ബസ് പാഞ്ഞുകയറി 2 ബൈക്ക് യാത്രികര്‍ മരിച്ചുtimely news image

തിരുവല്ല. പെരുന്തുരുത്തിയില്‍ നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസ് പഞ്ഞുകയറി രണ്ടു ബൈക്ക് യാത്രികര്‍ മരിച്ചു. 18 പേോര്‍ക്കു പരുക്കേറ്റു. ഇന്നു വൈകുന്നേരം നാലരയോടെയാണ് അപകടമുണ്ടായത്. ചെങ്ങന്നൂര്‍ പെരളശേരി സ്വദേശി ജെയിംസ് ചാക്കോ, ഒപ്പം സഞ്ചരിച്ചിരുന്ന സ്ത്രീ എന്നിവരാണു മരിച്ചത്. ബസ് യാത്രിക്കാരായ 18 പേര്‍ക്കു പരുക്കേറ്റു. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. കോട്ടയത്തു നിന്ന് ചെങ്ങന്നൂരിലേക്കു വരികയായിരുന്ന കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസ് ആണ് അപകടത്തില്‍പ്പെട്ടത്.മുന്‍പേ പോകുകയായിരുന്ന ബൈക്കില്‍ ഇടിച്ച ശേഷം നിയന്ത്രണം വിട്ട ബസ് ഇടതു ഭാഗത്തെ കടയിലേക്ക് പാഞ്ഞുകയറിയാണ് നിന്നത്. ബസിന്‍റെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു.Kerala

Gulf


National

International