രാഷ്‌ട്രീയ ഉള്ളടക്കം കുറയ്ക്കാൻ ഫെയ്സ്ബുക്ക്; പോസ്റ്റുകൾ നിയന്ത്രിക്കുമെന്ന് സക്കർബർഗ്timely news image

ന്യൂ​യോ​ര്‍​ക്ക്: ന്യൂ​സ്ഫീ​ഡി​ൽ രാ​ഷ്ട്രീ​യം കു​റ​യ്ക്കാ​നു​ള്ള നി​ർ​ണാ​യ​ക നീക്ക​വു​മാ​യി ഫെയ്സ്‌​ബു​ക്ക്. ആ​ളു​ക​ൾ ത​മ്മി​ലു​ള്ള ഭി​ന്ന​ത​ക​ൾ ഒ​ഴി​വാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി രാ​ഷ്ട്രീ​യ പോ​സ്റ്റു​ക​ളു​ടെ റീ​ച്ച് കു​റ​യ്ക്കു​മെ​ന്ന് ഫെയ്​സ്‌​ബു​ക്ക് മേ​ധാ​വി മാ​ർ​ക്ക് സ​ക്ക​ർ​ബ​ർ​ഗ് പ​റ​ഞ്ഞു. വ്യ​ക്തി​ക​ൾ രാ​ഷ്ട്രീ​യ ഗ്രൂ​പ്പു​ക​ളി​ൽ അം​ഗ​മാ​കു​ന്ന​ത് പ്രോ​ത്സാ​ഹി​പ്പി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഗ്രൂ​പ്പ് സ​ജ​ഷ​നു​ക​ളി​ൽ നി​ന്ന് രാ​ഷ്ട്രീ​യ ഗ്രൂ​പ്പു​ക​ളെ ഒ​ഴി​വാ​ക്കും. രാ​ഷ്ട്രീ​യ​ഭി​ന്ന​ത പ്ര​ച​രി​പ്പി​ക്കു​ന്ന ച​ർ​ച്ച​ക​ൾ കു​റ​യ്ക്കു​മെ​ന്നും സ​ക്ക​ർ​ബ​ർ​ഗ് വ്യ​ക്ത​മാ​ക്കി. കാ​പ്പി​റ്റോ​ൾ ക​ലാ​പ​ത്തി​നു ​ശേ​ഷം അ​മെ​രി​ക്ക​യി​ലെ ഫെയ്​സ്‌​ബു​ക്ക് ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ഈ ​മാ​റ്റ​ങ്ങ​ൾ ന​ട​പ്പാ​ക്കി​യി​രു​ന്നു. ഇ​ത് ആ​ഗോ​ള​ത​ല​ത്തി​ൽ വ്യാ​പി​പ്പി​ക്കാ​നാ​ണ് ഇ​പ്പോ​ഴ​ത്തെ തീ​രു​മാ​നം. Kerala

Gulf


National

International