ശബരിമല യുവതീ പ്രവേശനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ചെയ്തത് സുപ്രീം കോടതി ഉത്തരവ് അനുസരിക്കല്‍; സര്‍ക്കാര്‍ നയം ശരിയെന്ന് സീതാറാം യെച്ചൂരിtimely news image

ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്റെ നയത്തില്‍ പ്രതികരണവുമായി സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ശബരിമല വിഷയത്തില്‍ പാര്‍ട്ടി സ്വീകരിച്ചതാണ് ശരിയായ നിലപാട്. സുപ്രീം കോടതിയാണ് യുവതീപ്രവേശനത്തിന് ഉത്തരവിട്ടത്. സുപ്രീം കോടതി ഉത്തരവ് നടപ്പാക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയതത്. അല്ലാത്ത പക്ഷം അത് ചട്ട ലംഘനമാവുമെന്നും യെച്ചൂരി പറഞ്ഞു. അതേസമയം ശബരിമല വിഷയത്തില്‍ അടുത്തിടെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നടത്തിയ ഖേദപ്രകടനത്തെപറ്റി തനിക്ക് അറിയില്ലെന്നും യെച്ചൂരി പറഞ്ഞു.ഏഷ്യാനെറ്റ് ന്യൂസിനോടാണ് പ്രതികരണം. സുപ്രീം കോടതി കോടതിയാണ് ഇത്തരമൊരു നിര്‍ദ്ദേശം വെച്ചത്. സംസ്ഥാന സര്‍ക്കാരിന് അത് നടപ്പാക്കേണ്ടി വരും. അതാണ് അവര്‍ ചെയ്തത്. ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട സംഭവങ്ങളില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഖേദപ്രകടനം നടത്തിയതിനു പിന്നാലെയാണ് സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറിയുടെ പ്രതികരണം. ശബരിമല യുവതിപ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന സംഭവങ്ങളില്‍ എല്ലാവര്‍ക്കും ഖേദമുണ്ടെന്നും സുപ്രീംകോടതിയുടെ വിശാല ബെഞ്ചിന് മുന്നില്‍ കിടക്കുന്ന വിധി എന്തുതന്നെയായാലും വിശ്വാസികളുമായി ചര്‍ച്ച ചെയ്ത ശേഷമേ തീരുമാനമെടുക്കൂ എന്നുമായിരുന്നു കടകംപള്ളിയുടെ പ്രസ്താവന. ‘ 2018 ലെ ഒരു പ്രത്യേക സംഭവവികാസമാണിത്. അതില്‍ എല്ലാവരും ഖേദിക്കുന്നുണ്ട്. സുപ്രീം കോടതി വിധിയം അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിലുമൊക്കെ ഞങ്ങള്‍ക്ക് വിഷമമുണ്ട്. എന്നാല്‍ ഇന്ന് അതൊന്നും ജനങ്ങളുടെ മനസ്സിലില്ലെന്നാണ് കരുതുന്നത്. സുപ്രീംകോടതിയുടെ വിശാല ബെഞ്ചിന് മുന്നില്‍ വിധി എന്തുതന്നെയായാലും വിശ്വാസികളുമായി ചര്‍ച്ച ചെയ്ത ശേഷമേ തീരുമാനമെടുക്കൂ എന്ന് ഞങ്ങള്‍ വീണ്ടും വീണ്ടും എടുത്ത് പറയുന്നു. അന്നെടുത്ത കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. അതെല്ലാം ഒരു സന്ദേശം തന്നെയാണ്,’ കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷം വിഷയമാക്കുന്നതിനിടെയാണ് കടകംപള്ളിയുടെ പ്രതികരണം.നേരത്തെ ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.Kerala

Gulf


National

International