അന്യാധീനപ്പെട്ട വഖഫ് സ്വത്തുകള്‍ നിയമപരമായി തിരിച്ചുപിടിക്കും: റശീദലി ശിഹാബ് തങ്ങള്‍timely news image

കൊച്ചി: അന്യാധീനപ്പെട്ട വഖഫ് സ്വത്തുകള്‍ നിയമപരമായി തിരിച്ചുപിടിക്കുമെന്ന് സംസ്ഥാന വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍. വഖഫ് നിയമഭേദഗതി സംബന്ധിച്ച ദക്ഷിണേന്ത്യന്‍ വഖഫ് സെമിനാര്‍ കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതിയ നിയമഭേദഗതി വഖഫ് സ്വത്തുകള്‍ സംരക്ഷിക്കുന്നതിന് കൂടുതല്‍ സഹായകരമാകുന്നതാണ്. വഖഫ് സ്വത്തുകള്‍ തിരിച്ചുപിടിക്കേണ്ടത് ഓരോരുത്തരുടെയും ബാധ്യതകൂടിയാണ്. വഖഫ് സ്വത്തുകള്‍ കൈകാര്യം ചെയ്യുന്നതിലും അന്യാധീനപ്പെട്ട സ്വത്തുകള്‍ തിരിച്ചുപിടിക്കുന്നതിലും സൂക്ഷ്മത പാലിക്കേണ്ടതുണ്ട്. നിയമപരമായ നടപടികളിലൂടെ സുത്യാര്യമായ രീതിയില്‍ വഖഫ് സ്വത്തുകള്‍ സംരക്ഷിക്കുന്നതിനും പരിപാലിക്കുന്നതിനും നടപടി സ്വീകരിക്കും. സമുദായത്തിന്റെ വളര്‍ച്ചയ്ക്ക് വേണ്ടിയാണ് വഖഫ് സ്വത്തുക്കളിലെ വരുമാനം ഉപയോഗിക്കുന്നത്. അതുകൊണ്ട് തന്നെ വഖഫ് സ്വത്തുക്കളില്‍ നിന്നുള്ള വരുമാനം വര്‍ധിപ്പിക്കാനുള്ള നടപടികള്‍ വേണം. ഇക്കാര്യത്തില്‍ വഖഫ് സ്വത്തുക്കളുടെ മാനേജര്‍മാരായ മുത്തവല്ലികളുടെ സേവനം വളരെ പ്രധാനപ്പെട്ടതാണ്. കോഴിക്കോട്ട് കടമുറികള്‍ ഇപ്പോഴും രണ്ട് രൂപ മാസവാടകയ്ക്ക് പ്രവര്‍ത്തിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.അന്യാധീനമായി കൈവശം വച്ചിരിക്കുന്ന സ്വത്തുക്കളില്‍ നിയപരമായ നടപടികളുമായി വഖഫ് ബോര്‍ഡ് മുന്നോട്ട് പോകും. വഖഫ് സ്വത്തുക്കള്‍ ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തു സമുദായത്തിന്റെ വളര്‍ച്ചയില്‍ പങ്കാളിയാകുന്നതിന് തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.നിയമങ്ങള്‍ നിര്‍മ്മിക്കുമ്പോള്‍ അതുമായി ബന്ധപ്പെട്ട വിഭാഗങ്ങളില്‍ അത് ചര്‍ച്ച ചെയ്തശേഷമായിരിക്കണം നടപ്പാക്കേണ്ടതെന്ന് ടി.എ അഹമ്മദ് കബീര്‍ എം.എല്‍.എ പറഞ്ഞു.കേന്ദ്ര വഖഫ് കൗണ്‍സില്‍ സെക്രട്ടറി അലി അഹമ്മദ് ഖാന്‍ അധ്യക്ഷത വഹിച്ചു. ആന്ധ്രാ പ്രദേശ് വഖഫ് ബോര്‍ഡ് അഡ്മിനിസ്‌ട്രേറ്റര്‍ എസ്. കെ മുഹമ്മദ് ഇഖ്ബാല്‍ ഐ.പി.എസ്, സെന്‍ട്രല്‍ വഖഫ് കൗണ്‍സില്‍ അംഗം ടി. ഒ നൗഷാദ്, കേരള വഖഫ് ബോര്‍ഡ് അംഗങ്ങളായ അഡ്വ. പി.വി സൈനുദ്ദീന്‍, അഡ്വ.ഷറഫുദ്ദീന്‍ സംസാരിച്ചു. സംസ്ഥാന വഖഫ് ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ ബി.എം ജമാല്‍ സ്വാഗതം പറഞ്ഞു.  Kerala

Gulf


National

International

  • നീരവ് മോദി ലണ്ടനിൽ അറസ്റ്റിൽ


    ലണ്ടൻ: വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട നീരവ് മോദി ലണ്ടനിൽ അറസ്റ്റിലായി. നീരവ് മോദിയെ വിട്ടുകിട്ടണമെന്ന ഇന്ത്യയുടെ അഭ്യർഥനയെ