പി.സി ജോര്‍ജിന്‌ എല്‍.ഡി.എഫ്‌ സീറ്റില്ല; പൂഞ്ഞാര്‍ ജനാധിപത്യ കേരളാ കോണ്‍ഗ്രസിന്‌timely news image

തിരുവനന്തപുരം : പി.സി ജോര്‍ജിന്‌ എല്‍.ഡി.എഫ്‌ സീറ്റ്‌ നല്‍കിയേക്കില്ലെന്ന്‌ സൂചന. ഇതുസംബന്ധിച്ച ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ ഉടന്‍ പുറത്തു വന്നേക്കും. പൂഞ്ഞാര്‍ ഉള്‍പ്പെടെയുള്ള നാല്‌ സീറ്റുകള്‍ ജനാധിപത്യ കേരളാ കോണ്‍ഗ്രസിന്‌ നല്‍കാനാണ്‌ സിപിഎം തീരുമാനമെന്നാണ്‌ നിലവിലെ റിപ്പോര്‍ട്ട്‌. എല്‍.ഡി.എഫ്‌ ചതിക്കില്ലെന്നായിരുന്നു സീറ്റ്‌ സംബന്ധിച്ച ചോദ്യങ്ങളോട്‌ ജോര്‍ജ്‌ പ്രതികരിച്ചത്‌. എല്‍.ഡി.എഫ്‌ തനിക്ക്‌ സീറ്റ്‌ നല്‍കാത്തപക്ഷം ഒറ്റയ്‌ക്കു നിന്നു മത്സരിക്കുമെന്നും ജോര്‍ജ്‌ പറഞ്ഞിരുന്നു. ജനാധിപത്യ കേരളാ കോണ്‍ഗ്രസുമായുള്ള ഉഭയകക്ഷി ചര്‍ച്ചയില്‍ പൂഞ്ഞാര്‍ സീറ്റ്‌ ഉള്‍പ്പെടെ നാല്‌ സീറ്റുകള്‍ നല്‍കാമെന്ന്‌ സിപിഎം അറിയിച്ചതായാണ്‌ അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന വിവരം. ഇടുക്കി, ചങ്ങനാശ്ശേരി, തിരുവനന്തപുരം എന്നിവയാണ്‌ പൂഞ്ഞാറിന്‌ പുറമേ ഇവര്‍ക്കായി നീക്കിവച്ചിരിക്കുന്നത്‌.  Kerala

Gulf


National

International