യുവാക്കള്‍ക്കും വനിതകള്‍ക്കും പ്രാധാന്യം നല്‍കണം’; യുഡിഎഫ് യോഗത്തില്‍ രാഹുല്‍ ഗാന്ധിtimely news image

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വിജയ സാധ്യതയ്ക്കായിരിക്കണം മുന്‍തൂക്കം നല്‍കേണ്ടതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സ്ഥാനാര്‍ത്ഥികളില്‍ പഴയ മുഖങ്ങള്‍ മാത്രം പാടില്ല. യുവാക്കള്‍ക്കും വനിതകള്‍ക്കും പ്രാധാന്യം വേണം. ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടണമെന്നും രാഹുല്‍ ഗാന്ധി നിര്‍ദ്ദേശിച്ചു. യുഡിഎഫ് യോഗത്തിലാണ് രാഹുലിന്റെ നിര്‍ദ്ദേശം. ഘടകകക്ഷികളുമായുള്ള ഉഭയകക്ഷി ചര്‍ച്ച 26 മുതല്‍ ആരംഭിക്കും. ഈ മാസം 28 ന് യുഡിഎഫ് യോഗം ചേരും. ഒപ്പം ആഴക്കടല്‍ മത്സ്യ ബന്ധന വിവാദത്തെക്കുറിച്ച മത്സ്യത്തൊഴിലാളികളോട് വിശദീകരിക്കാന്‍ ജാഥ നടത്താന്‍ യുഡിഎഫ് യോഗത്തില്‍ തീരുമാനിച്ചു. ടിഎന്‍ പ്രതാപന്റെയും ഷിബു ബേബി ജോണിന്റെയും നേതൃത്വത്തിലായിരിക്കും ജാഥ. മാര്‍ച്ച് ഒന്നിന് ജാഥ ആരംഭിക്കും. മാര്‍ച്ച് അഞ്ചിന് എറണാകുളത്ത് സമാപിക്കും.Kerala

Gulf


National

International