എന്തുകൊണ്ട് മറുകണ്ടം ചാടി? കഴിഞ്ഞദിവസം വരെ മമതയ്ക്കൊപ്പമിരുന്ന അരിന്ദം പറയുന്നു

അരിന്ദം ഭട്ടാചര്യ ബിജെപിയില്‍ ചേര്‍ന്ന വാര്‍ത്ത ഞെട്ടലോടെയാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതൃത്വം കേട്ടത്. കാരണം, കഴിഞ്ഞ ആഴ്ച വരെ മമത ബാനര്‍ജിക്കൊപ്പം വേദി പങ്കിട്ട നേതാവായിരുന്നു നാട്യ ജില്ലയിലെ ശാന്തപൂര് മണ്ഡലത്തിലെ എംഎല്‍എയായ അരിന്ദം ഭട്ടാചര്യ. മാത്രമല്ല, ബിജെപിക്ക് മുന്നില്‍ ഒരിക്കലും കീഴ്പെടില്ലെന്ന് മമതയോട് വാക്കുപറഞ്ഞ് ദിവസങ്ങള്‍ക്ക് പിന്നാലെയാണ് ഭട്ടാചര്യ ബിജെപിയിലെത്തിയത്. ഡല്‍ഹി ബിജെപി ആസ്ഥാനത്ത് ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ്വര്‍ഗീയയുടെ സാന്നിധ്യത്തിലാണ് ഭട്ടാചാര്യ ബിജെപിയില്‍ ചേര്‍ന്നത്. എന്തുകൊണ്ട് ബിജെപിയെന്ന ചോദ്യത്തിന് അരിന്ദം പറയുന്ന മറുപടി ഇങ്ങനെ: ”പാര്‍ട്ടിയില്‍ യുവാക്കളുടെ വഴി തൃണമൂല്‍ നേതൃത്വം തടയുകയാണ്. പശ്ചിമ ബംഗാളിലെ യുവാക്കള്‍ തൊഴിലില്ലായ്മയില്‍ മടുത്തു. നിരവധി വാഗ്ദാനങ്ങളുണ്ടെങ്കിലും യുവാക്കള്‍ക്കൊന്നും ജോലി ലഭിക്കുന്നില്ല. സര്‍ക്കാരിന് വ്യക്തമായ കാഴ്ചപ്പാടുകളോ ഭാവിയിലേക്കുള്ള ആസൂത്രണമോ ഇല്ല. മോദിയുടെ ആത്മനിര്‍ഭര്‍ ഭാരതും ആത്മനിര്‍ഭര്‍ ബംഗാളുമാണ് ഞങ്ങളുടെ സ്വപ്നം.” കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ബംഗാള്‍ സന്ദര്‍ശനത്തിന് പിന്നാലെ മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടികളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. പാര്‍ട്ടിയില്‍നിന്നും ബിജെപിയിലേക്കുള്ള കൊഴിഞ്ഞ പോക്ക് ദിനംപ്രതി വര്‍ധിക്കുകയാണ്. പശ്ചിമ ബംഗാള്‍ നിര്‍ണായക നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് അടുത്തുകൊണ്ടിരിക്കുന്ന സമയത്താണ് തൃണമൂല്‍ പാളയങ്ങളില്‍ വിള്ളലുകള്‍ വീഴ്ത്തികൊണ്ടുള്ള ബിജെപി നീക്കങ്ങള്‍. എംഎല്‍എമാരടക്കം നിരവധി തൃണമൂല്‍ നേതാക്കളാണ് ബിജെപിയിലേക്ക് ഇതിനോടകം ചേക്കേറിയിട്ടുള്ളത്. ”തൃണമൂല്‍ വിട്ട് ആര്‍ക്കുവേണമെങ്കിലും ബിജെപിയിലേക്ക് പോകാം. എന്നാല്‍ക്കൂടിയും ഞങ്ങളുടെ തല അവര്‍ക്കുമുന്നില്‍ താഴില്ല” എന്നാണ് കൊഴിഞ്ഞുപോക്കുകളെക്കുറിച്ച് മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പ്രതികരണം. ഇതിന് പിന്നാലെയാണ് ഭട്ടാചാര്യയും