ശിവകാശിക്ക് സമീപമുള്ള പടക്കനിർമ്മാണ ശാലയിൽ പൊട്ടിത്തെറി;ഏഴു മരണംtimely news image

സാത്തൂർ :ശിവകാശിക്ക് സമീപമുള്ള പടക്കനിർമ്മാണ ശാലയിൽ പൊട്ടിത്തെറി. ശിവകാശിയിലെ സാത്തൂരിൽ സംഭവത്തിൽ  ഏഴ് പേർ മരണപ്പെട്ടു. 10 പേർക്ക് പരുക്കേറ്റു. പടക്കനിർമ്മാണ തൊഴിലാളികളാണ് അപകടത്തിൽ പെട്ടത്. പരുക്കേറ്റവരിൽ 6 പേരുടെ നില ഗുരുതരമാണ്.ശ്രീ മരിയമ്മൽ പടക്കനിർമ്മാണ ശാലയിലാണ് പൊട്ടിത്തെറി ഉണ്ടായത്. ഒന്നിലധികം സ്ഫോടനങ്ങൾ ഉണ്ടായെന്ന് പൊലീസ് പറയുന്നു. പടക്കനിർമ്മാണ ശാലയിൽ നിർമ്മാണം നടന്നുകൊണ്ടിരിക്കെയാണ് അപകടം നടന്നത്. സ്ഫോടകവസ്തുക്കൾ കൈകാര്യം ചെയ്യുന്നതിലുണ്ടായ അശ്രദ്ധയാണ് പൊട്ടിത്തെറിക്ക് കാരണമെന്ന് പ്രാഥമിക റിപ്പോർട്ടുകൾ .സത്തൂരിലെയും ശിവകാശിയിലെയും ഫയർ ഫോഴ്സ് സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം നടത്തുകയാണ്.Kerala

Gulf


National

International