തു​ഷാ​റി​ന് തി​രി​ച്ച​ടി; യാ​ത്രാ​വി​ല​ക്ക് മാ​റി​ല്ല; ഇളവ് തേടിയുള്ള അപേക്ഷ കോടതി തള്ളിtimely news image

ദു​ബാ​യ്: ചെ​ക്ക് കേ​സി​ല്‍ യു​.എ.​ഇ​യി​ല്‍ അറസ്റ്റിലായ ബി​.ഡി​.ജെ​.എ​സ്. നേ​താ​വ് തു​ഷാ​ര്‍ വെ​ള്ളാ​പ്പ​ള്ളിയുടെ യാത്രാവിലക്ക് തുടരും. ജാമ്യ വ്യവസ്ഥയില്‍ ഇളവു  തേടിയുള്ള തുഷാറിന്‍റെ അപേക്ഷ കോടതി തളളിയതിനെ തുടർന്നാണിത്. ഇതോടെ കേസിലെ വിചാരണ പൂര്‍ത്തിയാക്കി കോടതി കുറ്റവിമുക്തനാക്കുകയോ അല്ലെങ്കില്‍ പരാതിക്കാരനുമായി കേസ് ഒത്തുതീര്‍പ്പാക്കുകയോ ചെയ്യുന്നതു വരെ തുഷാറിന് യു.എ.ഇയിൽ തുടരേണ്ടിവരും. സു​ഹൃ​ത്താ​യ യു​.എ​.ഇ. പൗ​ര​ന്‍റെ പാ​സ്പോ​ര്‍​ട്ട് കോ​ട​തി​യി​ൽ കെട്ടിവച്ച് ജാ​മ്യ​വ്യ​വ​സ്ഥ​യി​ൽ ഇ​ള​വു നേ​ടാ​നാ​ണ് തു​ഷാ​ർ ശ്ര​മി​ച്ച​ത്. കോടതിക്ക് അകത്തും പുറത്തും വച്ചുള്ള ഒത്തുതീർപ്പു ചർച്ചകൾ ഫലം കാണാത്ത സാഹചര്യത്തിലായിരുന്നു തുഷാറിന്‍റെ ഈ നീക്കം. കേ​സി​ന്‍റെ തു​ട​ര്‍ ന​ട​ത്തി​പ്പു​ക​ള്‍​ക്ക് സു​ഹൃ​ത്താ​യ അ​റ​ബി​യു​ടെ പേ​രി​ൽ തു​ഷാ​ര്‍ പ​വ​ർ ഓ​ഫ് അ​റ്റോ​ർ​ണി ന​ൽ​കി​യി​രു​ന്നു. എന്നാൽ നിർദേശിച്ച സ്വദേശി പൗരന്‍റെ സാമ്പത്തികനില ഭദ്രമാണോയെന്ന സംശയം ചൂണ്ടിക്കാട്ടി ഇളവ് തേടിയുള്ള തുഷാറിന്‍റെ അപേക്ഷ കോടതി തള്ളുകയായിരുന്നു.Kerala

Gulf


National

International