മണിയുടെ മരണം: കീടനാശിനിയുടെ ലക്ഷണം കണ്ടിരുന്നില്ലെന്ന് ഡോക്ടര്‍മാര്‍timely news image

കൊച്ചി: നടന്‍ കലാഭവന്‍ മണിയുടെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ഡോക്ടര്‍മാരുടെ മൊഴി. മണിയുടെ ശരീരത്തില്‍ കീടനാശിനിയുടെ ലക്ഷണം കണ്ടില്ലെന്ന് മണിയെ കൊച്ചിയില്‍ ചികില്‍സിച്ച ഡോക്ടര്‍മാര്‍ പറഞ്ഞു. ചികില്‍സിയിലിരുന്ന ദിവസവും മണി പതിവു മരുന്നുകള്‍ കഴിച്ചിരുന്നുവെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.വിവാദങ്ങളിലേക്ക് നീണ്ട മണിയുടെ മരണം ദിവസങ്ങള്‍ നീണ്ട പരിശോധനകള്‍ക്കൊടുവില്‍ സ്വാഭാവിക മരണമായിരിക്കാമെന്ന നിഗമനത്തിലേക്കാണ് പൊലിസ് നീങ്ങുന്നത്. മരണം ഗുരുതര കരള്‍ രോഗം മൂലമാകാമെന്ന ഫോറന്‍സിക് വിദഗ്ധരുടെ അഭിപ്രായപ്പെട്ടതോടെയാണ് സ്വാഭാവിക മരണമെന്ന സാധ്യതയിലേക്ക് എത്തുന്നത്. മരണം നടന്നതിന് ശേഷമുള്ള അന്വേഷണത്തിന് വേണ്ടി ഇരുന്നൂറിലധികം പേരില്‍ നിന്ന് പൊലിസ് മൊഴികളെടുത്തു. ഇവരുടെ മൊഴികളും മണിയുടെ മരണം സ്വാഭാവികമായിരിക്കുമെന്നതിനെ സാധൂകരിക്കുന്നതാണ്.  Kerala

Gulf


National

International

  • നീരവ് മോദി ലണ്ടനിൽ അറസ്റ്റിൽ


    ലണ്ടൻ: വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട നീരവ് മോദി ലണ്ടനിൽ അറസ്റ്റിലായി. നീരവ് മോദിയെ വിട്ടുകിട്ടണമെന്ന ഇന്ത്യയുടെ അഭ്യർഥനയെ