ഫെബ്രുവരി ഒന്നു മുതൽ സംസ്ഥാനത്ത് മദ്യ വില കൂടും; ബിയറിനും വൈനിനും വർധനയില്ലtimely news image

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യ വില വർധിപ്പിക്കാൻ തീരുമാനമായി. ബെവ്കോയുമായി കരാറുണ്ടായിരുന്ന വിതരണക്കാർക്ക് ഈ വർഷം അടിസ്ഥാനവിലയിൽ 7 ശതമാനത്തിന്‍റെ വർധനവിനാണ് അനുമതി. ഫെബ്രുവരി ഒന്നു മുതലാണ് വർധന. അതേസമയം ബിയറിനും വൈനും വില കൂടില്ല. വില വർധന ആവശ്യപ്പെട്ട് മദ്യ കമ്പനികൾ വെബ്കോയെ സമീപിച്ചിരുന്നു. ഇതുസംബന്ധിച്ച് രണ്ട് ദിവസത്തിനുള്ളിൽ സമ്മതപത്രം നൽകാൻ ബെവ്കോ മദ്യ കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. പുതുക്കിയ മദ്യവില ഫെബ്രുവരി ഒന്ന് മുതൽ നിലവിൽ വരും. വില വർധന ആവശ്യപ്പെട്ട് മദ്യ കമ്പനികൾ വെബ്കോയെ സമീപിച്ചിരുന്നു. അസംസ്കൃത വസ്തുവായ എക്സ്ട്രാ ന്യൂട്രൽ ആൽക്കഹോളിന്‍റെ വിലയിലുണ്ടായ വർധന ചൂണ്ടിക്കാട്ടിയാണ് മദ്യ കമ്പനികൾ വില കൂട്ടണമെന്ന് ആവശ്യപ്പെട്ടത്. എന്നാൽ കൊവിഡ് സാഹചര്യം പരിഗണിച്ച് സർക്കാർ ഇക്കാര്യത്തിൽ തീരുമാനം എടുത്തിരുന്നില്ല. ബെവ്കോയുമായി നിലവിൽ കരാറുള്ള കമ്പനികൾക്കാണ് ഏഴു ശതമാനം വരെ വില വർധനയ്ക്ക് അനുമതി നൽകിയത്. ഈ വർഷം ടെണ്ടർ നൽകിയ പുതിയ ബ്രാൻഡുകൾക്ക് വാഗ്ദാനം ചെയ്ത തുകയിൽ 5 ശതമാനം കുറച്ച് കരാർ നൽകും. നിലവിലുള്ള ബ്രാൻഡുകൾ പേരിനൊപ്പം സ്ട്രോങ്ങ്, പ്രീമിയം, ഡിലക്സ് എന്ന് പേര് ചേർത്ത് പുതിയ ടെണ്ടർ നൽകിയിട്ടുണ്ടെങ്കിലും അവയ്ക്ക് വില വർധന അനുവദിക്കില്ല. Kerala

Gulf

  • ദുബായിൽ നിര്യാതനായി


      അടിമാലി: ദുബായിൽ മഞ്ഞപ്പിത്തം ബാധിച്ച് യുവ ഐ.ടി ഉദ്യോഗസ്ഥൻ നിര്യാതനായി. ആയിര മേക്കർ അനു വിഹാർ, റിട്ടേയേർഡ് ഹെഡ്മാസ്റ്റർമാരായ കെ.എ.കൃഷ്ണൻകുട്ടി


National

International