ഗുജറാത്തിലെ വഡോദരയില്‍ ബിജെപിയെ പിന്നിലാക്കി കോണ്‍ഗ്രസ് മുന്നില്‍; കോണ്‍ഗ്രസ് അമ്പത് പിന്നിട്ടുtimely news image

ഗുജറാത്തിലെ ആറ് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ പുറത്ത് വരുമ്പോള്‍ വഡോദര മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസ് മുന്നില്‍. അഹമ്മദാബാദ്, സൂററ്റ്, രാജ്‌ക്കോട്ട്, വഡോദര, ഭാവ്‌നഗര്‍, ജാംനഗര്‍ എന്നീ കോര്‍പ്പറേഷനുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. വഡോദര കോര്‍പ്പറേഷനിലെ 16 സീറ്റുകളില്‍ കോണ്‍ഗ്രസ് മുന്നിലാണ്. 12 സീറ്റിലാണ് ബിജെപി മുന്നിട്ടു നില്‍ക്കുന്നത്. ആകെ കോര്‍പ്പറേഷനുകളിലായി കോണ്‍ഗ്രസ് 50 സീറ്റുകളില്‍ മുന്നിലാണ്. യുവതീ യുവാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പ്രണയിതാക്കള്‍ക്കും ജീവനക്കാര്‍ക്കും നിരവധി വാഗ്ദാനങ്ങള്‍ വഡോദരയില്‍ കോണ്‍ഗ്രസ് മുന്നോട്ട് വെച്ചിരുന്നു. തങ്ങള്‍ അധികാരത്തിലെത്തിയാല്‍ കോഫീ ഷോപ്പുകളും ഡേറ്റിങ് ഡെസ്റ്റിനേഷനുകളും നിര്‍മ്മിക്കുമെന്ന കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തിരുന്നു. ഫെബ്രുവരി 21ന് നടക്കുന്ന വഡോദര മുനിസിപല്‍ തെരഞ്ഞെടുപ്പിനായുള്ള പ്രകടന പത്രികയിലാണ് കോണ്‍ഗ്രസിന്റെ ന്യൂജന്‍ വാഗ്ദാനം. ഇവയ്ക്ക് പുറമെ, ഓരോ മേഖലയിലും ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളും സൗജന്യ വിദ്യാഭ്യാസം നല്‍കുന്ന ആധുനിക വിദ്യാലയങ്ങളും സ്ത്രീകള്‍ക്കുവേണ്ടി പാര്‍ട്ടി ഹാളുകളും പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഐകോണിക് വഡോദര എന്ന് പേരിട്ട പ്രകടന പത്രിക ചൊവ്വാഴ്ചയാണ് പാര്‍ട്ടി പുറത്തിറക്കിയത്.Kerala

Gulf


National

International