പ്രവേശന വിലക്ക് നീട്ടി കുവൈത്ത്timely news image

കുവൈത്ത്: വിദേശികള്‍ക്ക് ഏര്‍പ്പെടുത്തിയ പ്രവേശന വിലക്ക് നീട്ടി കുവൈത്ത്. ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദ്ദേശ പ്രകാരം വ്യോമയാന മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വിലക്ക് തുടരുമെന്നും നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കി. ഞായറാഴ്ച്ച മുതല്‍ വിദേശികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് കുവൈത്ത് നീക്കിയിരുന്നു. എന്നാല്‍ കൊവിഡ് സാഹചര്യം കണക്കിലെടുത്താണ് വീണ്ടും നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. ഇതേ തുടര്‍ന്നാണ് ഫെബ്രുവരി 21 മുതല്‍ എല്ലാ രാജ്യത്തുനിന്നുമുള്ളവര്‍ക്ക് കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് കുവൈത്തിലേക്ക് പ്രവേശിക്കാമെന്ന ഉത്തരവാണ്‌ വ്യോമയാന മന്ത്രാലയം റദ്ദാക്കിയത്. അതേസമയം സ്വദേശികള്‍, അവരുടെ ബന്ധുക്കള്‍, നയതന്ത്രജ്ഞര്‍, ഗാര്‍ഹിക തൊഴിലാളികള്‍, പൊതുസ്വകാര്യ മെഡിക്കല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍, അവരുടെ കുടുംബാഗംങ്ങള്‍ എന്നിവര്‍ക്ക് പ്രവേശന വിലക്ക് ബാധകമാവില്ല. ഇത് പ്രകാരം രാജ്യത്തെത്തുന്നവര്‍ പതിനാല് ദിവസം ക്വാറന്റൈനില്‍ കഴിയണം. ഏഴ് ദിവസം ഹോട്ടലിലും ഏഴ് ദിവസം വിട്ടിലുമാണ് ക്വാറന്റൈനില്‍ കഴിയേണ്ടത്.Kerala

Gulf


National

International