ആക്രിക്കടയിലെ ആധാര്‍ കാര്‍ഡുകള്‍ അട്ടിമറിയല്ല; തപാല്‍ ജീവനക്കാരിയുടെ ഭര്‍ത്താവ് മദ്യപിച്ചെത്തി വിറ്റത്timely news image

തിരുവനന്തപുരം ആക്രിക്കടയില്‍ ആധാര്‍ കാര്‍ഡുകളുടെ കെട്ട് എത്തിയതിന് പിന്നിലെ ചുരുളഴിഞ്ഞു. ആധാര്‍ കാര്‍ഡുകളും, ബാങ്ക് പാസ്ബുക്കുകളും, ബാങ്ക് ഇടപാട് രേഖകളും, കമ്പനി രേഖകളും ആക്രിക്കടയില്‍ വിറ്റത് തപാല്‍ വകുപ്പിലെ ജീവനക്കാരിയുടെ ഭര്‍ത്താവാണെന്ന് പൊലീസ് കണ്ടെത്തി. മദ്യപിച്ചെത്തിയ ഭര്‍ത്താവ് വീട്ടിലെ പത്രക്കെട്ടുകള്‍ക്കൊപ്പം തപാല്‍ ചാക്കിലുണ്ടായിരുന്ന ഉരുപ്പടികള്‍ കൂടി വില്‍ക്കുകയായിരുന്നു. രാവിലെ 11 മണിയോടെയാണ് കാട്ടാക്കടയില്‍ സദാശിവന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള ആക്രിക്കടയില്‍ നിന്നും ആധാര്‍ രേഖകള്‍ കണ്ടെത്തുന്നത്. 50 കിലോയോളം വരുന്ന കടലാസുകള്‍ തരം തിരിക്കുന്നതിനിടെ കവര്‍ പോലും പൊട്ടിക്കാത്ത ആധാര്‍ എന്‍വലപ്പുകള്‍ കിട്ടി. തുടര്‍ന്ന് കടയുടമ പൊലീസിനെ അറിയിച്ചു. പൊലീസ് എത്തി പരിശോധന നടത്തി. ഇത്രയും ആധാര്‍കാര്‍ഡുകള്‍ വ്യാജമായി നിര്‍മ്മിച്ചതാണോയെന്നും അട്ടിമറിയാണോയെന്നും പൊലീസ് സംശയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആധാര്‍ കാര്‍ഡുകള്‍ ആക്രിക്കടയിലെത്തിയ വഴി കണ്ടെത്തിയത്.Kerala

Gulf


National

International