മഹാരാഷ്ട്രയില്‍ ബിജെപിയ്ക്ക് എന്‍സിപിയുടെ ഷോക്ക് ട്രീറ്റ്മെന്റ്; സംഗ്ലി കോര്പ്പറേഷന് എന്‍സിപിക്ക്

മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപിക്ക് തിരിച്ചടി നല്കി എന്‍സിപി. ബിജെപി ഭരിച്ചിരുന്ന സംഗ്ലി കോര്പ്പറേഷന് മേയര്‍ സ്ഥാനം പിടിച്ചെടുത്താണ് എന്‍സിപി ബിജെപിക്ക് തിരിച്ചടി നല്‍കിയത്. എന്‍സിപിയുടെ ദിഗ്വിജയ് സൂര്യവന്‍ശി കോര്പ്പറേഷന് മേയറായി തെരഞ്ഞെടുക്കപ്പെട്ടു. ബിജെപി അഞ്ച് കൗണ്‍സിലര്‍മാര്‍ ദിഗ്വിജയ് സൂര്യവന്‍ശിക്ക് അനുകൂലമായി വോട്ട് ചെയ്തതോടെയാണ് മേയര്‍ സ്ഥാനം സ്വന്തമാക്കാനായത്. കോര്‍പ്പറേഷനില്‍ ബിജെപിക്ക് 43ഉം എന്‍സിപിക്ക് 34ഉം അംഗങ്ങളായിരുന്നു ഉണ്ടായിരുന്നത്. ബിജെപിയുടെ അഞ്ച് അംഗങ്ങള്‍ എന്‍സിപിക്ക് വോട്ട് ചെയ്യുകയായിരുന്നു. ബിജെപിയുടെ രണ്ട് അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തു. എന്‍സിപിക്ക് 39 വോട്ടുകളും ബിജെപിക്ക് 36 വോട്ടുകളുമാണ് ലഭിച്ചത്. മേയറായി തെരഞ്ഞെടുക്കപ്പെട്ട ദിഗ്വിജയ് സൂര്യവന്‍ശിയെ എന്‍സിപി സംസ്ഥാന അദ്ധ്യക്ഷനും മന്ത്രിയുമായ ജയന്ത് പാട്ടീല്‍ അഭിനന്ദിച്ചു.
Kerala
-
കെ സുധാകരന് കെപിസിസി അദ്ധ്യക്ഷനാവും; പ്രഖ്യാപനം രണ്ട്
തിരുവനന്തപുരം: കെ സുധാകരന് എംപി കെപിസിസി അദ്ധ്യക്ഷനാവും. രണ്ട് ദിവസത്തിനകം പ്രഖ്യാപനം നടന്നേക്കും. സുധാകരന്റെ പേര് ഹൈക്കമാന്‍ഡും
Gulf
-
പ്രവേശന വിലക്ക് നീട്ടി കുവൈത്ത്
കുവൈത്ത്: വിദേശികള്‍ക്ക് ഏര്‍പ്പെടുത്തിയ പ്രവേശന വിലക്ക് നീട്ടി കുവൈത്ത്. ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദ്ദേശ പ്രകാരം വ്യോമയാന
National
-
രാജ്യത്ത് സ്വകാര്യ മേഖലയില്‍ കൊവിഡ് വാക്സിന് പണം ഈടാക്കാന്‍
ന്യൂഡൽഹി :രാജ്യത്ത് സ്വകാര്യ മേഖലയില്‍ കൊവിഡ് വാക്സിന് പണം ഈടാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. കൊവിഡ് വാക്സിന് ഡോസിന് 250 രൂപ
International
-
രാഷ്ട്രീയ ഉള്ളടക്കം കുറയ്ക്കാൻ ഫെയ്സ്ബുക്ക്; പോസ്റ്റുകൾ
ന്യൂയോര്‍ക്ക്: ന്യൂസ്ഫീഡിൽ രാഷ്ട്രീയം കുറയ്ക്കാനുള്ള നിർണായക നീക്കവുമായി ഫെയ്സ്ബുക്ക്. ആളുകൾ തമ്മിലുള്ള