ഇന്ത്യയില്‍ അടുത്ത കാലത്തൊന്നും ഒരു മുസ്ലിം പ്രധാനമന്ത്രി ഉണ്ടാവുമെന്ന് കരുതുന്നില്ലെന്ന് ഗുലാം നബി ആസാദ്

രാജ്യത്തെ മതേതര രാഷ്ട്രീയ സാഹചര്യം കഴിഞ്ഞ വര്‍ഷങ്ങള്‍ക്കുള്ളില്‍ വലിയ രീതിയില്‍ മാറിയതായി രാജ്യസഭാ എംപി സ്ഥാനം ഒഴിയുന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. മുന്‍കാലങ്ങളില്‍ മുസ്ലിം വോട്ട് ലഭിക്കാനായി 99 ശതമാനം ഹിന്ദുമതസ്ഥരായ സ്ഥാനാര്‍ത്ഥികളും തന്നെ ക്യാമ്പയിന് വിളിക്കുമായിരുന്നു. എന്നാല്‍ ഇന്ന് തന്നെ വിളിക്കുന്നവരുടെ എണ്ണം 40 ശതമാനത്തോളം കുറവാണെന്നാണ് ഗുലാം നബി ആസാദ് പറയുന്നത്. എഎംയു സര്‍വകലാശാലിയില്‍ വെച്ച് പറഞ്ഞ വാക്കുകളാണ് ഗുലാം നബി ആസാദ് അഭിമുഖത്തില്‍ പരാമര്‍ശിച്ചത്. ‘ എന്റെ സന്ദേശം അവിടെ ഒത്തുകൂടിയ പൂര്വവിദ്യാര്ത്ഥികളോടായിരുന്നു. പഴയ ഇന്ത്യയെ തിരികെ കൊണ്ടുവരിക. 1979 ല്‍ മഹാരാഷ്ട്രയില്‍ നിന്ന് ലോക്സഭയിലേക്ക് ജയിച്ചത് 95 ശതമാനം ഹിന്ദുമതസ്ഥര്‍ ഉള്ളിടത്തു നിന്നാണ്. എനിക്കെതിരെ ജനതാ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി ഹിന്ദു സ്ഥാനാര്‍ത്ഥി ആയിരുന്നു. പക്ഷെ എന്നിട്ടും ഞാന്‍ വിജയിച്ചു,’ ഗുലാം നബി ആസാദ് പറഞ്ഞു. ഹിന്ദുസ്ഥാനാന് ടൈംസിന് നല്കിയ അഭിമുഖത്തിലാണ് ഇദ്ദേഹത്തിന്റെ പ്രതികരണം. ഇന്ത്യയില്‍ ഇനി ഒരു മുസ്ലിം പ്രധാനമന്ത്രി ഉണ്ടാവുമോ എന്ന ചോദ്യത്തിനും ഗുലാം നബി മറുപടി നല്കി. ‘ അത് വളരെ ബുദ്ധിമുട്ടാണ്. അടുത്ത കാലത്തൊന്നും ഞാനത് കാണുന്നില്ല. ഒരു പക്ഷെ കുറച്ചു പതിറ്റാണ്ടുകളിലേക്ക്,’ ഗുലാം നബി ആസാദ് പറഞ്ഞു. ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങളെയും ഇദ്ദേഹം തള്ളി ഗുലാം നബി ആസാദിന്റെ രാജ്യസഭ വിടവാങ്ങല്‍ സമയത്ത് പ്രധാനമന്ത്രി വൈകാരികമായി സംസാരിച്ചത് വാര്‍ത്തകളിലിടം നേടിയതിനെ തുടര്‍ന്നായിരുന്നു കോണ്‍ഗ്രസ് പ്രവേശന അഭ്യൂഹങ്ങള്‍ ആരംഭിച്ചത്. കശ്മീരില്‍ കരിമഞ്ഞ് പെയ്യുമ്പോഴേ ഞാന്‍ ബിജെപിയില്‍ ചേരൂ എന്നാണ് ഗുലാം നബി ആസാദ് ബിജെപി പ്രവേശനത്തോട് പ്രതികരിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു കാലാവധി അവസാനിച്ച് രാജ്യസഭാംഗത്വത്തില്‍നിന്നും ആസാദ് വിരമിച്ചത്. കോണ്‍ഗ്രസില്‍ ഇനി ഒരു പദവിയും വഹിക്കണമെന്ന ആഗ്രഹമില്ലെന്ന് രാജ്യാസഭാഗത്വം കാലാവധി അവസാനിച്ചതിന് പിന്നാലെ ഗുലാം നബി ആസാദ് വ്യക്തമാക്കിയിരുന്നു. രാഷ്ട്രീയക്കാരനെന്ന നിലയില്‍ ഇതുവരെ ചെയ്ത കാര്യങ്ങളിലെല്ലാം പൂര്‍ണ തൃപ്തിയുണ്ട്. മരണം വരെ പൊതുരംഗത്തുണ്ടാകുമെന്നും ആസാദ് എഎന്‍ഐയോട് പറഞ്ഞു.
Kerala
-
കെ സുധാകരന് കെപിസിസി അദ്ധ്യക്ഷനാവും; പ്രഖ്യാപനം രണ്ട്
തിരുവനന്തപുരം: കെ സുധാകരന് എംപി കെപിസിസി അദ്ധ്യക്ഷനാവും. രണ്ട് ദിവസത്തിനകം പ്രഖ്യാപനം നടന്നേക്കും. സുധാകരന്റെ പേര് ഹൈക്കമാന്‍ഡും
Gulf
-
പ്രവേശന വിലക്ക് നീട്ടി കുവൈത്ത്
കുവൈത്ത്: വിദേശികള്‍ക്ക് ഏര്‍പ്പെടുത്തിയ പ്രവേശന വിലക്ക് നീട്ടി കുവൈത്ത്. ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദ്ദേശ പ്രകാരം വ്യോമയാന
National
-
രാജ്യത്ത് സ്വകാര്യ മേഖലയില്‍ കൊവിഡ് വാക്സിന് പണം ഈടാക്കാന്‍
ന്യൂഡൽഹി :രാജ്യത്ത് സ്വകാര്യ മേഖലയില്‍ കൊവിഡ് വാക്സിന് പണം ഈടാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. കൊവിഡ് വാക്സിന് ഡോസിന് 250 രൂപ
International
-
രാഷ്ട്രീയ ഉള്ളടക്കം കുറയ്ക്കാൻ ഫെയ്സ്ബുക്ക്; പോസ്റ്റുകൾ
ന്യൂയോര്‍ക്ക്: ന്യൂസ്ഫീഡിൽ രാഷ്ട്രീയം കുറയ്ക്കാനുള്ള നിർണായക നീക്കവുമായി ഫെയ്സ്ബുക്ക്. ആളുകൾ തമ്മിലുള്ള