വീട്ടുമുറ്റത്ത് കളിക്കുകായിരുന്ന ആറുവയസുകാരനെ കുറുക്കന്‍ കടിച്ചു പരിക്കേല്‍പ്പിച്ചുtimely news image

ചാലക്കുടി: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ആറു വയസുകാരനെ കുറുക്കന്‍ കടിച്ചുകീറി. എറിയാട് പേബസാര്‍ കൈതവളപ്പില്‍ ജോഷിയുടെ മകന്‍ അദ്വൈദിനെയാണ് കുറുക്കന്‍ ആക്രമിച്ചത്. കുറുക്കന്റെ ആക്രമണത്തില്‍ ഗുരുതരമായി മുറിവേറ്റ കുട്ടിയെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.പുലര്‍ച്ചെ ആറോടെയായിരുന്നു കുറുക്കന്റെ ആക്രമണം. സംഭവം നടന്നയുടന്‍ കുട്ടിയെ കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പ്രാഥമിക ചികിത്സക്കു ശേഷം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. എറിയാട് പേബസാര്‍ ഭാഗങ്ങളിലെ ഒഴിഞ്ഞ പറമ്പുകളില്‍ കുറ്റിക്കാടുകള്‍ക്കിടയില്‍ കുറുക്കന്റെ ആവാസ കേന്ദ്രമായി മാറിയിരിക്കുകയാണ്. രാത്രിയില്‍ കുറുക്കന്മാര്‍ ഇവിടെ ഓരിയിടുന്ന ശബ്ദം കേള്‍ക്കാറുണെ്ടന്ന് നാട്ടുകാര്‍ പറയുന്നു. മിക്കവീടുകളിലെയും കോഴികളെ കുറുക്കന്‍ പിടിക്കുന്നതും പതിവായിട്ടുണ്ട്.   Kerala

Gulf


National

International

  • നീരവ് മോദി ലണ്ടനിൽ അറസ്റ്റിൽ


    ലണ്ടൻ: വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട നീരവ് മോദി ലണ്ടനിൽ അറസ്റ്റിലായി. നീരവ് മോദിയെ വിട്ടുകിട്ടണമെന്ന ഇന്ത്യയുടെ അഭ്യർഥനയെ