1000 ഇസ്ലാമിക സ്‌കൂളുകള്‍ അടച്ചു പൂട്ടാന്‍ ശ്രീലങ്ക; ബുര്‍ഖയും നിരോധിക്കാനൊരുങ്ങുന്നുtimely news image

ശ്രീലങ്കയില്‍ ബുര്‍ഖ നിരോധനവും ഇസ്ലാമിക പഠന സ്‌കൂളുകളും പൂട്ടാന്‍ നീക്കം നടത്തി സര്‍ക്കാര്‍. ശ്രീലങ്കന്‍ സുരക്ഷാ മന്ത്രി ശരത് വീര ശേഖരയാണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. രാജ്യസുരക്ഷ മുന്‍ നിര്‍ത്തിയാണ് തീരുമാനമെന്ന് മന്ത്രി പറഞ്ഞു. ‘ നമ്മുടെ മുന്‍ കാലങ്ങളില്‍ സ്ത്രീകളും പെണ്‍കുട്ടികളും ഒരിക്കലും ബുര്‍ഖ ധരിച്ചിരുന്നില്ല. മതതീവ്രവാദം കടന്നു വരുന്നതിന്റെ സൂചനയായാണ് ഇപ്പോള്‍ ഇവയുടെ കടന്നു വരവ്,’ മന്ത്രി പറഞ്ഞു. ആര്‍ക്കും സ്‌കൂള്‍ തുറന്ന് എന്ത് വേണമെങ്കിലും പഠിപ്പിക്കാന്‍ ഇനി സാധിക്കില്ലെന്നും ഇദ്ദേഹം പറഞ്ഞു. ഇതിനായി ക്യാബിനറ്റ് അനുമതി നേടാന്‍ ഔദ്യോഗിക നടപടി ക്രമങ്ങള്‍ നടന്നതായി ഇദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 2019 ല്‍ 250 പേരുടെ മരണത്തിനിടയായ ക്രിസ്ത്യന്‍ പള്ളിയിലേക്കും ഹോട്ടലിലേക്കും നടന്ന ആക്രമണത്തിന് ശേഷം ശ്രീലങ്കയില്‍ ബുര്‍ഖയ്ക്ക് താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. 2019 ലെ ഭീകരാക്രമണത്തിനു ശേഷം രാജ്യത്ത് മുസ്‌ലിം വിഭാഗത്തിനെതിരെ സര്‍ക്കാരും ഭൂരിപക്ഷ വിഭാഗമായി ബുദ്ധ-സിംഹള വംശജരും വിവേചനം കാണിക്കുന്നെന്ന് ആരോപണമുണ്ട്. ഭീകരവാദത്തെ തുടച്ചു നീക്കുമെന്ന് അവകാശപ്പെട്ടു കൊണ്ടാണ് ശ്രീലങ്കന്‍ പ്രസിഡന്റായി ഗോതബായ രജപക്‌സെ അധികാരമേറ്റത്. ശ്രീലങ്കന്‍ ആഭ്യന്തര യുദ്ധ സമയത്ത് തമിഴ് വംശജര്‍ക്ക് നേരെ ആക്രമണങ്ങള്‍ നടന്നത് രജപക്‌സെ പ്രതിരോധമന്ത്രിയായിരുന്ന സമയത്തായിരുന്നു.Kerala

Gulf


National

International