വേദനസംഹാരിയിൽ മയക്കുമരുന്ന്: ജോൺസൺ ആന്‍റ് ജോൺസന് പിഴtimely news image

വാഷിംഗ്ടൺ: വേദനസംഹാരിയിൽ മയക്കുമരുന്നിന്‍റെ അംശം കണ്ടെത്തിയതിനെ തുടർന്ന് ജോൺസൺ ആന്‍റ് ജോൺസണ് വൻ തുക പിഴ ചുമത്തി. അമെരിക്കൻ കോടതിയാണ് പിഴ ചുമത്തിയത്. മയക്കുമരുന്നിന്‍റെ അംശമുള്ള വേദനസംഹാരികളുടെ വിപണനത്തിലൂടെ യുഎസ് ജനതയെ മരുന്നിന്‍റെ അടിമകളാക്കി മാറ്റി എന്ന കേസിലാണ് 4,119 കോടി രൂപ പിഴ വിധിച്ചത്. ഒക്‌ലഹോമ കോടതിയാണ് ജോൺസൺ ആന്‍റ് ജോൺസണ് പിഴ ചുമത്തിയത്. വിധിയെ മരുന്നുൽപ്പാദനരംഗത്തെ നാഴികക്കല്ലെന്നാണ് വിശേഷിപ്പിക്കുന്നത്. ജോൺസൺ പുറത്തിറക്കുന്ന ഡ്യൂറാജെസിക്, ന്യൂസെന്‍റ എന്നീ വേദനാസംഹരികൾ അമെരിക്കൻ ജനതയെ മരുന്നിന്‍റെ അടിമകളാക്കി മാറ്റുന്നു എന്നായിരുന്നു കേസ്. ഈ വേദനസംഹാരികളിൽ അടങ്ങിയിട്ടുള്ള മയക്കുമരുന്നിന്‍റെ അംശം ആളുകളെ അടിമകളാക്കി മാറ്റുകയാണെന്നും ഇവയുടെ അമിതോപയോഗം മൂലം 1999 നും 2017നും ഇടയിൽ നാലു ലക്ഷത്തോളം മരണങ്ങൾസംഭവിച്ചുവെന്നും പ്രോസിക്യൂഷൻ വാദിച്ചു. യുഎസ് സെന്‍റർ ഫോർ ഡിസീസ് കൺട്രോൾ ആന്‍റ് പ്രിവെൻഷന്‍റെ കണക്കുകൾ ഉദ്ധരിച്ചായിരുന്നു വാദങ്ങൾ. അമിതമായ പരസ്യങ്ങളിലൂടെ ജോൺസൺ ആന്‍റ് ജോൺസൺ ഡോക്ടർമാരെ വരെ സ്വാധീനിച്ചുവെന്നും അതുവഴി പൊതുശല്യമായി മാറുകയായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. അമെരിക്കയിൽ ഡോക്ടർ‌മാർ എഴുതി നൽകുന്ന പ്രിസ്ക്രിപ്ക്ഷൻ വഴി ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്ന വേദനാസംഹാരികളാണ് ജോൺസൺ ആന്‍റ് ജോൺസണിന്‍റേത്.Kerala

Gulf


National

International