സ്തനാര്‍ബുദം: പരിശോധനകളിലൂടെ പകുതിയിലേറെ രോഗികള്‍ക്കും കീമോതെറാപ്പി ഒഴിവാക്കാനാകുമെന്ന് വിദഗ്ധര്‍

ഓണ്‍ലൈന്‍ ബോധവല്‍ക്കരണ പരിപാടിയില്‍ ഇതു സംബന്ധിച്ച വിവരങ്ങള്‍ അവതരിപ്പിച്ച് ഡോ. ചിത്രതാര കേരളത്തിലെ സ്തനാര്‍ബുദ വളര്‍ച്ചാ നിരക്ക് അടുത്ത കാലത്തായി കൂടി വരികയാണ്. ആരോഗ്യ വകുപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസുകള്‍ 2016-ല്‍ 5682 ആയിരുന്നെങ്കില്‍ 2018-ല്‍ ഇത് 6748 ആയിരിക്കുന്നു. അനാരോഗ്യജീവിതരീതികള്, ആരോഗ്യവിരുദ്ധ ആഹാരങ്ങള്‍, പ്രസവം വൈകിക്കുന്നത്, മുലപ്പാലൂട്ടുന്നതില് കുറവു വരുത്തുന്നത് തുടങ്ങിയവയാണ് സ്തനാര്‍ബുദം വര്‍ധിക്കുന്നതിനുള്ള കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ചില സ്തനാര്‍ബുദ രോഗികള്‍ക്കെങ്കിലും കീമോതെറാപ്പി ഒഴിവാക്കാന്‍ സഹായിക്കുന്ന ആധുനികമായ പ്രവചനാത്മക പരിശോധനകള്‍ (പ്രോഗ്നോസ്റ്റിക് ടെസ്റ്റുകള്‍) ലഭ്യമാണെന്ന് ഓങ്കോളജി വിദഗ്ധര്‍ ചൂണ്ടിക്കാണിച്ചു. സ്തനാര്‍ബുദം ആവര്‍ത്തിക്കാനുള്ള സാധ്യതകള്‍ മുന്‍കൂട്ടി അറിയിക്കുന്ന പരിശോധനകളെ സംബന്ധിച്ച ഓണ്‍ലൈന്‍ ബോധവല്‍ക്കരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് വിവിധ ഓങ്കോളജി വിദഗ്ധര്‍ ഇക്കാര്യം ചൂണ്ടിക്കാണിച്ചത്. സ്തനാര്‍ബുദ ചികിത്സയില്‍ എല്ലാവര്ക്കും അനുയോജ്യമായ ഒരേ ചികിത്സ എന്നൊന്നില്ല. വീണ്ടും അക്രമിക്കാന്‍ സാധ്യതയില്ലാത്ത തരം സ്തനാര്‍ബുദങ്ങളെ ഇന്നു ലഭ്യമായ 'കാന്‍അസിസ്റ്റ് ബ്രെസ്റ്റ'് പോലുള്ള പുതുയുഗ പ്രോഗ്നോസ്റ്റിക് ടെസ്റ്റുകളിലൂടെയും ഹോര്‍മോണ്‍ റിസെപ്റ്റര്‍ ടെസ്റ്റുകളിലൂടെയും മുന്‍കൂട്ടി തിരിച്ചറിയാനാകുമെന്നും ഇവര്‍ക്ക് കീമോതെറാപ്പി ഒഴിവാക്കാനാവുമെന്നും പ്രമുഖ കാന്‍സര്‍ സര്ജന് ഡോ. ചിത്രതാര പറയുന്നു. ഇത് പാര്‍ശ്വഫലങ്ങളില്‍ കുറവുണ്ടാക്കുന്നു, ചികിത്സാഫലം മെച്ചപ്പെടുത്തുന്നു, രോഗികളുടെ ജീവിതശൈലിയും മെച്ചപ്പെടുന്നു. കാന്‍സറിനെ ചെറുക്കുന്നതിലും കാന്‍സര്‍ രോഗികളുടെ ആയുസ്സ് നീട്ടുന്നതിലും കീമോതെറാപ്പി നിര്‍ണായകമാണെങ്കിലും കീമോതെറാപ്പിയുടെ കടുത്ത പാര്‍ശ്വഫലങ്ങളും ജീവിതശൈലിയില്‍ അത് വരുത്തുന്ന നിയന്ത്രണങ്ങളും ഒഴിവാക്കാന്‍ കഴിയില്ല. ദീര്‍ഘകാലം നിലനില്‍ക്കുന്ന പാര്‍ശ്വഫലങ്ങളാണ് പലപ്പോഴും കീമോതെറാപ്പി വിളിച്ചു വരുത്തുന്നത്. എന്നാല്‍ ഇത്തരം നൂതന പരിശോധനകളിലൂടെ അതൊഴിവാക്കാനാവുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ആദ്യദശയിലുള്ള