക്ഷേത്രം ഭാരവാഹികള്‍ നേരത്തെ പോലീസിലടക്കം പരാതി നല്‍കിയിരുന്നു. രാവിലെ മാത്രം പൂജയുള്ള ക്ഷേത്രത്തിന് സമീപത്തെ പാറയില്‍ ഉച്ചകഴിയുന്നതോടെ നിരവധി പേരാണ് മയക്ക് മരുന്നുപയോഗത്തിനും കച്ചവടത്തിനുമായി എത്തുന്നത്.Kerala

Gulf

  • ദുബായിൽ നിര്യാതനായി


      അടിമാലി: ദുബായിൽ മഞ്ഞപ്പിത്തം ബാധിച്ച് യുവ ഐ.ടി ഉദ്യോഗസ്ഥൻ നിര്യാതനായി. ആയിര മേക്കർ അനു വിഹാർ, റിട്ടേയേർഡ് ഹെഡ്മാസ്റ്റർമാരായ കെ.എ.കൃഷ്ണൻകുട്ടി


National

International