വെള്ളിയാമറ്റം ഗ്രാമപഞ്ചായത്തു ബഡ്‌ജറ്റ്‌timely news image

  വെള്ളിയാമറ്റം: ഗ്രാമ പഞ്ചായത്തിന്റെി 2021 - 22 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബഡ്‌ജറ്റ്‌ ഭരണസമിതി യോഗത്തില്‍ അംഗീകരിച്ചു. ഭക്ഷ്യസുരക്ഷ, കൃഷി,മൃഗസംരക്ഷണം, ഭവനനിര്‍മ്മാണം ,ആരോഗ്യം, പകര്‍ച്ചവ്യാധികള്‍, അടിസ്ഥാന സൗകര്യം വികസിപ്പിക്കല്‍ , ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ പ്രകൃതിക്ഷോഭം , എന്നീ പ്രവര്‍ത്തനങ്ങള്‍ക്ക്‌ മുന്തിയ പരിഗണന നല്‍കി അംഗീകരിച്ച ബഡ്‌ജറ്റില്‍ ആകെ 19 കോടി 29 ലക്ഷത്തി 7850 രൂപയാണ്‌ ചെലവ്‌ പ്രതീക്ഷിക്കുന്നത്‌. സുഭിക്ഷ കേരളം പദ്ധതിക്ക്‌ പ്രാധാന്യം നല്‍കി ഉല്‍പാദന മേഖലയില്‍ 50 ലക്ഷം രൂപയുടെ വകയിരുത്തലുകളും കാര്‍ഷികമേഖലയില്‍ ആകെ 2 കോടി 85 ലക്ഷം രൂപയും, മൃഗസംരക്ഷണ മേഖലയില്‍ 40 ലക്ഷം രൂപയും ആരോഗ്യവിദ്യാഭ്യാസ മേഖലയില്‍ 1 കോടി രൂപയുടെ വകയിരുത്തലുകളും നടത്തിയിട്ടുണ്ട്‌. ഭവന നിര്‍മ്മാണം പുനരുദ്ധാരണം പ്രവര്‍ത്തനങ്ങള്‍ക്കായി 90 ലക്ഷം രൂപയും വനിതാശിശു പ്രവര്‍ത്തനങ്ങള്‍ക്കായി 30 ലക്ഷം രൂപയും വൃദ്ധര്‍, വികലാംഗ ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്ക്‌ 45 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്‌. തെരുവ്‌ വിളക്കുകളുടെ പരിപാലന പ്രക്രിയകള്‌ക്കുംട വൈദ്യുതികരണത്തിനുമായി 15 ലക്ഷത്തോളം രൂപ ബഡ്‌ജറ്റില്‍ വകയിരുത്തിയിട്ടുണ്ട്‌. റോഡുകളുടെ നിര്‍മ്മാണത്തിനും നവീകരണത്തിനുമായി 1 കോടി 95 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്‌. ഗ്രാമ പഞ്ചായത്തിന്‌ സ്വന്തമായി ഒരു സ്‌റ്റേഡിയം നിര്‍മ്മിക്കുന്നതിനായി 5 ലക്ഷം രൂപയും ദുരന്തനിവാരണ പദ്ധതികള്‍ക്കായി 10 ലക്ഷം രൂപയും പ്രത്യേക മണ്ണ്‌ സംരക്ഷണ പദ്ധതികള്‍ക്കായി 1.50 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്‌. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 5 കോടി 50 ലക്ഷം രൂപയുടെ ചെലവുകള്‌ പ്രതീക്ഷിക്കുന്നതോടൊപ്പം വിവിധ സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ വിതരണത്തില്‍ 3.50 കോടി രൂപയുടെ വര്‌ദ്ധെനവ്‌ പ്രതീക്ഷിക്കുന്ന ബഡ്‌ജറ്റാണ്‌ തയ്യാറാക്കിയിട്ടുള്ളത്‌. വൈസ്‌ പ്രസിഡന്റ്‌്‌ ലാലി ജോസി അവതരിപ്പിച്ച  ബഡ്‌ജറ്റ്‌ ഭരണസമിതി അംഗീകരിച്ചു. യോഗത്തില്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌സ .ഇന്ദു ബിജു അധ്യക്ഷത വഹിച്ചു.  Kerala

Gulf


National

International