ഹോര്‍മോണ്‍-പോസിറ്റീവ് സ്തനാര്‍ബുദം മുന്‍കൂട്ടി അറിയാന്‍ കാന്‍അസിസ്റ്റ് ബ്രെസ്റ്റ്പോലുള്ള പ്രോഗ്നോസ്റ്റിക് ടെസ്റ്റുകളിലൂടെ സാധിക്കുമെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ കീമോതെറാപ്പി ആവശ്യമാണോ അല്ലയോ എന്ന് ശരിയായി തീരുമാനിക്കാന്‍ ഡോക്ടര്‍മാര്‍ക്കു സാധിക്കുമെന്നുമാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. അര്‍ബുദ ചികിത്സാ രംഗത്തെ പ്രമുഖ ആഗോള സംഘടനകളായ ഇഎസ്എംഒ, എന്‍സിസിഎന്‍, എഎസ് സിഒ (ESMO, NCCN, ASCO) തുടങ്ങിയവയെല്ലാം പ്രോഗ്നോസ്റ്റിക് ടെസ്റ്റുകള്‍ ശുപാര്‍ശ ചെയ്തു കഴിഞ്ഞു. കാന്‍സറുകളെ സംബന്ധിച്ച ആധുനിക അറിവുകള്‍ മൂലം ഓരോ രോഗിക്കും സവിശേഷമായി ആവശ്യമുള്ള ചികിത്സാരീതികള്‍ ഉപയോഗപ്പെടുത്താന്‍ ഇന്ന് സാധ്യമാണെന്നും ഡോ ചിത്രതാര ചൂണ്ടിക്കാണിക്കുന്നു. കൂടുതല്‍ രോഗികള്‍ക്ക് പ്രോഗ്നോസ്റ്റിക് ടെസ്റ്റുകള്‍ ലഭ്യമാക്കണമെന്നും അങ്ങനെ അനാവശ്യ കേസുകളിലെ കീമോതെറാപ്പി ഒഴിവാക്കുന്നതിലൂടെ ഉണ്ടാകുന്ന ചെലവു ചുരുക്കല്‍ മാത്രമല്ല രോഗികളുടെ ജീവിത ഗുണനിലവാരം മെച്ചപ്പെടുത്താനും സാധിക്കുമെന്നുമാണ് ഓങ്കോളജിസ്റ്റുകള്‍ ചൂണ്ടിക്കാണിച്ചത്. കീമോതെറാപ്പിപോലുള്ള കടുത്ത ചികിത്സകള്‍ ഒഴിവാക്കുന്നത് രോഗികളുടെ ജീവിതത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുക മാത്രമല്ല ചികിത്സാച്ചെലവിലും കുറവുണ്ടാക്കുന്നു. ഇത് കണക്കിലെടുത്ത് കൂടുതല്‍ ആളുകള്‍ക്ക് സര്‍ക്കാര്‍ സബ്സിഡികളോടെ പ്രോഗ്നോസ്റ്റിക് ടെസ്റ്റുകള്‍ ലഭ്യമാക്കാനും ഈ രംഗത്തു പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള നടപടികള്‍ രൂപീകരിക്കേണ്ടതും ആവശ്യമാണെന്ന് ഡോ. ചിത്രതാര പറയുന്നു. രോഗം ആദ്യ അവസ്ഥയില്‍ തന്നെ കണ്ടുപിടിയ്ക്കപ്പെടുകയെന്നത് പ്രധാനമാണ്. കാരണം വൈകിയ അവസ്ഥയില്‍ രോഗം കണ്ടുപിടിയ്ക്കപ്പെടുന്നവര്ക്ക് ടെക്നോളജിയുടെ മുന്നേറ്റങ്ങള്‍ ഉപയോഗപ്പെടുത്താന്‍ സാധിക്കാതെ വരുന്നു, ഡോ. ചിത്രതാര പറയുന്നു. നിര്‍ഭാഗ്യവശാല്‍ ഇന്ത്യയിലെ ഭൂരിപക്ഷം സ്തനാര്‍ബുദ കേസുകളും വൈകിയ വേളയിലാണ് കണ്ടുപിടിക്കപ്പെടുന്നത്. ഇത് നേരത്തേയാക്കാന്‍ ഇതു സംബന്ധിച്ച പരിശോധനാ പരിപാടികളും ബോധവല്‍ക്കരണവും ആവശ്യമാണെന്നും ഡോ. ചിത്രതാര പറയുന്നു. കീമോതെറാപ്പി കാന്‍സര്‍ സെല്ലുകളെ കൊല്ലുന്നു. അതേ സമയം ശരീരത്തിലെ ആരോഗ്യകരമായ സെല്ലുകളേയും അവ പ്രതികൂലമായി