രാഷ്ട്രീയത്തിൽ അഭിപ്രായ സമന്വയം വേണം: ബിജെപി എംപിമാരോട് മോദിtimely news image

ന്യൂഡൽഹി: രാഷ്ട്രീയത്തിൽ അഭിപ്രായ സമന്വയത്തിന് ബിജെപി ഏറെ മൂല്യം കൽപ്പിക്കുന്നുവെന്ന് പാർട്ടി എംപിമാരോട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭൂരിപക്ഷത്തിലാണു സർക്കാർ മുന്നോട്ടുപോകുന്നതെങ്കിലും രാജ്യം മുന്നോട്ടുപോകുന്നത് അഭിപ്രായ സമന്വയത്തിലാണെന്നു താൻ പാർലമെന്‍റിൽ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു. രാജ്യത്തിനാണു പ്രഥമ പരിഗണന- അദ്ദേഹം കൂട്ടിച്ചേർത്തു. ഭാരതീയ ജനസംഘം നേതാവായിരുന്ന ദീനദയാൽ ഉപാധ്യായയുടെ ചരമവാർഷിക ദിനത്തോടനുബന്ധിച്ചു സംഘടിപ്പിച്ച സമർപ്പൺ ദിവസ് പരിപാടിയിൽ ബിജെപി എംപിമാരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാശ്രയത്വം, എല്ലാവർക്കുമൊപ്പം ‍എല്ലാവരുടെയും വികസനം എന്നീ തത്വങ്ങളിൽ ഊന്നിനിൽക്കണം. രാഷ്ട്രനീതിയിലൂടെ രാജ്യത്തെ ശക്തിപ്പെടുത്തണമെന്നതാണ് തന്‍റെ സർക്കാരിനെ നയിക്കുന്ന തത്വം. നമുക്കു രാഷ്ട്രീയം രാഷ്ട്രനീതി കൈവരിക്കാനുള്ളതാണ്. സ്വാതന്ത്ര്യത്തിന്‍റെ എഴുപത്തഞ്ചാം വാർഷികം വരുകയാണ്. ഇതുമായി ബന്ധപ്പെടുത്തി 75 പ്രവർത്തികൾ ഏറ്റെടുക്കാൻ ‍പ്രധാനമന്ത്രി ബിജെപി യൂണിറ്റുകളോടു നിർദേശിച്ചു. ദീനദയാൽ ഉപാധ്യായയുടെ ആശയങ്ങൾ ആധുനിക ഇന്ത്യയിലും പ്രസക്തമാണ്. 1965ലെ ഇന്ത്യ- പാക് യുദ്ധകാലത്ത് നമുക്ക് വിദേശ രാജ്യങ്ങളിലെ ആയുധങ്ങളെ ആശ്രയിക്കേണ്ടിവന്നു. കൃഷിയിൽ മാത്രമല്ല പ്രതിരോധത്തിലും ഇന്ത്യ സ്വാശ്രയത്വം കൈവരിക്കണമെന്ന് അന്ന് ദീനദയാൽ ജി പറഞ്ഞു. ഇന്ന് ഇന്ത്യ ആയുധ ഇടനാഴികൾ സൃഷ്ടിക്കുന്നു. മെയ്ഡ് ഇൻ ഇന്ത്യ ആയുധങ്ങൾ, തേജസ് പോലുള്ള യുദ്ധ വിമാനങ്ങൾ നിർമിക്കുന്നു.  ലോകത്തിനു തന്നെ അഭിമാനമായി ഇന്ത്യ മാറുകയാണെന്നും അതിൽ ഓരോ ഇന്ത്യക്കാരന്‍റെയും ഹൃദയം അഭിമാനം കൊണ്ടു നിറയുകയാണെന്നും അദ്ദേഹം പറഞ്ഞു. സമ്മർദത്തിന് അടിപ്പെട്ടല്ല ഇന്ത്യ ഇന്നു ജീവിക്കുന്നത്. പ്രതിബന്ധങ്ങൾ അതിജീവിക്കാൻ ഇന്ത്യയ്ക്കു കഴിയുന്നു. കൊവിഡ് മഹാമാരിക്കാലത്തെ ബിജെപി പ്രവർത്തകരുടെ സേവനങ്ങൾ അദ്ദേഹം സ്മരിച്ചു. വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തിൽ രാജ്യം ഒന്നിച്ചുനിന്നു, ലോകം മുഴുവൻ വാക്സിൻ എത്തുന്നുവെന്ന് ഉറപ്പുവരുത്തി- അദ്ദേഹം പറഞ്ഞു.Kerala

Gulf


National

International