യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കാനില്ലെന്ന് പിസി ജോര്‍ജ്; മുന്നണിയിലെടുത്തില്ലെങ്കില്‍ പാലാ പരിഗണിച്ചേക്കും

യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കാനില്ലെന്ന നിലപാട് വ്യക്തമാക്കി പിസി ജോര്‍ജ്. കഴിഞ്ഞ നിയമസഭാ തെരെഞ്ഞടുപ്പില്‍ ഒറ്റയ്ക്ക് മത്സരിച്ച ജോര്‍ജിന് ഇത്തവണ യുഡിഎഫിന് ഒപ്പം കൂടാന്‍ ആണ് താല്പര്യം. എന്നാല്‍ മുന്നണി പ്രവേശത്തിനായി പല രാഷ്ട്രീയ നീക്കങ്ങള്‍ നടത്തിയെങ്കിലും പ്രാദേശികമായ എതിര്‍പ്പാണ് പ്രധാന തടസ്സം. ഇത് പരിഗണിച്ച് ജോര്‍ജിന്റെ ജനപക്ഷത്തെ ഘടകകക്ഷി ആക്കുന്നതിനു പകരം ജോര്‍ജ് പൂഞ്ഞാറില്‍ സ്വതന്ത്രനായി നിന്നാല്‍ പിന്തുണയ്ക്കുമെന്നാണ് യുഡിഎഫ് നേതൃത്വം വ്യക്തമാക്കിയത്. എന്നാല്‍ ഈ ഉപാധി ജോര്‍ജിന് സ്വീകാര്യമല്ലെന്ന് അറിയിച്ചിരിക്കുകയാണ്. യുഡിഎഫിലേക്കുള്ള ക്ഷണം സംബന്ധിച്ച് ഈ മാസം 24 ന് മുന്‍പ് തീരുമാനം അറിയിക്കണം എന്നാണ് ജോര്‍ജ് യുഡിഎഫ് നേതാക്കള്‍ക്ക് മുന്നില്‍ വച്ചിരിക്കുന്ന നിര്‍ദ്ദേശം .അനുകൂല തിരുമാനം ഉണ്ടായില്ലെങ്കില്‍ പുതുപ്പള്ളിയടക്കം സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ ആലോചിക്കുമെന്നും പിസി ജോര്‍ജ് അറിയിച്ചു. യുഡിഎഫ് പ്രവേശനം ഉണ്ടായില്ലെല് പിസി ജോര്‍ജ് കാഞ്ഞിരപ്പള്ളിയിലോ പാലായിലോ മത്സരിക്കാനുള്ള സാധ്യത ഉണ്ട്. അങ്ങനെയെങ്കില്‍ പൂഞ്ഞാറില്‍ മകന് ഷോണ്‍ ജോര്‍ജ് ആയിരിക്കും. പിസി ജോര്‍ജിനെ മുന്നണിയിലെടുത്താല്‍ ഈരാറ്റുപേട്ടയിലെ മുഴുവന്‍ ഭാരവാഹികളും ഭാരവാഹിത്വം രാജി വെച്ച് ഇടതുപക്ഷത്തിന്റെ വിജയത്തിനായ് പ്രവര്‍ത്തിക്കുമെന്ന് നഗരസഭാ മുന്‍ അധ്യക്ഷനും ഈരാറ്റുപേട്ട ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ടുമായ നിസാര്‍ കുര്‍ബാനി അറിയിച്ചിരുന്നു. പി സി ജോര്‍ജിന്റെ മുസ്ലിം വിരുദ്ധ പരാമര്‍ശം ഒരു കാരണവശാലും അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ,ഒരു ജനാധിപത്യ രാജ്യത്തെ ഒരു നേതാവും ഒരു സമൂദായത്തെ പറ്റി സംസാരിക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് പി സി ജോര്‍ജ് പറഞ്ഞതെന്നുമാണ് നിസാര്‍ കുര്‍ബാനി ആരോപിക്കുന്നത്.നേരത്ത് ഇരാറ്റുപേട്ട ബ്ലോക്ക് കമ്മറ്റിയുടെ കീഴിലുള്ള ആറ് മണ്ഡലം കമ്മിറ്റികളും പി സി ജോര്‍ജ്ജിനെ യു ഡി എഫില്‍ എടുക്കരുതെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കിയിരുന്നു.
Kerala
-
കെ സുധാകരന് കെപിസിസി അദ്ധ്യക്ഷനാവും; പ്രഖ്യാപനം രണ്ട്
തിരുവനന്തപുരം: കെ സുധാകരന് എംപി കെപിസിസി അദ്ധ്യക്ഷനാവും. രണ്ട് ദിവസത്തിനകം പ്രഖ്യാപനം നടന്നേക്കും. സുധാകരന്റെ പേര് ഹൈക്കമാന്‍ഡും
Gulf
-
പ്രവേശന വിലക്ക് നീട്ടി കുവൈത്ത്
കുവൈത്ത്: വിദേശികള്‍ക്ക് ഏര്‍പ്പെടുത്തിയ പ്രവേശന വിലക്ക് നീട്ടി കുവൈത്ത്. ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദ്ദേശ പ്രകാരം വ്യോമയാന
National
-
രാജ്യത്ത് സ്വകാര്യ മേഖലയില്‍ കൊവിഡ് വാക്സിന് പണം ഈടാക്കാന്‍
ന്യൂഡൽഹി :രാജ്യത്ത് സ്വകാര്യ മേഖലയില്‍ കൊവിഡ് വാക്സിന് പണം ഈടാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. കൊവിഡ് വാക്സിന് ഡോസിന് 250 രൂപ
International
-
രാഷ്ട്രീയ ഉള്ളടക്കം കുറയ്ക്കാൻ ഫെയ്സ്ബുക്ക്; പോസ്റ്റുകൾ
ന്യൂയോര്‍ക്ക്: ന്യൂസ്ഫീഡിൽ രാഷ്ട്രീയം കുറയ്ക്കാനുള്ള നിർണായക നീക്കവുമായി ഫെയ്സ്ബുക്ക്. ആളുകൾ തമ്മിലുള്ള