ഇടതുപക്ഷത്തേക്കില്ല, യു.ഡി.എഫ് വഞ്ചിച്ചു: ജോണി നെല്ലൂര്‍timely news image

തിരുവനന്തപുരം: ഇടതുപക്ഷത്തേക്ക് പോകുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് കേരള കോണ്‍ഗ്രസ് (ജേക്കബ്) ചെയര്‍മാന്‍ ജോണി നെല്ലൂര്‍. ഞങ്ങള്‍ യു.ഡി.എഫിന്റെ ഭാഗമാണ്. പാര്‍ട്ടിക്ക് അര്‍ഹതപ്പെട്ട സീറ്റ് നിഷേധിച്ചതിലുള്ള അമര്‍ഷം നേതൃത്വത്തെ അറിയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അതിനായി മന്ത്രി അനൂപ് ജേക്കബിനെ നിയോഗിച്ചിട്ടുണ്ടെന്നും ജോണി നെല്ലൂര്‍ പറഞ്ഞു. കഴിഞ്ഞ ഇലക്ഷനില്‍ മൂന്നു സീറ്റുകള്‍ ഉണ്ടായിരുന്നിടത്താണ് ഇത്തവണ ചുരുങ്ങി അത് ഒരു സീറ്റായത്. യു.ഡി.എഫ് ചെയ്തത് വഞ്ചനയാണെന്ന് ജോണി നെല്ലൂര്‍ നേരത്തെ ആരോപിച്ചിരുന്നു. സീറ്റു നല്‍കാമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയിരുന്നുവെന്നും ജോണി നെല്ലൂര്‍ പറഞ്ഞു. എന്നാല്‍, ജോണി നെല്ലൂരിന്റെ പ്രസ്താവനയ്ക്ക് താന്‍ മറുപടി താന്‍ പറയുന്നില്ലെന്നും മുഖ്യമന്ത്രി പറയുമെന്നും യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍ പറഞ്ഞു.Kerala

Gulf


National

International

  • നീരവ് മോദി ലണ്ടനിൽ അറസ്റ്റിൽ


    ലണ്ടൻ: വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട നീരവ് മോദി ലണ്ടനിൽ അറസ്റ്റിലായി. നീരവ് മോദിയെ വിട്ടുകിട്ടണമെന്ന ഇന്ത്യയുടെ അഭ്യർഥനയെ