പടിയിറങ്ങിയത്. നിലവില്‍ തൃണമൂല്‍ സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന 41 എംഎല്‍എമാര്‍ക്കൂടി ബിജെപിയിലെത്തുമെന്നാണ് കൈലാഷ് വിജയവര്‍ഗ്യ കഴിഞ്ഞ ആഴ്ച പറഞ്ഞത്. ഇവരുടെ പേരുകളടങ്ങിയ പട്ടിക തങ്ങളുടെ കൈവശമുണ്ടെന്നും ഇവര്‍ ഉടന്‍ ബിജെപിയിലെത്തുമെന്നും വിജയ വര്‍ഗ്യ പറഞ്ഞു. ”ബിജെപിയില്‍ ചേരാന്‍ താല്പര്യപ്പെടുന്ന 41 എംഎല്‍എമാരുടെ പട്ടിക എന്റെ കൈവശമുണ്ട്. അവരെയെല്ലാം ഞങ്ങള്‍ ബിജെപി പാളയത്തിലെത്തിക്കും. അതോടെ മമത സര്‍ക്കാര്‍ താഴെവീഴും. പക്ഷേ, ഇക്കാര്യം ആരെല്ലാം പാര്‍ട്ടിയോട് തുറന്ന് പറയും, ആര് പറയില്ല എന്ന കാര്യമാണ് ഞാന്‍ സാകൂതം നിരീക്ഷിക്കുന്നത്”. വിജയ വര്‍ഗ്യ പറഞ്ഞു. എന്നാല്‍, ബംഗാള്‍ പിടിക്കുകയെന്ന ബിജെപിയുടെ പ്രതീക്ഷകള്‍ ഇത്തവണ അസ്ഥാനത്താവുമെന്നാണ് എബിപി-സീ വോട്ടര്‍ സര്‍വ്വെ ഫലം. മമതയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ സര്‍ക്കാരിന് ഭരണതുടര്‍ച്ചയുണ്ടാവുമെന്നാണ് സര്‍വ്വേഫലം. തൃണമൂല്‍ 43% വോട്ട്, 154-163 സീറ്റ്; ബിജെപി 37.5% വോട്ട്, 98-106 സീറ്റ്; കോണ്‍ഗ്രസ് ഇടത് കൂട്ടുകെട്ടിന് 11.8% വോട്ട്, 26-34 സീറ്റ് എന്നിങ്ങനെ ലഭിക്കുമെന്നും ഫലം പറയുന്നു.
Kerala
-
കെ സുധാകരന് കെപിസിസി അദ്ധ്യക്ഷനാവും; പ്രഖ്യാപനം രണ്ട്
തിരുവനന്തപുരം: കെ സുധാകരന് എംപി കെപിസിസി അദ്ധ്യക്ഷനാവും. രണ്ട് ദിവസത്തിനകം പ്രഖ്യാപനം നടന്നേക്കും. സുധാകരന്റെ പേര് ഹൈക്കമാന്‍ഡും
Gulf
-
പ്രവേശന വിലക്ക് നീട്ടി കുവൈത്ത്
കുവൈത്ത്: വിദേശികള്‍ക്ക് ഏര്‍പ്പെടുത്തിയ പ്രവേശന വിലക്ക് നീട്ടി കുവൈത്ത്. ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദ്ദേശ പ്രകാരം വ്യോമയാന
National
-
രാജ്യത്ത് സ്വകാര്യ മേഖലയില്‍ കൊവിഡ് വാക്സിന് പണം ഈടാക്കാന്‍
ന്യൂഡൽഹി :രാജ്യത്ത് സ്വകാര്യ മേഖലയില്‍ കൊവിഡ് വാക്സിന് പണം ഈടാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. കൊവിഡ് വാക്സിന് ഡോസിന് 250 രൂപ
International
-
രാഷ്ട്രീയ ഉള്ളടക്കം കുറയ്ക്കാൻ ഫെയ്സ്ബുക്ക്; പോസ്റ്റുകൾ
ന്യൂയോര്‍ക്ക്: ന്യൂസ്ഫീഡിൽ രാഷ്ട്രീയം കുറയ്ക്കാനുള്ള നിർണായക നീക്കവുമായി ഫെയ്സ്ബുക്ക്. ആളുകൾ തമ്മിലുള്ള