കലക്ടറേറ്റിൽ പോകാൻ ബൈക്കിനു പിന്നിൽ കയറിയ ആദിവാസി യുവാവിന് പോലീസ് പിഴയിട്ടു ;ഉള്ള പണം പോലീസ് വാങ്ങിയതോടെ പ ണമില്ലാതെ പട്ടിണിയായി വീട്ടിലേയ്ക്കു തിരിച്ചു നടക്കേണ്ടി വന്നു .timely news image

  കുളമാവ് :സാധാരണക്കാരെ പിഴിയുന്നതിൽ മനസ്സാക്ഷി  യില്ലാതെ കുളമാവ് പോലീസെന്നു പരാതി. കഴിഞ്ഞ ദിവസം ചക്കിമാലി യിൽ നിന്ന് കാട്ടിലൂടെ കിലോമീറ്ററുകൾ  യാത്ര ചെയ്ത് കുളമാവിലെത്തിയ ആദിവാസി യുവാവിനാണ്  പോലീസ് മനസ്സാക്ഷി യില്ലാതെ പിഴ ചുമത്തിബുദ്ധിമുട്ടിച്ചത് . പട്ടയ ആവശ്യത്തിന് കുയിലിമല  ഓഫീസിൽ പോകാൻ നിൽക്കവേ സുഹൃത്ത് ബൈക്കുമായി പോകുന്നത് കണ്ടു പിന്നിൽ കയറി യാത്ര ചെയ്യുന്നതിനിടയിലാണ് പോലീസ് പിടിച്ചത് .തുടർന്ന്  പിൻ  സീറ്റ് യാത്രക്കാരാണ് ഹെൽമെറ്റ് ഇല്ല എന്നതിന്റെ പേരിൽ 250 രൂപ പിഴ ചുമത്തി .തന്റെ കയ്യിൽ വേറെ പണമില്ലെന്നുംപിഴയിൽ  നിന്ന് ഒഴിവാക്കണമെന്നു യാചിച്ചിട്ടും പോലീസ് ചെവിക്കൊണ്ടില്ല. തുടർന്ന് കുയിലി മല ഓഫീസിൽ  എത്തി യതിനു ശേഷം ഭക്ഷണം പോലും കഴിക്കാൻ നിവൃത്തിയില്ലാതെ നടന്നു വീട്ടിൽ എത്തേണ്ടിവന്നതായി യുവാവ് പറഞ്ഞു  Kerala

Gulf


National

International