‘ദാറ്റ്സ് അവര്‍ ഓഫര്‍’; കാപ്പന് എല്‍ഡിഎഫ് വിട്ട് നേരെ കോണ്‍ഗ്രസിലേക്ക് വരൂ, പാലായും കൈപ്പത്തിയും തരാമെന്ന് ഹൈക്കമാന്‍ഡ്

എന്‍സിപി പിളര്‍ന്നുണ്ടാകുന്ന മാണി സി കാപ്പന് വിഭാഗത്തെ യുഡിഎഫില്‍ എത്തിക്കുന്നതിനൊപ്പം തന്നെ കാപ്പനേയും കൂട്ടരേയും കോണ്‍ഗ്രസിലേക്ക് സ്വീകരിക്കാനും ശ്രമം നടത്തിക്കോളൂയെന്ന് എഐസിസി. എല്‍ഡിഎഫ് ബന്ധം ഉപേക്ഷിച്ച് വരികയാണെങ്കില്‍ കാപ്പന് കോണ്‍ഗ്രസില്‍ മെച്ചപ്പെട്ട പരിഗണന നല്‍കാമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് സംസ്ഥാന നേതൃത്വത്തെ അറിയിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസിലെത്തിയാല്‍ കാപ്പനെ കൈപ്പത്തി ചിഹ്നത്തില്‍ പാലാ സീറ്റില്‍ മത്സരിപ്പിക്കാന്‍ എഐസിസി അനുമതി നല്കി. മുന്നണിമാറ്റത്തിലെ എന്‍സിപി ദേശീയ നേതൃത്വത്തിന്റെ തീരുമാനവും പ്രബലവിഭാഗം ഏത് എന്നതില്‍ വ്യക്തതയും വന്നതിന് ശേഷമാകും തുടര്‍ന്നുള്ള തീരുമാനങ്ങള്‍. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര കോട്ടയത്ത് എത്തുമ്പോള്‍ മാണി സി കാപ്പന് എല്‍ഡിഎഫ് മുന്നണി വിട്ടെത്തുമെന്ന് കാപ്പന് അനുകൂലികള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നുണ്ട്. കാപ്പന് എന്‍സിപിയുമായി യുഡിഎഫിലേക്കാണോ അതോ നേരിട്ട് കോണ്‍ഗ്രസിലേക്ക് വരുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. കോണ്‍ഗ്രസ് പ്രവേശനം തള്ളുന്ന തരത്തിലായിരുന്നു കാപ്പന് ഇന്ന് ഡല്‍ഹിയില്‍ വെച്ച് നടത്തിയ പ്രതികരണം. പാലായില്‍ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കുമോ എന്ന ചോദ്യത്തിന് കാപ്പന് ‘ഇല്ല’ എന്ന് മറുപടി നല്‍കിയിരുന്നു. മാണി സി കാപ്പന് കൈപ്പത്തി ചിഹ്നം നല്കാന് തയ്യാറാണെന്ന് കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞിരുന്നു. പാലാ സീറ്റ് വിട്ടുനല്‍കുന്നതില്‍ പ്രശ്നങ്ങളില്ല. കാപ്പനുമായി ഔദ്യോഗിക ചര്‍ച്ചകള്‍ നടത്തിയിട്ടില്ല. കാപ്പന് യുഡിഎഫില്‍ വന്നാല്‍ സന്തോഷമെന്നും മുല്ലപ്പള്ളി പ്രതികരിച്ചു. എന്‍സിപി പിളരാതെ പൂര്‍ണമായി യുഡിഎഫിലേക്ക് വരുന്നതിനോടാണ് താല്പര്യമെന്ന് നേതാവ് രമേശ് ചെന്നിത്തലയും പറയുകയുണ്ടായി. എന്‍സിപിയുമായി ചര്‍ച്ച നടത്തിയിട്ടില്ല. എ കെ ശശീന്ദ്രന് ഉള്‍പ്പടെ യുഡിഎഫില്‍ വന്നാല്‍ സ്വീകരിക്കും. എന്‍സിപി പൂര്‍ണമായി വരുന്നതിനോടാണ് താല്പര്യം. മാണി സി കാപ്പനും ഒപ്പമുള്ളവരും മാത്രമാണ് വരുന്നതെങ്കിലും അവരെ യുഡിഎഫിലേക്ക് സ്വീകരിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി. എല്‍ഡിഎഫ് വിടുന്നതടക്കമുള്ള വിഷയങ്ങളില്‍ നാളെ തീരുമാനമുണ്ടാകുമെന്ന് പാലാ എംഎല്‍എ മാണി സി കാപ്പന് പറഞ്ഞിട്ടുണ്ട്. എന്തുവന്നാലും പാലായില്‍ മത്സരിക്കുമെന്ന് കാപ്പന് ആവര്‍ത്തിച്ചു. എല്‍ഡിഎഫുമായി എന്‍സിപി ദേശീയ നേതാവ് പ്രഫുല്‍ പട്ടേല്‍ ചര്‍ച്ച നടത്തിക്കഴിഞ്ഞു. ഇപ്പോള്‍ ലഭിക്കുന്ന വിവരമനുസരിച്ച് പാലാ എന്‍സിപിക്ക് ഇല്ല. പക്ഷെ, എല്‍ഡിഎഫില്‍ പാലാ സീറ്റ് എന്‍സിപിക്ക് നല്കില്ലാ എന്ന് പറഞ്ഞിട്ടില്ല. എന്‍സിപി ദേശീയ അദ്ധ്യക്ഷന്‍ ശരദ് പവാറുമായി നാളെ പ്രഫുല്‍ പട്ടേല്‍ ചര്‍ച്ച നടത്തും. ഇതിന് വേണ്ടി പവാര്‍ യാത്ര റദ്ദാക്കി ഡല്‍ഹിയില്‍ തുടരുകയാണെന്നും കാപ്പന് കൂട്ടിച്ചേര്‍ത്തു. എന്‍സിപി മുന്നണിയില്‍ തുടരണോ വിടണോ എന്ന തീരുമാനം ദേശീയ നേതൃത്വത്തിന് വിട്ടിരിക്കുകയാണെന്ന് എന്‍സിപി ദേശീയ അദ്ധ്യക്ഷന്‍ ടി പി പീതാംബരന് പറഞ്ഞു. എന്ത് നിലപാട് സ്വീകരിക്കണമെന്ന് പവാര്‍ ആരാഞ്ഞപ്പോള്‍ ഏത് തീരുമാനവും അംഗീകരിക്കുമെന്ന് പീതാംബരന് പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. മുന്നണിയില്‍ തുടരണമെന്ന് ദേശീയ നേതൃത്വത്തിന് മുന്നില്‍ ശക്തമായി ആവര്‍ത്തിക്കുകയാണ് എ കെ ശശീന്ദ്രന്. സംസ്ഥാന ഘടകത്തിലെ ഭൂരിപക്ഷത്തിനും എല്‍ഡിഎഫ് വിടാന്‍ താല്പര്യമില്ലെന്നും പുനരാലോചനകള്‍ വേണമെന്നും ശശീന്ദ്രന് ആവശ്യപ്പെട്ടു. കാപ്പന് നടത്തിയത് ഏകപക്ഷീയ പ്രഖ്യാപനമാണെന്ന പരാതിയും ശശീന്ദ്രന് ഉന്നയിച്ചു. ശരദ് പവാറിന്റെ ജന്‍പഥിലെ വസതിയില്‍ സംസ്ഥാന നേതാക്കള്‍ ദേശീയ നേതാക്കളുമായി ഒരു മണിക്കൂറോളം ചര്‍ച്ച നടത്തിയിരുന്നു. നാളെ പ്രഫുള്‍ പട്ടേല്‍ അന്തിമ തീരുമാനം പ്രഖ്യാപിക്കും.
Kerala
-
കെ സുധാകരന് കെപിസിസി അദ്ധ്യക്ഷനാവും; പ്രഖ്യാപനം രണ്ട്
തിരുവനന്തപുരം: കെ സുധാകരന് എംപി കെപിസിസി അദ്ധ്യക്ഷനാവും. രണ്ട് ദിവസത്തിനകം പ്രഖ്യാപനം നടന്നേക്കും. സുധാകരന്റെ പേര് ഹൈക്കമാന്‍ഡും
Gulf
-
പ്രവേശന വിലക്ക് നീട്ടി കുവൈത്ത്
കുവൈത്ത്: വിദേശികള്‍ക്ക് ഏര്‍പ്പെടുത്തിയ പ്രവേശന വിലക്ക് നീട്ടി കുവൈത്ത്. ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദ്ദേശ പ്രകാരം വ്യോമയാന
National
-
രാജ്യത്ത് സ്വകാര്യ മേഖലയില്‍ കൊവിഡ് വാക്സിന് പണം ഈടാക്കാന്‍
ന്യൂഡൽഹി :രാജ്യത്ത് സ്വകാര്യ മേഖലയില്‍ കൊവിഡ് വാക്സിന് പണം ഈടാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. കൊവിഡ് വാക്സിന് ഡോസിന് 250 രൂപ
International
-
രാഷ്ട്രീയ ഉള്ളടക്കം കുറയ്ക്കാൻ ഫെയ്സ്ബുക്ക്; പോസ്റ്റുകൾ
ന്യൂയോര്‍ക്ക്: ന്യൂസ്ഫീഡിൽ രാഷ്ട്രീയം കുറയ്ക്കാനുള്ള നിർണായക നീക്കവുമായി ഫെയ്സ്ബുക്ക്. ആളുകൾ തമ്മിലുള്ള