നികേഷ് കുമാറിന് വോട്ടു ചെയ്യില്ലെന്ന് എം.വി.ആറിന്റെ സഹോദരിtimely news image

കണ്ണൂര്‍: അഴീക്കോട്ടെ എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ഥി എം.വി നികേഷ് കുമാറിനു വോട്ടുചെയ്യില്ലെന്നു എം.വി രാഘവന്റെ സഹോദരി ലക്ഷ്മിയമ്മ. തന്റെയും കുടുംബത്തിന്റെയും വോട്ട് ഇത്തവണ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.എം ഷാജിക്കായിരിക്കും. ശനിയാഴ്ച ഉച്ചോയെടെ പാപ്പിനിശ്ശേരിയിലെ തറവാട്ടുവീട്ടിലെത്തിയ കെ.എം ഷാജിയെ ലക്ഷ്മിയമ്മ തലയില്‍ കൈവച്ച് അനുഗ്രഹിച്ചു. രാഘവനെ അപായപ്പെടുത്താന്‍ ശ്രമിക്കുകയും വീട് അഗ്‌നിക്കിരയാക്കുകയും ചെയ്തവര്‍ക്കൊപ്പം നികേഷ് കൂട്ടുകൂടിയത് അംഗീകരിക്കാനാവില്ല. നികേഷിനു താനും കുടുംബാംഗങ്ങളും വോട്ടുചെയ്യില്ലെന്നും ലക്ഷ്മിയമ്മ പറഞ്ഞു. കൂത്തുപറമ്പ് വെടിവയ്പിനുശേഷം എം.വി രാഘവന്റെ പാപ്പിനിശേരിയിലെ തറവാട് വീടടക്കം സി.പി.എം പ്രവര്‍ത്തകര്‍ ആക്രമിച്ചിച്ചിരുന്നു. തീവയ്പിനിടെ വീട്ടിലുണ്ടായിരുന്ന രാഘവന്റെ ഏക സഹോദരി ലക്ഷ്മിയമ്മ അന്നു തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്.Kerala

Gulf

  • ബലിപ്പെരുന്നാൾ ഈമാസം 21ന്


    റിയാദ്: സൗദി അറേബ്യയില്‍ ശനിയാഴ്ച ദുല്‍ഹജ്ജ് മാസപ്പിറവി ദൃശ്യമായതായി സൗദി സുപ്രീം കോടതി അറിയിച്ചു. ഇതുപ്രകാരം ഓഗസ്റ്റ് 20 തിങ്കളാഴ്ച ഹജ്ജിന്‍റെ


National

International