ആദ്യപാദ ജിഡിപി വളര്‍ച്ചാ നിരക്കില്‍ ഇടിവ്; 5 % മാത്രം; 6 വർഷത്തെ കുറഞ്ഞ നിരക്ക്timely news image

ന്യൂഡൽഹി: ഇന്ത്യയുടെ നടപ്പ് (2019-20) സാമ്പത്തിക വർഷത്തിന്‍റെ ആദ്യ പാദത്തിലെ ജി.ഡി.പി (മൊത്ത ആഭ്യന്തര ഉത്പാദനം) വളർച്ചാ നിരക്കിൽ റെക്കോഡ് ഇടിവ്. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിലെ വളർച്ചാ തോത് അഞ്ച് ശതമാനം മാത്രമാണ്. കഴിഞ്ഞ ആറ് വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. കഴിഞ്ഞ വർഷം ഇതേപാദത്തിൽ എട്ട് ശതമാനമായിരുന്നു ജിഡിപി നിരക്ക്. വെള്ളിയാഴ്ച സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്‍ഗനൈസേഷന്‍ പുറത്തുവിട്ട കണക്കു പ്രകാരമാണിത്. മാർച്ചിൽ അവസാനിച്ച കഴിഞ്ഞ പാദത്തിലെ സാമ്പത്തിക വളർച്ചാ നിരക്ക് 5.8 ശതമാനമായിരുന്നു. കഴിഞ്ഞ സാമ്പത്തിക (2018-19) വർഷത്തിലെ മൊത്തം ജി.ഡി.പി വളർച്ചാ നിരക്ക് 6.8 ശതമാനമായിരുന്നു. 2013 മാർച്ചിൽ അവസാനിച്ച പാദത്തിൽ രേഖപ്പെടുത്തിയതായിരുന്നു ഇതിനു മുൻപത്തെ ഏറ്റവും ചെറിയ വളർച്ചാ തോത്. അന്ന് 4.3 ശതമാനമായിരുന്നു വളർച്ച. കൺസ്യൂമർ ഡിമാൻഡിലും സ്വകാര്യ നിക്ഷേപത്തിലുമുണ്ടായ ഇടിവാണ് സാമ്പത്തിക വളർച്ചയുടെ തോത് കുറയാൻ കാരണമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.Kerala

Gulf


National

International

  • ആദായ നികുതി വിവാദത്തിൽ ട്രംപ്


    വാഷിങ്ടൺ: യുഎസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട വർഷം വെറും 750 ഡോളർ മാത്രമാണ് ഡോണൾഡ് ട്രംപ് ആദായ നികുതി അടച്ചതെന്ന് ന്യൂയോർക്ക് ടൈംസ്