സി.കെ. ശ്രീധരന്‍ ചുമതലയേറ്റുtimely news image

തിരുവനന്തപുരം. കെപിസിസി വൈസ് പ്രസിഡന്റായി അഡ്വ.സികെ ശ്രീധരന്‍ ചുമതലയേറ്റെടുത്തു. കാസര്‍ഗോഡ് ഡിസിസി പ്രസിഡന്‍റ്, കെപിസിസി നിര്‍വാഹക സമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രമുഖ ക്രിമിനല്‍ അഭിഭാഷകനാണ്. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍,പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെവി തോമസ്, വൈസ് പ്രസിഡന്റ് ഡോ.ശൂരനാട് രാജശേഖരന്‍,രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി, ജനറല്‍ സെക്രട്ടറി രതികുമാര്‍,ഡിസിസി പ്രസിഡന്റ് ഹക്കീം കൂന്നേല്‍,ബാലകൃഷ്ണന്‍ പെരിയ,വിനോദ് കൃഷ്ണ,ആര്‍വി രാജേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.Kerala

Gulf


National

International