ശസ്ത്രക്രിയയിലൂടെ 20 കിലോഗ്രാം ഭാരമേറിയ അണ്ഡശയ മുഴ നീക്കം ചെയ്തുtimely news image

    തൊടുപുഴ :അൽ അസ്ഹർ മെഡിക്കൽ കോളേജ് ആന്റ് സൂപ്പർ സ്പെഷ്യലിറ്റി ആശുപത്രിയിൽ കലയന്താനി ഉപ്പുക്കുളം സ്വദേശിനിയായ മോളി കുര്യാക്കോസ് എന്ന 45 കാരിയാണ് ശസ്ത്രക്രിയക്ക് വിധേയയായത്. ശരീരത്തിന്റെ ഭാരം കൂടി വരുന്നു എന്ന കാരണത്താൽ കഴിഞ്ഞ 6 മാസമായി ബുദ്ധിമുട്ടനുഭവിച്ചു വരുകയും, വിവിധ ആശുപത്രികൾ സന്ദർശിക്കുകയും ഒടുവിൽ അൽ അസ്ഹർ മെഡിക്കൽ കോളേജ് ഒപി  വിഭാഗത്തിൽ ചികിത്സ തേടുകയും, ഗൈനക്കോളജി വിഭാഗം മേധാവിയും പ്രൊഫസറുമായ ഡോ : റ്റി. ജെ സിസിലിയുടെ നിർദ്ദേശപ്രകാരം അഡ്മിറ്റാവുകയും ചെയ്തു.           ശസ്ത്രക്രിയക്ക് വിധേയയായ സമയത്ത് രോഗിക്ക് 120 കിലോയോളം ഭാരവും, അപ്പൻഡിക്സ് രോഗവും ഉണ്ടായിരുന്നു. ഗൈനക്കോളജി വിഭാഗം പ്രൊഫസറായ  ഡോ : റ്റി. ജെ. സിസിലി, അസിസ്റ്റന്റ് പ്രൊഫസറായ ഡോ : ജിസി സെബാസ്റ്റ്യൻ, ഡോ : അൽഫോൻസ, ഡോ സെലീന സർജറി വിഭാഗം മേധാവിയും, പ്രൊഫസറുമായ ഡോ : ഇ. ജെ സാമുവൽ, ഡോ : മെബിൻ മാത്യു, അനസ്ത്യേഷ്യ വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായ  ഡോ : രഞ്ജു നൈനാൻ, ഡോ : നബീൻ ബി എന്നിവരുടെ നേതൃത്വത്തിൽ അഞ്ചര മണിക്കൂർ നീണ്ടു നിന്ന ശസ്ത്രക്രിയയിലൂടെ  ആണ് 20 കിലോയോളം ഭാരമേറിയ അണ്ഡശയ മുഴ പുറത്തെടുക്കുകയും, അപ്പൻഡിക് സർജറി പൂർത്തിയാക്കുകയും ചെയ്തത്. ശസ്ത്രക്രിയക്ക് ശേഷം രോഗി സുഖം പ്രാപിച്ചു വരുകയാണ്. ഒരാഴ്ചക്കകം ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യാമെന്ന് ഡോക്ടർമാർ അറിയിച്ചു.Kerala

Gulf


National

International