പതിനാറു മാസം പ്രായമായ പെൺകുഞ്ഞിന്റെ തലയിലെ ട്യൂമർ മൂക്കിലൂടെ എൻഡോസ്കോപ്പി ശസ്ത്രക്രിയ വഴി നീക്കം ചെയ്തു ചാണ്ഡിഗർ പി .ജി .ഐ .timely news image

  തൊടുപുഴ :പതിനാറു മാസം പ്രായമായ പെൺകുഞ്ഞിന്റെ തലയിലെ ട്യൂമർ    മൂക്കിലൂടെ  എൻഡോസ്കോപ്പി ശസ്ത്രക്രിയ വഴി നീക്കം ചെയ്തു ചാണ്ഡിഗർ  പി .ജി .ഐ .ലെ ഡോക്ടർമാർ .ജനുവരി 21  നാണു അപൂർവ ശസ്ത്രക്രിയ നടന്നത് .എൻഡോസ്കോപ്പിക് സ്കൾ ബേസ് സർജന്മാരുടെ  സംഘമാണ് വലിയ മസ്‌തിഷ്‌ക്ക  ട്യൂമർ നീക്കം ചെയ്തത് .പി .ജി .ഐ യിലെ  ന്യൂറോ സർജൻ  ഡോ.ദണ്ഡപാണിയുടെ  നേതൃത്വത്തിലാണ് സർജറി നടത്തിയത് .കാഴ്ച ശക്തി നഷ്ടപ്പെട്ടതിനെ തുടർന്ന്  ആശുപത്രിയിൽ  എത്തിയ  പെൺകുഞ്ഞിന്റെ  എം .ആർ .ഐ യിൽ  മൂന്നു സെന്റിമീറ്ററോളം  വലിപ്പം ഉള്ള ട്യൂമർ ,ഹൈപ്പോതലാമർ ,ഒപ്റ്റിക് നേംസ്  തുടങ്ങിയ  നിർണ്ണായക  നൂറൽ ഘടനയ്ക്കു സമീപമാണ്  കാണപ്പെട്ടത് . ആറുമണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്കു ശേഷം  പത്തുദിവസത്തിനകം   കുട്ടിയുടെ കാഴ്ച ശക്തി മെച്ചപ്പെട്ടുവരികയും  സങ്കീർണ്ണതകൾ  ഇല്ലാതെ ആശുപത്രി വിടുകയും  ചെയ്തു .സാധാരണയായി  ഇത്തരം മുഴകൾ  തുറന്ന  ശാസ്ത്രക്രിയയിലൂടെയാണ്  കുട്ടികളിൽ നീക്കം ചെയ്യാറുള്ളതെന്നു  ഡോ .ദണ്ഡപാണി പറഞ്ഞു .ചെറിയ കുഞ്ഞുങ്ങളിൽ  പക്വാതയില്ലാത്ത   അസ്ഥികൾ ,നിർണ്ണായകമായ  ബ്ലേഡ് വെസ്സൽസ് ,നെർവ്,ഹൈപോതലം  എന്നിവയുടെ സാമിപ്യം  എന്നിവയാൽ  എൻഡോസ്കോപ്പിയിലൂടെ നീക്കുന്നത്  വെല്ലുവിളിയാണ് .കമ്പ്യൂട്ടർ നാവിഗേഷന്റെ  സഹായത്താൽ  മൂക്കിലൂടെ ആസ്തി തുരന്ന് ആംഗിള്ഡ്  എൻഡോസ്കോപ്പി  ഉപയോഗിച്ചാണ്  ട്യൂമർ നീക്കം വേർപെടുത്തിയത് . സർജറി മൂക്കിലൂടെ  വിജയകരമായി  രണ്ടു വയസിൽ  താഴെയുള്ള  കുഞ്ഞുങ്ങളിൽ  നീക്കാൻ പറ്റിയത്  ലോകത്തിനുള്ള ഒരു പ്രധാന   സംഭവനയായാണ്  പി .ജി .ഐ യിലെ ഡോ .ദണ്ഡപാണി  കണക്കാക്കുന്നത് .ഇതുവരെ മൂക്കിലൂടെ  ബ്രെയിൻ ട്യൂമർ നീക്കം ചെയ്യപ്പെട്ടതിൽ  ഏറ്റവും പ്രായം കുറഞ്ഞത് രണ്ടു വയസിൽ ആണെന്ന്  യു .എസിലെ  സ്റ്റാൻഡ്‌ഫോർഡ്  യൂണിവേഴ്സിറ്റി  പ്രസ്താവിച്ചിട്ടള്ളതായും  ഡോ .ദണ്ഡപാണി ചൂണ്ടിക്കാട്ടി . ഡോ .ദണ്ഡപാണിയുടെ ഭാര്യ ഡോ .മഞ്ജു  നെയ്യശ്ശേരിയിലെ  വിവിധ  പത്രങ്ങളുടെ  ഏജന്റായ   ഉള്ളാട്ടിൽ യു .എം .സെബാസ്ട്യൻ- .ആനി ദമ്പതികളുടെ മകളാണ് .Kerala

Gulf


National

International