തൊടുപുഴയിൽ സന്ധ്യ മയങ്ങിയാൽ പ്ലാസ്റ്റിക്ക് കത്തുന്നതിന്റെ ഗന്ധം ;അറിവുണ്ടെന്നു അഹങ്കരിക്കുന്നവർ അന്തരീക്ഷത്തിലേക്ക് വിഷപ്പുക നിറയ്ക്കുന്നു .timely news image

  തൊടുപുഴ :ഇവിടെ കാറ്റിനു പ്ലാസ്റ്റിക്ക് ഗന്ധം .തൊടുപുഴ ടൗണിലും പരിസര പ്രദേശങ്ങളിലുമാണ്  ഏതാനും നാളുകളായി ഇങ്ങനെ ഒരു അവസ്ഥ .പ്ലസ്റ്റിക്ക് കത്തിച്ചാൽ കൊടും വിഷം അന്തരീക്ഷത്തിൽ എത്തുമെന്നൊക്കെ അറിയാവുന്ന  വിദ്യാസമ്പന്നരും ,സാമ്പത്തികമായി സമ്പന്നരുമായവരാണ്  ഈ ക്രൂരത ചെയ്യുന്നത് .തൊടുപുഴ നഗരസഭാ പ്ലാസ്റ്റിക്  ശേഖരിക്കുന്നുണ്ടെങ്കിലും ഭൂരിഭാഗം ആളുകളും വീടുകളിൽ പ്ലാസ്റ്റിക് കവറുകളും ഷിമ്മി കൂടുകളും കത്തിയ്ക്കുകയാണ് .വീടുകളിൽ ഓരോ മാസവും  ഹരിത സേന പ്ലാസ്റ്റിക്ക് ശേഖരിക്കാൻ എത്തുന്നുണ്ട് .എന്നാൽ  ഇപ്പോൾ ഭൂരിഭാഗം വീടുകളിൽ നിന്നും പ്ലാസ്റ്റിക് ലഭിക്കുന്നില്ലെന്നാണ് ഹരിത സേന അംഗങ്ങൾ പറയുന്നത് .ഇവിടെ ഇപ്പോൾ പ്ലാസ്റ്റിക് ഉപയോഗിക്കാറില്ല എന്ന മറുപടിയാണ് നൽകുന്നത് .പാൽ കവറുകൾ ,വിവിധ ഭഷ്യവസ്തുക്കൾ  വാങ്ങുന്ന  കവറുകൾ ,ഇവയെല്ലാം കത്തിക്കുന്നതായി അന്വേഷണത്തിൽ വിവരം ലഭിച്ചിട്ടുണ്ടത്രെ .ഇതേ തുടർന്ന് ഹരിത സേന എത്തുമ്പോൾ പ്ലാസ്റ്റിക് നൽകാത്ത വീടുകളുടെ  വിവരം അധികൃതർ ശേഖരിച്ചു തുടങ്ങി .പ്ലാസ്റ്റിക് കത്തിക്കുന്നത്  അയൽക്കാർക്കും അവരവർക്കും   ആരോഗ്യത്തെ ബാധിക്കുമെന്ന കാര്യം പലരും മറക്കുകയാണ് .ജനം മനസ് വയ്ക്കാതെ തങ്ങൾ എന്ത് ചെയ്യുമെന്നണ് ആരോഗ്യ വിഭാഗം ചോദിക്കുന്നത് .മിക്കവരും രാത്രി സമയങ്ങളിലാണ് പ്ലാസ്റ്റിക് കത്തിക്കുന്നത് .അതുപോലെ വ്യാപാര സ്ഥാപങ്ങളിൽ നിന്നുള്ള പ്ലാസ്റ്റിക്കും വ്യാപകമായി കത്തിക്കുന്നുണ്ട് .ഇത് മൂലം  സാന്ത്യ മയങ്ങുന്നതോടെ തൊടുപുഴ ടൗണിൽ പ്ലാസ്റ്റിക് കത്തുന്ന ഗന്ധമാണ് .ചില വലിയ സ്ഥാപനങ്ങളിൽ നിന്നും രാത്രി  പത്തുമണിയോടെ മാലിന്യങ്ങൾക്കു തീയിടുന്നതോടെ നഗരം പുക കൊണ്ട് നിറയുന്നതും പതിവാണ് .ഇതൊന്നും നിയന്ത്രിക്കാൻ കാര്യമായ നടപടി ഉണ്ടാകുന്നില്ല .