പള്ളിവാസലിൽ കുത്തേറ്റു മരിച്ച പ്ലസ്ടൂ വിദ്യാർത്ഥിനി കോവിഡ് പോസിറ്റീവ് .



timely news image

പള്ളിവാസലിൽ കുത്തേറ്റു മരിച്ച പ്ലസ്ടൂ വിദ്യാർത്ഥിനി കോവിഡ് പോസിറ്റീവ് . ഇടുക്കി: ഇടുക്കി പള്ളിവാസലിൽ കുത്തേറ്റ് മരിച്ച പ്ലസ്ടൂ വിദ്യാർത്ഥിനി കോവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം പള്ളിവാസൽ പവർഹൗസ് ഭാഗത്താണ് രേഷ്മ (17 )  എന്ന വിദ്യാർത്ഥിനിയെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. കോവിഡ് സ്ഥിരീകരിച്ചതോടെ തുടർ നടപടികളും വൈകുകയാണ്.ചിത്തിരപുരം വണ്ടിത്തറയിൽ രാജേഷിന്റെ മകളാണ് രേഷ്മ. സംഭവത്തിൽ പോലീസ് തിരയുന്നത് പിതാവിന്റെ അർത്ഥസോഹദരൻ അരുണിനെയെന്ന് വെളിപ്പെടുത്തൽ. ഉളി പോലുള്ള ആയുധം ഉപയോഗിച്ചാണ് പെൺകുട്ടിയെ കുത്തിക്കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനം. അതേസമയം സംഭവത്തിന് ശേഷം കാണാതായ രേഷ്മയുടെ ബന്ധു അരുണിനായി പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. രേഷ്മയെ അവസാനമായി കണ്ടത് അരുണിനൊപ്പമാണെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ശെവകിട്ട് ഇരുവരും നടന്ന് പോകുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. രേഷ്മയും അരുണും തമ്മിലുള്ള സൗഹൃദത്തെ ചൊല്ലി നേരത്തെ പെൺകുട്ടിയുടെ വീട്ടിൽ പ്രശ്നങ്ങളുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ അനു രേഷ്മയെ കുത്തിക്കൊന്നതാകാമെന്നാണ് പൊലീസ് നിഗമനം. കൊല്ലപ്പെടുന്നതിന് മുമ്പ് രേഷ്മയ്‌ക്കൊപ്പം അരുൺ ഉണ്ടായിരുന്നതായുള്ള സി സി ടിവി ദൃശ്യം പുറത്തുവന്നിരുന്നു. രേഷ്മ സ്‌കൂളിൽ പോകുമ്പോഴും തിരിച്ചുവരുമ്പോഴും പലപ്പോഴും അരുൺ കൂടെയുണ്ടായിരുന്നെന്നുള്ള സൂചനകൾ  പൊലീസിന് ലഭിച്ചിരുന്നു. ഇക്കാര്യം നാട്ടുകാരും ശരിവയ്ക്കുന്നുണ്ട്. വിജനമായ പ്രദേശത്തുകൂടി വരുന്നതിനാൽ രേഷ്മയ്ക്ക് കൂട്ടായിട്ടായിരിക്കാം അരുൺ അനുഗമിച്ചിരുന്നതെന്നാണ് നാട്ടുകാരിലേറെപ്പേരും വിശ്വസിച്ചിരുന്നത്. ഇതെത്തുടർന്ന് രേഷ്മ വീട്ടിലേയ്ക്ക് വരുന്ന വഴിയിൽ പ്രവർത്തിച്ചിരുന്ന റിസോർട്ടുകളിലെ സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് വൈകിട്ട് 4.30 തോടടുത്ത് അരുൺ രേഷ്മയ്‌ക്കൊപ്പമുണ്ടായിരുന്നെന്ന് വ്യക്തമായത്.ഇയാളെ കണ്ടെത്താൻ പൊലീസ് തിരച്ചിൽ തുടരുകയാണ്. രാവിലെ നടത്തിയ തിരച്ചിലിൽ രേഷ്മയുടെ മൃതദേഹം കിടന്നരുന്നതിന് സമീപത്തു നിന്നും അരുണിന്റെ മൊബൈലും ചാർജ്ജറും പൊലീസ് കണ്ടെടുത്തു. രാത്രി 10 മണിയോടടുത്താണ് പള്ളിവാസൽ പവർഹൗസ്സിന് സമീപം ഈറ്റക്കാട്ടിൽ കൈയിലും കഴുത്തിലും മുറിവേറ്റ നിലയിൽ രേഷ്്മയെ കണ്ടെത്തുന്നത്.