വാക്‌സിന്‍ കുത്തിവെപ്പിനിടെ മോദി സംസാരിച്ചതിനെക്കുറിച്ച് നഴ്‌സുമാരായ റോസമ്മയും നിവേദയുംtimely news image

രാജ്യം രണ്ടാം ഘട്ട വാക്‌സിനേഷനിലേക്ക് കടന്നിരിക്കെ ആദ്യ ഡോസ് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹി എയിംസില്‍ വെച്ചാണ് പ്രധാനമന്ത്രി വാക്‌സിന്‍ സ്വീകരിച്ചത്. വാക്‌സിന്‍ സ്വീകരിക്കവെ മോദി തങ്ങളോട് സംസാരിച്ചതെന്താണെന്ന് മാധ്യമങ്ങളോട് പറഞ്ഞിരിക്കുകയാണ് വാക്‌സിനേഷന്‍ നടത്തിയ നഴ്‌സുമാര്‍. പുതുച്ചേരി സ്വദേശിയായ നഴ്‌സ് പി നിവേദ, മലയാളി നഴ്‌സ് റോസമ്മ തുടങ്ങിവരാണ് മോദിക്ക് വാക്‌സിന്‍ കുത്തിവെപ്പ് നടത്തിയത്. ‘ വാക്‌സിന്‍ സെന്ററിലായിരുന്നു ഡ്യൂട്ടി, രാവിലെ വിളിച്ചു. അപ്പോഴാണ് പ്രധാനമന്ത്രി എത്തുന്ന വിവരം അറിഞ്ഞത്. അദ്ദേഹത്തെ കാണാന്‍ കഴിഞ്ഞത് കാര്യമായി,’ നിവേദ പറയുന്നു. എവിടെ നിന്നാണെന്ന് മോദി ചോദിച്ചതായും നിവേദ പറഞ്ഞു. വാക്‌സിന്‍ എടുത്തു കഴിഞ്ഞോ? ഞാന്‍ അറിഞ്ഞതേ ഇല്ലെന്നാണ് വാക്‌സിനേഷനു ശേഷം മോദി പറഞ്ഞെന്നും നിവേദ പറഞ്ഞു. പ്രധാനമന്ത്രിക്ക് വാക്‌സിന്‍ നല്‍കാനുള്ള ദൗത്യം അപ്രതീക്ഷിതമായിരുന്നെന്ന് തൊടുപുഴ സ്വദേശി റോസമ്മ പറയുന്നത്. വാക്സിന്‍ കുത്തിവെപ്പ് നടത്തുന്നതിന്റെ ദൃശ്യം ട്വിറ്ററിലൂടെ മോദി പങ്കുവെച്ചിരുന്നു. ‘കൊവിഡ് 19 നെതിരായ ആഗോള പോരാട്ടത്തെ ശക്തിപ്പെടുത്തുന്നതിന് നമ്മുടെ ഡോക്ടര്‍മാരും ശാസ്ത്രജ്ഞന്‍മാരും വേഗത്തില്‍ പ്രവര്‍ത്തിച്ചതെങ്ങനെയെന്ന് ശ്രദ്ധേയമാണ്, യോഗ്യരായ എല്ലാവരും വാക്സിന്‍ സ്വീകരിക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഒരുമിച്ച് നിന്ന് നമുക്ക് ഇന്ത്യയെ കൊവിഡ് മുക്തമാക്കാം,’ മോദി ട്വീറ്റ് ചെയ്തു. രാജ്യവ്യാപകമായി ഇന്ന് കൊവിഡ് വാക്സിനേഷന്‍ രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണ്. 60 വയസ്സില്‍ പ്രായമുള്ള എല്ലാവര്‍ക്കും 45 നും 59 നും ഇടയില്‍ പ്രായമുള്ള രോഗബാധിതര്‍ക്കുമാണ് രണ്ടാം ഘട്ട വാക്സിനേഷന്‍. സര്‍ക്കാര്‍ ആശുപത്രികളില്‍ വാക്‌സിനേഷന്‍ സൗജന്യമാണ്. തെരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളിലും വാക്‌സിനേഷന്‍ സൗകര്യമുണ്ടാവും. പൊതുജനങ്ങള്‍ക്ക് കൊവിന്‍ പോര്‍ട്ടല്‍ വഴിയും ആരോഗ്യ സേതു ആപ്പ് വഴിയും നേരിട്ട് രജിസ്റ്റര്‍ ചെയ്യാം. രജിസ്‌ട്രേഷന്‍ സമയത്ത് ഗുണഭോക്താവിന്റെ ഫോട്ടോ, തിരിച്ചറിയല്‍ കാര്‍ഡ് വിവരങ്ങള്‍ എന്നിവ നല്‍കണം. ഒരു മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് പരമാവധി നാല് ഗുണഭോക്താക്കളെ രജിസ്റ്റര്‍ ചെയ്യാം.Kerala

Gulf


National

International