പ്ലാസ്റ്റിക് കത്തുന്ന പുക ശ്വോസിക്കുന്നതു  ഒട്ടേറെ ആരോഗ്യ പ്രശ്നങ്ങൾ ഉയർത്തുന്നുണ്ട്‌ . ആലപ്പുഴ:  പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിക്കുന്നതുമൂലമുണ്ടാകുന്ന പുക ശ്വാസകോശാർബുദവും ഹൃദ്രോഗവുമുണ്ടാക്കുന്നതായി ശ്വാസകോശ വിദഗ്ധരുടെ സംഘടന. വീടുകളിലും പൊതുസ്ഥലങ്ങളിലും ചെറിയതോതിൽ പ്ലാസ്റ്റിക് കത്തിച്ചാൽപ്പോലും മാരകമായ ആരോഗ്യപ്രശ്നമുണ്ടാകും.                                                                                                                                     പുക ശ്വസിക്കുന്നവർക്ക് ഹൃദ്രോഗസാധ്യതയും ഹൃദയാഘാതസാധ്യതയും കൂടും. ആസ്ത്മ, എംഫസീമ, ബ്രോങ്കൈറ്റിസ്, ശ്വാസകോശാർബുദം എന്നിവയ്ക്കും സാധ്യതയുണ്ട്. പ്ലാസ്റ്റിക് കത്തിക്കുമ്പോൾ പുറന്തള്ളപ്പെടുന്ന ഡയോക്സിൻ എന്ന രാസവസ്തു ശ്വാസകോശത്തിൽ തുടർച്ചയായി അണുബാധയുണ്ടാക്കും. കരൾ, വൃക്ക, ഞരമ്പ് എന്നിവയ്ക്കും ദോഷമാണിത്. ത്വഗ്രോഗങ്ങൾ, ചൊറിച്ചിൽ, തലവേദന, നേത്രരോഗങ്ങൾ എന്നിവയ്ക്കും കാരണമാണ്.                                                                                                                                                                         പരിഹാരങ്ങൾ                                                                                                                                     *പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ ഉപയോഗം കുറയ്ക്കുക. വീണ്ടും ഉപയോഗിക്കാൻ പറ്റുന്നവ മാത്രം വാങ്ങുക.                                                                                                                                     *പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിക്കാതെ സംസ്കരിക്കാനുള്ള നൂതന സംവിധാനങ്ങൾ തേടുക.                                                                                                                                                                                          തിരുവനന്തപുരം∙ പ്ലാസ്റ്റിക് മാലിന്യങ്ങൾ തുറസ്സായ സ്ഥലത്തു കത്തിച്ചാൽ അര ലക്ഷം രൂപ വരെ പിഴ ഈടാക്കാൻ പഞ്ചായത്ത്, നഗരസഭാ സെക്രട്ടറിമാർക്ക് അധികാരം ലഭിക്കും. ‘തദ്ദേശ പ്ലാസ്റ്റിക് മാലിന്യ പരിപാലന ഉപനിയമാവലി’ എന്ന പേരിൽ സർക്കാർ തയാറാക്കിയ കരടു ചട്ടങ്ങൾ പഞ്ചായത്തുകളും നഗരസഭകളും അംഗീകരിച്ചു വിജ്ഞാപനം"ഇറങ്ങിയിട്ടുണ്ട് .Kerala

Gulf


National

International