വെള്ളത്തുവർ പൊലീസ് ഉടൻ രേഷ്മയെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.ഇവിടുത്തെ ഡോക്ടർ നടത്തിയ പരിശോധനയിൽ മരണം നടന്നിട്ട് ഏതാണ്ട് മൂന്നുമണിക്കൂർ കഴിഞ്ഞെന്നാണ് ഡോക്ടർ അഭിപ്രായപ്പെട്ടത്.നെഞ്ചിൽ കുത്തേറ്റിരുന്നതായും ഇവിടെ നടത്തിയ പരിശോധനയിൽ വ്യക്തമായിരുന്നു. നിലവിൽ പുറത്തുവരുന്ന വിവരങ്ങൾ ശരിയാണെങ്കിൽ രേഷ്മയ്ക്കുനേരെ 7 മണിയോടെ ആക്രണമുണ്ടായിരിക്കാമെന്നാണ് പൊലീസ് അനുമാനം.കുത്താനുപയോഗിച്ചത് കത്തിയോ ഉളിയോ എന്നകാര്യത്തിൽ പോസ്റ്റുമോർട്ടം കഴിഞ്ഞാലെ വ്യക്തമാവു എന്നാണ്് പൊലീസ് നിലപാട് രേഷ്മയുടെ പിതാവ് .വടാട്ടുപാറ സ്വദേശിയായ രാജേഷ് 18 വർഷത്തിലേറെയായി ചിത്തിരപുരത്ത് വിവിധ ഭാഗങ്ങളിലായി വാടകയ്ക്ക്താമസിക്കുകയാണ്. അരുൺ നേര്യമംഗലം നീണ്ടപാറയിൽ മാതാവിനും സഹോദരിക്കുമൊപ്പമാണ് താമസിച്ചു വന്നിരുന്നത്. രാജേഷിന്റെ പിതാവ് അമ്പുജാക്ഷന് മറ്റൊരുസ്ത്രീയിലുണ്ടായ മകനാണ് അരുൺ.ഇയാൾ രാജേഷുമായി സൗഹൃദത്തിലായിരുന്നു.കോവിഡുകാലത്ത് മാസങ്ങളോളം അരുൺ രാജേഷിന്റെ വീട്ടിലാണ് തങ്ങിയിരുന്നത്.നിലിവൽ രാജകുമാരിയ്ക്കടുത്ത് ഫർണ്ണിച്ചർ നിർണ്ണമാണ സ്ഥാപനത്തിലാണ് ജോലിചെയ്യുന്നത്.  വീട്ടിൽ നിന്നും 4 കിലോമീറ്ററോളം അകലെയുള്ള ബസ്സ് സ്‌റ്റോപ്പിൽ നിന്നാണ് സ്ഥിരമായി രേഷ്മ ബൈസൺവാലിയിലെ സ്‌കൂളിലേയ്ക്ക് പോയിരുന്നത്.പോകുമ്പോഴും തിരിച്ചെത്തുമ്പോഴും മിക്കവാറും രേഷ്മയ്‌ക്കൊപ്പം അരുണും ഉണ്ടാവാറുണ്ടെന്നാണ് നാട്ടുകാരിൽ നിന്നും പോലീസിന് ലഭിച്ച വിവരം.ബസ്സ്‌സ്‌റ്റോപ്പിൽ കാത്തുനിൽക്കുകയും വീട്ടിലേയ്ക്ക് ഇവർ  ഒന്നിച്ചാണ് എത്തിയിരുന്നതെന്നും വീട്ടുകാരും സമ്മതിയ്ക്കുന്നുണ്ട്. പതിവുപോലെ വെള്ളിയാഴ്ചയും  അരുൺ രേഷ്മയെ കാത്തുനിന്നിരുന്നെന്നും ഇവർ ഒരുമിച്ച് ബസ്റ്റോപ്പിൽ നിന്നും വീട്ടിലേയ്ക്ക് യാത്ര തിരിച്ചുഎന്നുമാണ് ഇതുവരെ ലഭിച്ച തെളിവുകളിൽ നിന്നും വ്യക്തമായിട്ടുള്ളത്. രേഷ്മയുടെ മാതാവ് ജെസി വീടിനടുത്തുള്ള കുക്കുമീർ റിസോർട്ടിലെ താൽക്കാലിക ജീവനക്കാരിയാണ്.സ്‌കൂൾ വീട്ട് വീട്ടിലേയ്ക്ക് വരുന്നവഴിയിൽ രേഷ്മ റിസോർട്ടിലെത്തുകയും മാതാവുമൊത്ത് പിന്നീട് വീട്ടിലേയ്ക്ക് പുറപ്പെടുകയുമായിരുന്നു പതിവ്.വെള്ളിയാഴ്ചയും  ജെസ്ി മകളെകാത്തുനിന്നിരുന്നു.4.30-തോടെ എത്തുന്ന മകളെ 6 മണിയായിട്ടും കാണാഞ്ഞതിനെത്തുടർന്ന് ഇവർ വല്ലാത്ത വിഷമത്തിലായി.തുടർന്ന മാതാപിതാക്കൾ വിവരം വെള്ളത്തൂവൽ പോലീസിൽ അറിയിക്കുകയായിരുന്നു.



Kerala

Gulf


National

International