സ്നാപ്ഡീലിനേയും നാല് ഇന്ത്യന്‍ വിപണികളേയും കരിമ്പട്ടികയില്‍പ്പെടുത്തി യുഎസ്timely news image

ഇന്ത്യയിലെ ഏറ്റവും വലിയ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലൊന്നായ സ്നാപ്ഡീലിനേയും നാല് ഇന്ത്യന്‍ ഷോപ്പിംഗ് കോംപ്ലക്സുകളേയും കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി യുഎസ് ട്രേഡ് റെപ്രസന്റേറ്റീവ് ഓഫീസ്. അതില്‍ രണ്ടെണ്ണം ന്യൂഡല്‍ഹിയില്‍ മാത്രം പ്രവര്‍ത്തിക്കുന്നവയാണ്. മുംബൈയിലെ ഹീരപന്ന, കൊല്‍ക്കത്തയിലെ കിഡ്ഡര്‍പൂര്‍, പാലിക ബസാര്‍, ദില്ലിയിലെ ടാങ്ക്‌റോഡ് എന്നിവയാണ് കരിമ്പട്ടികയില്‍ പരാമര്‍ശിക്കപ്പെട്ടിരിക്കുന്ന നാല് ഇന്ത്യന്‍ വിപണികള്‍. അമേരിക്കക്കാരായ സംരഭകര്‍ക്കും അവരുടെ ന്യൂതനവിദ്യകള്‍ക്കും കൂടുതല്‍ അവസരങ്ങള്‍ നല്‍കുന്നതിനും ഓണ്‍ലൈന്‍ മാര്‍ക്കറ്റുകള്‍ക്ക് ലാഭം ലഭിക്കുന്നതിനുവേണ്ടിയുമാണ് ഇത്തരമൊരു നടപടിയിലേക്ക് പോകുന്നതെന്ന് യുഎസ് വ്യാപാര പ്രതിനിധി റോബര്‍ട്ട് ലൈറ്റ്‌തൈസര്‍ പറഞ്ഞു. വ്യാജ ഇടപാടുകളില്‍ ഇ-കൊമേഴ്സിന്റെ പങ്ക് വ്യക്തമാക്കുന്നതിനൊപ്പം ഇത്തരം മാര്‍ക്കറ്റുകള്‍ വഴി ഓണ്‍ലൈന്‍ വഴിയും അല്ലാതെയുമുള്ള വിപണികള്‍ക്കായുള്ള വ്യാജ പകര്‍പ്പവകാശം സുഗമമായിരിക്കുകയാണെന്നും റോബര്‍ട്ട് ലൈറ്റ്‌തൈസര്‍ വ്യക്തമാക്കി . അമേരിക്കയിലേക്ക് വ്യാജ വസ്തുക്കള്‍ ഇറക്കുമതി ചെയ്യുന്നതില്‍ ഇന്റര്‍നെറ്റ് പ്ലാറ്റ്ഫോമുകളുടെ പങ്ക് വ്യക്തമാക്കുന്ന പട്ടികയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2018 നവംബറില്‍ നടത്തിയ സര്‍വ്വേ പ്രകാരം ഏകദേശം 37 ശതമാനം ആളുകളാണ് സ്‌നാപ്ഡീലിനെതിരെ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. 2019 ജൂലൈയില്‍ വ്യാജ വസ്തുക്കളുടെ വ്യാപാരം നടത്തിയതിന് സ്ഥാപനത്തിന്റെ ഉടമയ്‌ക്കെതിരെ ഇന്ത്യയില്‍ തന്നെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും യുഎസ് വ്യാപാര പ്രതിനിധി വ്യക്തമാക്കി.Kerala

Gulf


National

International