കനയ്യ കുമാര്‍ എന്‍ഡിഎയിലേക്ക്?; നീതീഷ് കുമാറിന്റെ വിശ്വസ്തനുമായുള്ള കൂടിക്കാഴ്ച്ച ചൂണ്ടി അഭ്യൂഹങ്ങളേറെtimely news image

സിപിഐ യുവനേതാവ് കനയ്യ കുമാര്‍ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വിശ്വസ്തനും മന്ത്രിയുമായ അശോക് ചൗധരിയുമായി കൂടിക്കാഴ്ച്ച നടത്തിയ വാര്‍ത്തയുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങള്‍ ഏറെ. സിപിഐ നേതൃത്വവുമായി അഭിപ്രായ ഭിന്നത രൂക്ഷമായതോടെ കനയ്യ കുമാര്‍ പാര്‍ട്ടിവിട്ട് ജെഡിയുവില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹത്തിനാണ് ഇപ്പോള്‍ പ്രചാരമേറുന്നത്. ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ അധ്യക്ഷന്‍ എന്ന നിലയില്‍ ദേശീയ ശ്രദ്ധയാകര്‍ഷിച്ച ഈ യുവനേതാവ് എന്‍ഡിഎയില്‍ ഉടന്‍ പ്രവേശിച്ചേക്കുമെന്ന് വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. ഞായറാഴ്ച്ച വൈകീട്ട് അശോക് ചൗധരിയുടെ വസിതിയിലെത്തിയാണ് കനയ്യ കുമാര്‍ മന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തിയത്. സിപിഐ നേതൃത്വവുമായി കുറച്ചുകാലമായി അകല്‍ച്ചയിലായിരുന്ന കനയ്യ കുമാര്‍ ഉടന്‍ തന്നെ പാര്‍ട്ടി വിട്ടേക്കുമെന്ന് മുന്‍പും അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. കനയ്യ കുമാറും ചൗധരിയും തമ്മിലുള്ള കൂടിക്കാഴ്ച്ചയ്ക്ക് തൊട്ടുപിന്നാലെ കനയ്യയെ പാര്‍്ട്ടിയിലേക്ക് ക്ഷണിച്ചുകൊണ്ട് ജെഡിയു വക്താവ് അജയ് അലോക് പ്രസ്താവകൂടി ഇറക്കിയതോടെയാണ് പ്രചരണങ്ങള്‍ ശക്തമായത്. കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം ഉപേക്ഷിച്ച് അച്ചടക്കമുള്ള ഒരു ജെഡിയു നേതാവാകാന്‍ തയ്യാറാണെങ്കില്‍ കനയ്യ കുമാറിന് പാര്‍ട്ടിയിലേക്ക് സ്വാഗതം എന്നായിരുന്നു അജയ് അലോകിന്റെ പ്രസ്താവന. എന്നാല്‍ ഈ കൂടിക്കാഴ്ച്ചയ്ക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളൊന്നുമില്ലെന്ന് കനയ്യ കുമാറിന്റെ ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നു. അതൊരു സൗഹൃദസന്ദര്‍ശനം മാത്രമായിരുന്നെന്നും നവാഡയിലെ ചില പൊതുപ്രശ്‌നങ്ങള്‍ മാത്രമാണ് ഇവര്‍ ചര്‍ച്ചചെയ്തതെന്നും കനയ്യ കുമാറിനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു. കഴിഞ്ഞ ഡിസംബര്‍ മാസം പാട്‌നയുടെ പാര്‍ട്ടി ഓഫീസില്‍ കനയ്യയുടെ അനുയായികളെത്തി ഓഫീസ് സെക്രട്ടറി ഇന്ദു ഭൂഷനെ കൈകാര്യം ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് കനയ്യ കുമാറിന് സിപിഐ നേതൃത്വം താക്കീത് നല്‍കിയിരുന്നു. ദേശീയ എക്‌സിക്യൂട്ടീവ് തന്നെ താക്കീത് ചെയ്ത നടപടി പിന്‍വലിക്കണമെന്ന് കനയ്യ കുമാര്‍ ആവശ്യപ്പെട്ടിരുന്നു. പാര്‍ട്ടി ഇത് ചെവിക്കൊള്ളാന്‍ തയ്യാറാകാത്തതിനെത്തുടര്‍ന്ന് കനയ്യ പാര്‍ട്ടിയുമായി അകന്നെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.Kerala

Gulf


National

International