ഇത്തവണ റിപബ്ലിക് ദിന പരേഡില്‍ സൈനികര്‍ ‘സ്വാമിയേ ശരണമയ്യപ്പാ’ വിളിക്കുംtimely news image

ഈ വര്‍ഷത്തെ റിപബ്ലിക് ദിന പരേഡില്‍ സ്വാമിയേ ശരണമയ്യപ്പ എന്ന അയ്യപ്പ സ്തുതിയും മുഴങ്ങും. 861 ബ്രഹ്മോസ് റെജിമെന്റ് കമാന്റാണ് സ്വാമിയേ ശരണമയ്യപ്പാ കാഹളം മുഴക്കുക. ജനുവരി 15 ന് നടന്ന ആര്‍മിദിനത്തില്‍ ഡല്‍ഹിയില്‍ നടന്ന പരേഡില്‍ ബ്രഹ്മോസ് കാഹളമായി സ്വാമിയെ ശരണമയ്യപ്പാ വിളിച്ചിരുന്നു. ദുര്‍ഗാ മാതാ കീ ജയ്, ഭാരത് മാതാ കി ജയ് തുടങ്ങിയ സ്തുതികള്‍ ബ്രഹ്മോസ് റിപബ്ലിക് ദിനത്തില്‍ യുദ്ധകാഹളമായി മുഴക്കാറുണ്ട്. ഇതിനു സമാനമായാണ് സ്വാമിയേ ശരണമയ്യപ്പ വിളിയും മുഴങ്ങാന്‍ പോവുന്നത്. ഇത്തവണത്തെ ഇന്ത്യയുടെ റിപബ്ലിക് പരേഡില്‍ ബംഗ്ലാദേശ് സേനയും ഭാഗമാവും. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ സേനയിലെ മാര്‍ച്ചിനെത്തുന്ന സേനാ വിഭാഗങ്ങളുടെ എണ്ണവും ഓരോ മാര്‍ച്ചിംഗ് സേനയിലെ അംഗങ്ങളുടെ എണ്ണവും ഇത്തവണ കുറച്ചിട്ടുണ്ട്. പരമാവധി 25,000 പേര്‍ക്കു മാത്രമാണ് ഇത്തവണ ഇത്തവണ പരേഡിന് പ്രവേശനം ലഭിക്കുക. മുന്‍പ് 1,15000 പേരെയാണ് പരേഡില്‍ അണിനിരത്തിയിരുന്നത്. പരേഡ് കാണാന്‍ ഇത്തവണ ദേശീയ സ്റ്റേഡിയത്തിലേക്ക് 15 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനം ഇല്ല. തെക്കേ അമേരിക്കന്‍ രാജ്യമായ സുരിനാമിന്റെ പ്രസിഡന്റ് ചന്ദ്രികപെര്‍സാദ് സാന്തോഖി ആണ് മുഖ്യാതിഥിയായി എത്തുന്നത്. നേരത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണായിരുന്നു മുഖ്യാതിഥിയായി എത്താനിരുന്നത്. എന്നാല്‍ ബ്രിട്ടനില്‍ കൊവിഡിന്‍രെ പുതിയ വകഭേദം കണ്ടെത്തുകയും രാജ്യത്ത് രോഗവ്യാപനം കൂടുകയും ചെയ്ത സാഹചര്യത്തില്‍ ബോറിസ് ജോണ്‍സണ്‍ അതിഥിയായെത്തില്ലെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ ്‌റിയിക്കുകയായിരുന്നു.Kerala

Gulf


National

International