ഷെഫീഖിന്റെ മരണം തലയ്‌ക്കേറ്റ ക്ഷതം മൂലമാണെന്ന് പ്രാഥമിക നിഗമനംtimely news image

കോട്ടയം :കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ   പോസ്റ്മോർട്ടം  റിപ്പോർട്ടിൽ  ഉദയംപേരൂരിൽ കസ്റ്റഡിയിൽ മരിച്ച കാഞ്ഞിരപ്പള്ളി സ്വദേശി ഷെഫീഖിന്റെ മരണം തലയ്‌ക്കേറ്റ ക്ഷതം മൂലമാണെന്ന് പ്രാഥമിക നിഗമനം. തലയിലെ പരുക്കിനെ തുടർന്നാണ് ആന്തരിക രക്തസ്രാവം ഉണ്ടായതെന്ന് റിപ്പോർട്ടിൽ  കണ്ടെത്തി.ഷെഫീക്കിന്റെ തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഇതുമൂലം ആന്തരിക രക്തസ്രാവം ഉണ്ടായി രക്തം കട്ടപിടിച്ചിരുന്നു. തലയുടെ മുൻഭാഗത്ത് ഇടതു കണ്ണിന് മുകളിൽ പരുക്കുണ്ട്. ശരീരത്തിൽ മറ്റു ഭാഗങ്ങളിൽ പരുക്കുകൾ ഇല്ല. കോട്ടയം മെഡിക്കൽ കോളജിലെ ഫോറൻസിക് മേധാവി രഞ്ജു രവീന്ദ്രന്റെ നേതൃത്വത്തിലാണ് പോസ്റ്റുമോർട്ടം നടന്നത്. Kerala

Gulf

  • ദുബായിൽ നിര്യാതനായി


      അടിമാലി: ദുബായിൽ മഞ്ഞപ്പിത്തം ബാധിച്ച് യുവ ഐ.ടി ഉദ്യോഗസ്ഥൻ നിര്യാതനായി. ആയിര മേക്കർ അനു വിഹാർ, റിട്ടേയേർഡ് ഹെഡ്മാസ്റ്റർമാരായ കെ.എ.കൃഷ്ണൻകുട്ടി


National

International