രാജ്യത്ത് ഫാസ്ടാഗ് നാളെ അർധരാത്രി മുതൽ നിർബന്ധമാക്കിtimely news image

ന്യൂഡൽഹി :ഓട്ടോമാറ്റിക് ടോൾ പ്ലാസ പേയ്‌മെന്റ് സിസ്റ്റമായ ഫാസ്ടാഗ് നാളെ അർധരാത്രി മുതൽ നിർബന്ധമാക്കി . ഫാസ്ടാഗ് ഇല്ലാത്തവർക്ക് ടോൾ പ്ലാസയിൽ അടയ്‌ക്കേണ്ട തുകയുടെ ഇരട്ടി തുക നൽകേണ്ടി വരും.ഫെബ്രുവരി 15 അർധരാത്രി  മുതൽ ഫാസ്ടാഗ് നിർബന്ധമാകുമെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയമാണ് അറിയിച്ചത്. ഡിജിറ്റൽ വഴിയുള്ള പണമിടപാട് വർധിപ്പിക്കുന്നതിന് ഫാസ്ടാഗ് സഹായിക്കുമെന്നും ടോൾ പ്ലാസകളിലെ നീണ്ട ക്യൂവിനും, ഇന്ധനച്ചെലവിനും കുറവ് വരുത്തുമെന്നും മന്ത്രാലയം പറഞ്ഞു. ടോൾ പിരിവിനായുള്ള ഇലക്ട്രോണിക് ചിപ്പ് സംവിധാനമാണ് ഫാസ്ടാഗ്. രാജ്യത്തെ ദേശീയ പാതകളിലെത്തുന്ന വാഹനങ്ങളിൽ നാളെ മുതൽ ഇത് നിർബന്ധമാകും. ഇതിനകം തന്നെ ദേശീയപാതകളിലൂടെ ശേഖരിക്കുന്ന ടോളിന്റെ 80 ശതമാനവും ഫാസ്ടാഗ് വഴിയാണ്.  Tags :Kerala

Gulf


National

International