ബാധിക്കുന്നു. മുടികൊഴിച്ചില്‍, ഓക്കാനം, വയറിളക്കം, ഭക്ഷണത്തോട് വിരക്തി, വയറ്റിലും മസിലുകള്‍ക്കുമുള്ള പ്രശ്നങ്ങള്‍, ചിലപ്പോഴെങ്കിലും ഗുരുതരമായ മസില്, ഹൃദയ, രക്തസംബന്ധമായ പ്രശ്നങ്ങള്‍ എന്നിവയ്ക്ക് കീമോതെറാപ്പി കാരണമാകുന്നു. ഇവ പലതും നീണ്ടുനില്‍ക്കുകയും ചെയ്യും. കാന്‍സര്‍ തിരിച്ചു വരാന്‍ സാധ്യതയില്ലാത്ത, അപകടസാധ്യത കുറഞ്ഞ കേസുകള്‍ മുന്‍കൂട്ടി തിരിച്ചറിയാനായാല്‍ അത്തരം കേസുകളില്‍ കീമോതെറാപ്പി ഒഴിവാക്കാനാവും. തദ്ദേശീയമായി വികസിപ്പിച്ചെടുത്തിരിക്കുന്ന 'കാന്‍അസിസ്റ്റ് ബ്രെസ്റ്റ്' ഇത്തരത്തില്‍പ്പെട്ട ഒരു ചെലവു കുറഞ്ഞ പ്രോഗ്നോസ്റ്റിക് ടെസ്റ്റാണ്. കാന്‍സറിന്റെ താഴ്ന്നതും ഉയര്‍ന്നതുമായ അപകടസാധ്യതകള്‍ പരമാവധി കൃത്യതയോടെ കണ്ടുപിടിയ്ക്കാന്‍ ഇവയ്ക്കു കഴിയും. കേരളത്തിലെ സ്തനാര്‍ബുദ വളര്‍ച്ചാ നിരക്ക് അടുത്ത കാലത്തായി കൂടി വരികയാണ്. ആരോഗ്യ വകുപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസുകള്‍ 2016-ല്‍ 5682 ആയിരുന്നെങ്കില്‍ 2018-ല്‍ ഇത് 6748 ആയിരിക്കുന്നു. അനാരോഗ്യജീവിതരീതികള്, ആരോഗ്യവിരുദ്ധ ആഹാരങ്ങള്‍, പ്രസവം വൈകിക്കുന്നത്, മുലപ്പാലൂട്ടുന്നതില് കുറവു വരുത്തുന്നത് തുടങ്ങിയവയാണ് സ്തനാര്‍ബുദം വര്‍ധിക്കുന്നതിനുള്ള കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
Kerala
-
‘ഈ’ ചേക്കുട്ടി ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കാറില്ല’; മാധ്യമ
കൊച്ചി: മാധ്യമ പ്രവര്ത്തകന് എന്‍ പി ചേക്കുട്ടിയെന്ന് കരുതി പേജുമാറി തെറിവിളിച്ച് ഇടത് അനുകൂല പേജുകള്‍. അതിജീവനത്തിന്റെ പ്രതീകമായ ചേക്കുട്ടി
Gulf
-
പ്രവേശന വിലക്ക് നീട്ടി കുവൈത്ത്
കുവൈത്ത്: വിദേശികള്‍ക്ക് ഏര്‍പ്പെടുത്തിയ പ്രവേശന വിലക്ക് നീട്ടി കുവൈത്ത്. ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദ്ദേശ പ്രകാരം വ്യോമയാന
National
-
പ്രതിദിന മരണനിരക്ക് 2000ന് മുകളിലേക്ക് ഉയരാന്‍ സാധ്യത; ജൂണ്‍
ന്യൂഡല്‍ഹി: കൊവിഡ് രണ്ടാം തരംഗം അടുത്ത രണ്ട് മാസത്തോടെ ശക്തപ്പെടുമെന്ന് ഇന്ത്യാ ടാസ്ക് ഫോഴ്സ് അംഗങ്ങളുടെ ലാന്‍സെറ്റ് കോവിഡ് കമ്മീഷന്
International
-
ഫോമാ പാര്‍പ്പിട പദ്ധതിയുടെ 2020-2022 കാലത്തെ സമിതി രൂപീകരിച്ചു.
അമേരിക്ക : ഫോമാ സ്ഥാപകാംഗവും, ഫോമാ ദേശീയ സമിതി അംഗവുമായ, സീനിയര്‍ നേതാവ് ജോസഫ് ഔസോ കോര്‍ഡിനേറ്റര്‍ ആയി ഫോമാ പാര്‍പ്പിട പദ്ധതിയുടെ 2020-2022