കർഷക സമരത്തെ ശക്തിപ്പെടുത്താൻ മദ്യം നൽകണമെന്ന് കോൺഗ്രസ് വനിത നേതാവ്

ന്യൂഡൽഹി: പണവും പച്ചക്കറികളും മദ്യവും നൽകി കർഷക സമരത്തെ പിന്തുണയ്ക്കാൻ കോൺഗ്രസ് പ്രവർത്തകരോട് പാർട്ടി വനിതാ നേതാവിന്റെ ആഹ്വാനം. ഹരിയാനയിലെ നേതാവായ വിദ്യാ റാണിയാണ്, പാർട്ടി യോഗത്തിൽ ഇത്തരമൊരു നിർദേശം മുന്നോട്ടുവച്ചത്. ജിന്ദിലെ യോഗത്തിലായിരുന്നു വിദ്യാറാണിയുടെ പരാമർശം. ജിന്ദിൽ നമ്മൾ ഒരു പദയാത്ര നടത്താനൊരുങ്ങുകയാണ്. സംസ്ഥാനത്ത് കോൺഗ്രസ് പ്രതിസന്ധിയിലാണ്. എന്നാൽ കർഷകരുടെ സമരം ഒരു പിടിവള്ളിയായിട്ടുണ്ട്. അവരുടെ സമരം കോൺഗ്രസിനു പുതിയ ദിശാബോധവും കരുത്തും നൽകുമെന്ന് വിദ്യാറാണി പറഞ്ഞു. റിപ്പബ്ലിക് ദിനത്തിലെ സംഭവങ്ങൾ കർഷകരുടെ സമരത്തിനു തിരിച്ചടിയായിരുന്നു. അവർ അതിനെ മറികടന്നു. നമ്മൾ അവരെ സഹായിക്കണം. പണമോ പച്ചക്കറികളോ മദ്യമോ അങ്ങനെ എന്തും നൽകി സമരത്തെ പിന്തുണയ്ക്കണമെന്ന് വിദ്യാറാണി പറഞ്ഞു. കോൺഗ്രസ് നേതാവിന്റെ പരാമർശത്തിനെതിരെ കർഷക നേതാക്കൾ രംഗത്തുവന്നു. ഈ സമരവുമായി ബന്ധപ്പെട്ട് മദ്യത്തെക്കുറിച്ചു പരാമർശിക്കേണ്ട കാര്യം എന്തെന്ന് രാകേഷ ടിക്കായത് ചോദിച്ചു. മദ്യം നൽകി അവർ സ്വന്തം പാർട്ടിയെ ശക്തിപ്പെടുത്തിയാൽ മതി, കർഷകർക്ക് അതു വേണ്ടെന്ന് അദ്ദേഹം പറഞ്ഞു.
Kerala
-
കെ സുധാകരന് കെപിസിസി അദ്ധ്യക്ഷനാവും; പ്രഖ്യാപനം രണ്ട്
തിരുവനന്തപുരം: കെ സുധാകരന് എംപി കെപിസിസി അദ്ധ്യക്ഷനാവും. രണ്ട് ദിവസത്തിനകം പ്രഖ്യാപനം നടന്നേക്കും. സുധാകരന്റെ പേര് ഹൈക്കമാന്‍ഡും
Gulf
-
പ്രവേശന വിലക്ക് നീട്ടി കുവൈത്ത്
കുവൈത്ത്: വിദേശികള്‍ക്ക് ഏര്‍പ്പെടുത്തിയ പ്രവേശന വിലക്ക് നീട്ടി കുവൈത്ത്. ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദ്ദേശ പ്രകാരം വ്യോമയാന
National
-
രാജ്യത്ത് സ്വകാര്യ മേഖലയില്‍ കൊവിഡ് വാക്സിന് പണം ഈടാക്കാന്‍
ന്യൂഡൽഹി :രാജ്യത്ത് സ്വകാര്യ മേഖലയില്‍ കൊവിഡ് വാക്സിന് പണം ഈടാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. കൊവിഡ് വാക്സിന് ഡോസിന് 250 രൂപ
International
-
രാഷ്ട്രീയ ഉള്ളടക്കം കുറയ്ക്കാൻ ഫെയ്സ്ബുക്ക്; പോസ്റ്റുകൾ
ന്യൂയോര്‍ക്ക്: ന്യൂസ്ഫീഡിൽ രാഷ്ട്രീയം കുറയ്ക്കാനുള്ള നിർണായക നീക്കവുമായി ഫെയ്സ്ബുക്ക്. ആളുകൾ തമ്മിലുള്ള